കല്‍പ്പറ്റ: ആദിവാസികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ സമാധാനപരമായി മാര്‍ച്ചുചെയ്തെത്തുക, കലക്ടറേറ്റിന്റെ ഗെയിറ്റുകളെല്ലാം അടച്ച് അതിനുമുന്നില്‍ സമാധാനപരമായി കുത്തിയിരിക്കുക, കൃഷ്ണഗിരിയിലെ ഭൂമി ഏറ്റെടുക്കുന്നതുസംബന്ധിച്ച് ഉറപ്പുനല്‍കിയാലേ പിരിഞ്ഞുപോകൂ എന്ന് പ്രഖ്യാപിക്കുക, കലക്ടറേറ്റനു മുന്നില്‍ തയ്യാറാക്കിയ കഞ്ഞി അവിടിരുന്നുതന്നെ കഴിക്കുക. ആദിവാസി ഭൂസമരങ്ങളുടെ ചരിത്രത്തിലെ പുതിയൊധ്യായമാണ് ചൊവ്വാഴ്ച കല്‍പ്പറ്റ സിവില്‍സ്റ്റേഷനുമുന്നില്‍ കണ്ടത്. കൃഷ്ണഗിരിയില്‍ നിയമവും നീതിയും കാറ്റില്‍ പറത്തി എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവെക്കുന്ന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാത്ത സര്‍ക്കാരിന്റെ കള്ളക്കളിയെത്തുടര്‍ന്നായിരുന്നു മാര്‍ച്ചും ഉപരോധവും.
ഭൂമി ഏറ്റെടുക്കുന്നതിന് കോടതി വിധിയനുസരിച്ച് ഒക്ടോബര്‍ ഏഴുവരെ സമയമുണ്ടെന്നും അതിനുള്ളില്‍ നിയമപരമായി വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കഴിഞ്ഞ 16ന് വയനാട്ടില്‍ എത്തിയപ്പോള്‍ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് എകെഎസും സമരസഹായ സമിതിയും സമരം തല്‍കാലം നിര്‍ത്തിവെച്ചു. എന്നാല്‍ സര്‍ക്കാര്‍ കൈയേറ്റക്കാരന് അനുകൂലമായി ഉറപ്പുകള്‍ ലംഘിക്കുന്നതാണ് പിന്നെ കണ്ടത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാവുകയും ഉത്തരവുള്‍പ്പെടെ തയ്യാറാവുകയുംചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്ന 10 വരെ നടപടികളെടുക്കരുതെന്ന് സര്‍ക്കാര്‍ വാക്കാല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
ചൊവ്വാഴ്ച ആയിരത്തോളം വളണ്ടിയര്‍മാരാണ് കല്‍പ്പറ്റയില്‍ ജില്ലാ ആസ്ഥാനം വളഞ്ഞുവെച്ചത്. ഇരുഗെയ്റ്റുകളും കലക്ടറേറ്റ് പരിസരവും ഇരുന്നുറോളം പൊലീസുകാരെ നിയോഗിച്ച് സംരക്ഷിച്ചിരുന്നു. പ്രധാന ഗെയിറ്റിനുമുന്നില്‍ കല്‍പ്പറ്റ ഡിവൈഎസ്പി എസ് പ്രഭാകരന്‍ , ഡിസിആര്‍ബി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം എന്നിവരുടെയും സിഐമാരുടെയും നേതൃത്വത്തില്‍ മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് ഗെയിറ്റിനുമുന്നില്‍ വളണ്ടിയര്‍മാര്‍ ഇരുന്നു. പതിവിനു വിപരീതമായി ഗെയിറ്റിനുമുന്നില്‍ താല്‍കാലിക പന്തലും ഉയര്‍ന്നു. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ സമരം ഉദ്ഘാടനംചെയ്തു. