സാധാരണക്കാരുടെ സമരമാണ് അമേരിക്കന്‍ വാള്‍സ്ട്രീറ്റില്‍ നടക്കുന്നതെന്നും ലോകത്ത് മുതലാളിത്തത്തിനെതിരായി ഉയര്‍ന്നുവരുന്ന സമരം വന്‍ കാറ്റായി മാറിക്കൊണ്ടിരിക്കുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ .
അമേരിക്കയില്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലിന് പിന്തുണപ്രഖ്യാപിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റുകള്‍ക്കെതിരായി സാധാരണക്കാര്‍ തുടങ്ങിയ സമരം കൂടുതല്‍ മുതലാളിത്ത രാജ്യങ്ങളിലേക്ക് വ്യാപിക്കും. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുന്നതാണ്. മുതലാളിത്തവും സാമ്രാജ്യത്വവും നാശത്തിലേക്ക് നീങ്ങുകയാണ്. ആത്യന്തിക വിജയം സോഷ്യലിസത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ പണം ഉപയോഗിച്ച് വളരുന്ന കോര്‍പ്പറേറ്റുകള്‍ക്കനുകൂലമായാണ് മുതലാളിത്തരാജ്യങ്ങള്‍ നിലപാടെടുക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലും ഭരണവിരുദ്ധവികാരം ഉയരുകയാണ്. ലിബിയയിലെ ഭരണാധികാരി ഗദ്ദാഫിയെ അമേരിക്ക വധിച്ചത് ലിബിയയുടെ സമ്പത്ത് കൊള്ളയടിക്കാനാണ്. മറ്റ് രാഷ്ട്രങ്ങളോട് പാലിക്കേണ്ട അന്താരാഷ്ട്ര മര്യാദ പാലിക്കാന്‍ അമേരിക്ക തയാറാവുന്നില്ല. ഇന്ത്യയില്‍ കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസും ബിജെപിയും കൈക്കൊള്ളുന്നത്. 2008ലെ മാന്ദ്യം ഇന്ത്യയില്‍ ബാധിക്കാതിരുന്നതില്‍ ഇടതുപക്ഷം വഹിച്ച പങ്ക് വളരെ വലുതാണ്. മുതലാളിത്ത രാജ്യങ്ങളിലെ പ്രതിസന്ധിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുതലാളിത്ത നിലപാട് തിരുത്താന്‍ ഭരണകൂടം തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
deshabhimani news

ReplyDeletevipplavam ninnal vazatte
ReplyDelete