പത്മ പുരസ്കാരങ്ങളുടെ നിര്‍ണയം ഓഡിറ്റ് ചെയ്യാനുള്ള കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സിഎജി) ശ്രമം കേന്ദ്രസര്‍ക്കാര്‍ തള്ളി. പുരസ്കാരം സംബന്ധിച്ച രേഖകള്‍ ലഭ്യമാക്കണമെന്ന സിഎജിയുടെ ആവശ്യം ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു. 2 ജി സ്പെക്ട്രം അഴിമതിയില്‍ മുഖം നഷ്ടപ്പെട്ട ആഭ്യന്തരമന്ത്രി പി ചിദംബരം നേരിട്ട് ഇടപെട്ടാണ് സിഎജിയുടെ ആവശ്യം നിരാകരിച്ചത്. 2ജി, കൃഷ്ണ-ഗോദാവരി തട വാതക പര്യവേഷണം ഇടപാടുകളില്‍ സിഎജി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്റെ കള്ളക്കളി പുറത്തുകൊണ്ടു വന്നിരുന്നു. ദേശീയ പുരസ്കാരങ്ങള്‍ വിവാദമാക്കുന്നത് ശരിയല്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വാദം. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശവും സിഎജിയുടെ ആവശ്യംതള്ളാന്‍ സര്‍ക്കാര്‍ ആയുധമാക്കി. ചെലവുകളുടെ കണക്കുകള്‍ മാത്രമേ സിഎജി നല്‍കേണ്ടതുള്ളൂ എന്നാണ് അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതിയുടെ ഉപദേശം.
ഏപ്രില്‍ 19നാണ് സിഎജിയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഓഡിറ്റ് പുരസ്കാരം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. പുരസ്കാരം നല്‍കുന്നതിനുള്ള നിയമവും ചട്ടവും, അവാര്‍ഡ് സമിതിയോഗത്തിന്റെ മിനുട്ട്സ്, അജന്‍ഡ, ആറുവര്‍ഷമായി സമിതിയില്‍ അംഗമായവരുടെ പേര്, അവാര്‍ഡ് പ്രഖ്യാപനത്തിനുമുമ്പ് ജേതാക്കളെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ വിവരം, അവാര്‍ഡിന് തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ , മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുന്നതിനായി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ചേര്‍ന്ന യോഗങ്ങളുടെ മിനുട്ട്സ്, മൂന്നുവര്‍ഷത്തിനിടക്ക് വിവിധ മന്ത്രാലയങ്ങളില്‍നിന്ന് ലഭിച്ച ശുപാര്‍ശക്കത്തുകള്‍ , മൂന്നുവര്‍ഷത്തിനിടക്ക് അവാര്‍ഡിനെക്കുറിച്ച് ലഭിച്ച പരാതികളുടെ പകര്‍പ്പ് തുടങ്ങിയവയാണ് സിഎജി ചോദിച്ചത്.
സര്‍ക്കാരിന്റെ ചെലവുമായി ബന്ധപ്പെട്ട വിവരങ്ങളല്ല ചോദിച്ചത് എന്നതുകൊണ്ട് അവ നല്‍കേണ്ട എന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. പത്മ പുരസ്കാരം നിര്‍ണയിക്കുന്ന പ്രക്രിയ പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് കാട്ടി രേഖ ആവശ്യപ്പെട്ട് വീണ്ടും സിഎജി ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതി. ഇതിനെ ത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രാലയം അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയിത്. പത്മ അവാര്‍ഡുകള്‍ വന്‍ ആക്ഷേപങ്ങളുയര്‍ത്തിയ സാഹചര്യത്തിലാണ് ഓഡിറ്റിങ് നടത്താന്‍ സിഎജി തുനിഞ്ഞത്. കഴിഞ്ഞതവണ സന്ത് സിങ് ചത്ത്വാളിന് പദ്മവിഭൂഷണ്‍ നല്‍കിയത് വന്‍വിവാദമായി. അമേരിക്കയുമായുള്ള ആണവകരാറിന് ചുക്കാന്‍ പിടിച്ചതിനാണ് പ്രവാസി ബിസിനസ്സുകാരനായ ചത്ത്വാളിന് പുരസ്കാരം നല്‍കിയതെന്ന് ആക്ഷേപമുയര്‍ന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് 90 ലക്ഷം ഡോളര്‍ വെട്ടിച്ചതിന് സിബിഐ കുറ്റപത്രം ചുമത്തിയ ആളാണ് ചത്ത്വാളെന്നും ആരോപണമുയര്‍ന്നു. തുടര്‍ന്നാണ് പത്മ അവാര്‍ഡ് പ്രക്രിയ പരിശോധിക്കാന്‍ സിഎജി തയ്യാറായത്.
deshabhimani 051011

ReplyDelete