ക്രിമിനല്‍ ലീഗും ബെച്ചു റഹ്മാനും പിന്നെ ശോഭാജോണും എന്നത് പുതിയതായി ഇറക്കുന്ന സിനിമയുടെ പേരൊന്നുമല്ല. എന്നാലും സിനിമാക്കഥകളെയും വെല്ലുന്ന ആക്ഷന്‍ ത്രില്ലര്‍ റിയല്‍ സ്റ്റോറിയാണ്. അഭിനയിക്കുന്നവര്‍ ഗജപോക്കിരികളാണെങ്കിലും വേണ്ടുവോളം ആരാധകരുള്ളവരാണ്. രാഷ്ട്രീയപാര്‍ടിക്ക് എത്രമാത്രം സംസ്കാര ശൂന്യമാകാമെന്ന് തെളിയിച്ച ദിവസങ്ങളാണ് കഴിഞ്ഞുപോയത്.
അക്ഷര വിരോധം ലീഗിന് പണ്ടേ ഉണ്ടെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. വിദ്യ വിറ്റ് കാശാക്കാനല്ലാതെ അതുകൊണ്ട് മറ്റെന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് ആലോചിക്കാനൊന്നും അവര്‍ക്ക് സമയമില്ല. ഉദുമ പഞ്ചായത്തിലെ ബേവൂരിയെ പച്ചക്കോട്ടയാക്കണമെന്നാണത്രെ ലീഗ് ബൈഠെക്കിെന്‍റ തീരുമാനം. അതിന് ആദ്യം ചെയ്യേണ്ടത് ദേശാഭിമാനിയുടെ വരവ് ഇല്ലാതാക്കണം. നാട്ടില്‍ നടക്കുന്ന കാര്യങ്ങളൊക്കെ പച്ചക്ക് ജനങ്ങളറിഞ്ഞാല്‍ എങ്ങനെയാണ് പച്ചക്കൊടിയും പിടിച്ച് ലീഗിന് നടക്കാന്‍ കഴിയുക. സ്ത്രീകളെങ്ങാനും പത്രം വായിക്കാന്‍ തുടങ്ങിയാല്‍ കുഞ്ഞാപ്പമാരുടെ സ്ഥിതിയെന്താകും. പുലിക്കുട്ടി ഒന്നിലേറെ തവണ ഉപയോഗിച്ചിട്ടുണ്ടെന്ന് സ്ത്രീകള്‍ പരസ്യമായി പറയുന്ന അപവാദം നാട്ടുകാരറിഞ്ഞാല്‍ എങ്ങനെ പച്ചക്കോട്ടയുണ്ടാക്കും. അതുകൊണ്ട് പത്രം വരവ് ഇല്ലാതാക്കണം. ദേശാഭിമാനി ഏജന്റിനെ വീട്ടില്‍ കിടപ്പിലാക്കിയപ്പോഴാണ് മറ്റൊരാള്‍ വിതരണമെന്ന് പറഞ്ഞ് എത്തുന്നത്. ഒരു തവണ ബേവൂരിയിലെ ക്രിമിനല്‍ ലീഗുകാര്‍ അടിച്ചും കുത്തിയും വിട്ടതാണ്. വീണ്ടും പത്രവുമായി എത്തിയപ്പോഴാണ് ലീഗ് എന്താണെന്ന് ശരിക്കും അറിയിച്ചത്.
അമ്പാടിക്ക് അടികൊള്ളാത്ത ഇഞ്ച് സ്ഥലം ശരീരത്തിലില്ല. കത്തികൊണ്ട് വരഞ്ഞും ആണിവടി കൊണ്ട് തല്ലിയും ഇടിക്കട്ടകൊണ്ട് തടവിയും ലീഗ് സംസ്കാരം കാണിച്ചുകൊടുത്തു. പൊലീസ് ഏമാന്മാരാണെങ്കില്‍ ലീഗിന്റെ ആജ്ഞക്ക് കാതും കണ്ണും കൂര്‍പ്പിച്ച് മൂക്കില്‍ വിരലുംവച്ച് കാത്തിരിക്കുകയാണ്. ചുമ്മാ അടിപിടി കേസെടുത്ത് ക്രിമിനല്‍ ലീഗുകാര്‍ക്ക് വിലസാനുള്ള അവസരം ഉണ്ടാക്കിയില്ലെങ്കില്‍ എന്തോന്ന് യുഡിഎഫ് ഭരണമെന്നാണ് പൊലീസുകാരുടെ ചോദ്യം.