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ഉപരോധം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതിനുശേഷമാണ് സമരത്തിന്റെ സ്വഭാവം പൊലീസിനും വ്യക്തമായത്. സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുത്താല്‍ സമരം ഉടന്‍ അവസാനിപ്പിക്കുമെന്നും ഇല്ലെങ്കില്‍ കലക്ടറേറ്റിനുമുന്നില്‍ കഞ്ഞിവെച്ച് തീരുമാനംവരുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അക്ഷരാര്‍ഥത്തില്‍ ഉപരോധമായി മാറിയതിനുശേഷമാണ് ജില്ലാ അധികൃതരും ഉണര്‍ന്നത്. ഉച്ചയ്ക്ക് സ്ഥലത്തെത്തിയ കലക്ടറുടെ ചുമതലയുള്ള എഡിഎം പി അറുമുഖന്‍ സമരനേതാക്കളുമായി ചര്‍ച്ചചെയായന്‍ തയ്യാറായി. ചീഫ്സെക്രട്ടറിയുമായി ചര്‍ച്ചചെയ്യാന്‍ ഒരുമണിക്കൂര്‍ വേണം എന്ന എഡിഎമ്മിന്റെ ആവശ്യം സമരനേതാക്കള്‍ അംഗീകരിച്ചു. പിന്നീട് മൂന്നരയോടെയാണ് എഡിഎം ചര്‍ച്ച നടത്തിയത്. സര്‍ക്കാര്‍ സമ്മതിച്ചാല്‍ ഭൂമി ഏറ്റെടുക്കാമെന്ന് കലക്ടര്‍ രേഖാമൂലം ഉറപ്പുനല്‍കി. ഇതേതുടര്‍ന്നാണ് സമരം തല്‍കാലം നിര്‍ത്തിയത്. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ സമരം ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം പി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. പി കൃഷ്ണപ്രസാദ്, എ എന്‍ പ്രഭാകരന്‍ , പി ഗഗാറിന്‍ , വി ഉഷാകുമാരി, പി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.
ഇനിയും കബളിപ്പിക്കാന്‍ വിടില്ല: സി കെ ശശീന്ദ്രന്‍
കല്‍പ്പറ്റ: സര്‍ക്കാര്‍ കബളിപ്പിച്ചാല്‍ ശക്തമായ സമരം തുടരുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ പറഞ്ഞു. ആദിവാസി ഭൂസമര സഹായസമിതി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചും ഉപരോധവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ ഏഴിനകം ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പരസ്യമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഉറപ്പുവിശ്വസിച്ചുപോയതാണ് ആദിവാസികളുടെ നേതൃത്വത്തിലുള്ള സമരം തല്‍കാലം നിര്‍ത്തിയിരുന്നത്. എന്നാല്‍ തന്റെ വാക്കിന് ഒരുവിലയുമില്ലെന്ന് ഉമ്മന്‍ചാണ്ടി തെളിയിച്ചു. അദ്ദഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. സ്വന്തം സര്‍ക്കാരിന്റെ ഭാവി തുലാസ്സില്‍ തൂങ്ങുമ്പോള്‍ ഒരു എംഎല്‍എയെ പിണക്കാന്‍ കഴിയില്ല എന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. പാവപ്പെട്ട ആദിവാസികളുടെ ഭൂമി തട്ടിയെടുത്തയാളെ പുണ്യവാനായി കാണാന്‍ കഴിയില്ല. അത് സര്‍ക്കാര്‍ ഭൂമിയാണ് എന്ന് എല്ലാ തെളിവുകളും ഒരുവശത്തുണ്ടാകുമ്പോള്‍ തനിക്കുള്ള അവകാശം സ്ഥാപിക്കാന്‍ ശ്രേയാംസിനുമുന്നില്‍ ഒരു രേഖയുമില്ല. എന്നിട്ടും പത്രസമ്മേളനം നടത്തിയും നിയമസഭയിലും അവകാശവാദം തുടരുകയാണ്. മീനങ്ങാടിയില്‍ ആരെ സംരക്ഷിക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് എന്ന് ബന്ധപ്പെട്ടവര്‍ പറയണം. കൃഷ്ണഗിരിയിലുള്ള പൊലീസുകാര്‍ ശ്രേയാംസിന്റെ ഉച്ചിഷ്ടം ഭക്ഷിക്കുന്നത് നിര്‍ത്തണം. എല്ലാദിവസവും ശ്രേയാംസിന്റെ വീട്ടില്‍ നിന്നാണ് വാഹനത്തില്‍ പൊലീസുകാര്‍ക്ക് ഭക്ഷണം എത്തിക്കുന്നത്. പൊലീസുകാര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ മാന്യമായ ശംബളം കൂട്ടി നല്‍കിയിട്ടുണ്ട്. എന്നിട്ടും കോടതിപോലും മാന്യമല്ലാത്ത പ്രവൃത്തി നടത്തുന്നയാള്‍ എന്നു വിശേഷിപ്പിച്ച ശ്രേയാംസ് നല്‍കുന്ന ഭക്ഷണം കഴിക്കുന്നത് എത്ര മോശമാണ് എന്ന് അവര്‍ ചിന്തിക്കണം- ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ അനുവദിച്ചാല്‍ ഭൂമി ഏറ്റെടുക്കും: എഡിഎം
കല്‍പ്പറ്റ: സര്‍ക്കാര്‍ അനുവദിച്ചാല്‍ കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവെക്കുന്ന ഭൂമി ഏറ്റെടുക്കുമെന്ന് കലക്ടറുടെ ചുമതലയുള്ള എഡിഎം പി അറുമുഖന്‍ അറിയിച്ചു. ആദിവാസി ഭൂസമര നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉറപ്പുനല്‍കിയത്. ഭൂമി ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിങ്കിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ചോ സുപ്രീം കോടതിയോ സ്റ്റേ ചെയ്തിട്ടില്ലാത്തതിനാല്‍ ഏഴിനകം ഭൂമി ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് സമരനേതാക്കള്‍ ആവശ്യപ്പെട്ടു. മീനങ്ങാടിയില്‍ അനാവശ്യമായി നിലവിലുള്ള നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യം പൊലീസ് അധികൃതരുമായി ചര്‍ച്ചചെയ്ത് ഉടന്‍ തീരുമാനിക്കാമെന്നും എഡിഎം സമ്മതിച്ചു. മലന്തോട്ടം എസ്റ്റേറ്റിലെ 21 ചെറുകിട കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നത് ത്വരിതപ്പെടുത്തുമെന്നും എഡിഎം ഉറപ്പുനല്‍കി.
deshabhimani 051011
ആദിവാസികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ സമാധാനപരമായി മാര്‍ച്ചുചെയ്തെത്തുക, കലക്ടറേറ്റിന്റെ ഗെയിറ്റുകളെല്ലാം അടച്ച് അതിനുമുന്നില്‍ സമാധാനപരമായി കുത്തിയിരിക്കുക, കൃഷ്ണഗിരിയിലെ ഭൂമി ഏറ്റെടുക്കുന്നതുസംബന്ധിച്ച് ഉറപ്പുനല്‍കിയാലേ പിരിഞ്ഞുപോകൂ എന്ന് പ്രഖ്യാപിക്കുക, കലക്ടറേറ്റനു മുന്നില്‍ തയ്യാറാക്കിയ കഞ്ഞി അവിടിരുന്നുതന്നെ കഴിക്കുക. ആദിവാസി ഭൂസമരങ്ങളുടെ ചരിത്രത്തിലെ പുതിയൊധ്യായമാണ് ചൊവ്വാഴ്ച കല്‍പ്പറ്റ സിവില്‍സ്റ്റേഷനുമുന്നില്‍ കണ്ടത്. കൃഷ്ണഗിരിയില്‍ നിയമവും നീതിയും കാറ്റില്‍ പറത്തി എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവെക്കുന്ന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാത്ത സര്‍ക്കാരിന്റെ കള്ളക്കളിയെത്തുടര്‍ന്നായിരുന്നു മാര്‍ച്ചും ഉപരോധവും.
ReplyDelete