ബേവൂരിയില്‍ ലീഗ് സംസ്കാരം ഉറപ്പിക്കാന്‍ കഷ്ടപ്പെടുമ്പോഴാണ് ബെച്ചു റഹ്മാന്‍ ശോഭാജോണെന്ന പാവം പെണ്‍ ഗുണ്ടയേയും കൂട്ടി കാസര്‍കോടെത്തുന്നത്. ഈ ബെച്ചു റഹ്മാന്‍ വെച്ചൂര്‍ പശുവിനെ പോലെ അപൂര്‍വ ജനുസില്‍പെട്ടതാണ്. ലീഗ് നേതാക്കളുടെ അടുത്ത ബന്ധുവാണ്. അവര്‍ക്ക് രണ്ട് ദിവസമെങ്കിലും അഭയം നല്‍കിയില്ലെങ്കില്‍ പുലിക്കുട്ടിയുടെ പാര്‍ടിയാണെന്ന് പറഞ്ഞുനടന്നിട്ട് എന്തുകാര്യം. ലീഗ് നേതാവിന്റെ വീട്ടില്‍ തന്നെയാകട്ടെ താമസം എന്ന് തീരുമാനിച്ചതില്‍ തെറ്റൊന്നും പറയാന്‍ പറ്റില്ല. പിന്നെ ബംഗളൂരുവില്‍ ലീഗ് നേതാവിന്റെ വീട്ടില്‍ താമസസൗകര്യം ഉണ്ടാക്കികൊടുക്കാമെന്നതില്‍ കവിഞ്ഞ് എന്തുചെയ്യാന്‍ പറ്റും. കാസര്‍കോട് മധൂരുള്ള ചില്ലറ പ്രായമുള്ള കുട്ടിയെ സ്വന്തക്കാര്‍തന്നെ ഒരുലക്ഷത്തിന് ഇവരെ പോറ്റാന്‍ ഏല്‍പിച്ചതാണ്. പോറ്റാനുള്ള കാശിന് കുറച്ചാളുകളുടെ കൂടെ താമിസിപ്പിച്ചു. കുഞ്ഞാപ്പ അങ്ങനെ എത്രയാളുകളെ താമസിപ്പിച്ച് പോറ്റിയിട്ടുണ്ട്. അതൊക്കെ കാസര്‍കോടുകാരനായ റഹ്മാന് വേണ്ടിയും ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ഏത് ലീഗുകാരനും മനസിലാകും. പീഡനക്കാരന് മന്ത്രിയായി വിലസാന്‍ കഴിയുന്ന സംസ്ഥാനത്ത് ഇതിലൊന്നും പുതുമയുണ്ടെന്ന് നാട്ടുകാര്‍ക്കും പറയാന്‍ പറ്റില്ല.
കാഞ്ഞങ്ങാട് ഞായറാഴ്ച നടന്ന ലീഗ് പൊതുയോഗം അക്രമത്തില്‍ കലാശിച്ചുകൊണ്ടാണ് ഈ വാരം തുടങ്ങിയത്. മുമ്പ് കുഞ്ഞാപ്പക്കും കൂട്ടര്‍ക്കും കാസര്‍കോട്ട് നല്‍കിയ സ്വീകരണമാണ് പൊലീസ് വെടിവയ്പ്പിലെത്തിയത്. അത് കാഞ്ഞങ്ങാട്ടും തുടരുന്നതോടെ നായുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നിവരില്ലെന്ന സത്യം നാട്ടാര്‍ക്കും ബോധ്യമായി. ബേക്കല്‍ കോട്ട കൊണ്ടും സപ്തഭാഷാ സംഗമം കൊണ്ടും പുകള്‍പെറ്റ കാസര്‍കോട് ഇത്തരം നികൃഷ്ടതകള്‍ കൊണ്ട് ദുര്‍ഗന്ധപൂരിതമാകുന്നതില്‍ കാണിക്ക് അനല്‍പമായ ഖേദമുണ്ടെന്നല്ലാതെ എന്തുപറയാന്‍ .
from deshabhimani 101011
ക്രിമിനല്‍ ലീഗും ബെച്ചു റഹ്മാനും പിന്നെ ശോഭാജോണും എന്നത് പുതിയതായി ഇറക്കുന്ന സിനിമയുടെ പേരൊന്നുമല്ല. എന്നാലും സിനിമാക്കഥകളെയും വെല്ലുന്ന ആക്ഷന്‍ ത്രില്ലര്‍ റിയല്‍ സ്റ്റോറിയാണ്. അഭിനയിക്കുന്നവര്‍ ഗജപോക്കിരികളാണെങ്കിലും വേണ്ടുവോളം ആരാധകരുള്ളവരാണ്. രാഷ്ട്രീയപാര്‍ടിക്ക് എത്രമാത്രം സംസ്കാര ശൂന്യമാകാമെന്ന് തെളിയിച്ച ദിവസങ്ങളാണ് കഴിഞ്ഞുപോയത്.
ReplyDeleteനുണ നേരത്തേ പ്രചരിപ്പിക്കുന്ന പത്രം...ദേശാഭിമാനി.അക്ഷര വിരോധം ഹ ഹ ഹ ഹി....ലീഗിനോ? ഭാഷാ സമരത്തിന്റെ പേരിൽ 3 പേർ മരണമടഞ്ഞത് അറിയില്ലായിരിക്കാം അല്ലേ...3 യൂത്തുലീഗുകാർ ആയിരുന്നു തോക്കിൻ കുഴലിനു മുന്നിൽ കാലിടറാതെ നിന്നു രക്ത സാക്ഷികളായതു....ചരിത്രമറിയാത്ത വിവര ദോശി എന്നു പറയാതെ വയ്യ........പ്ത്രം വായിക്കാത്ത ടി വി കാണത്ത പെൺപടയും കൂടി വോട്ടു ചെയ്തിട്ടാണു മരമണ്ടൻ അച്ചുവിനു പോലും കിട്ടാത്ത വൻ ഭൂരിപക്ഷം കുഞ്ഞാപ്പക്കു കിട്ടിയതു.കണ്ണുണ്ടായാൽ പോര കാഴച വേണം കുട്ടി സഖാവേ..............
ReplyDelete