ലാത്തിച്ചാര്‍ജ്: പി ബിജുവിന് ഗുരുതര പരിക്ക്
കോഴിക്കോട്: ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് നാലുറൗണ്ട് വെടിയുതിര്‍ത്തു. അസി: പൊലീസ് കമീഷണര്‍ രാധാകൃഷ്ണപിള്ളയാണ് കുട്ടികള്‍ക്കെതിരെ വെടിയുതിര്‍ത്തത്.കനത്ത ലാത്തിച്ചാര്‍ജുമുണ്ടായി. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്.സംഘര്‍ഷത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മാര്‍ച്ച് ബിജു ഉദ്ഘാടനം ചെയ്തയുടന്‍ പ്രകോപനമൊന്നുമില്ലാതെ പൊലീസ് വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ഗ്രനേഡും പ്രയോഗിച്ചു. കോളേജില്‍ പിടിഎ മീറ്റിങ്ങിനെത്തിയ രക്ഷിതാക്കളെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. നിരവധി രക്ഷിതാക്കള്‍ക്കും പരിക്കുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പത്രപ്രവര്‍ത്തകര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞ പൊലീസ് നാട്ടുകാരെയും വെറുതെവിട്ടില്ല.
രാവിലെ 10.10ഓടെയാണ് പൊലീസ് അതിക്രമം തുടങ്ങിയത്. അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് പൊലീസ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും വേട്ടയാടിയത്. നിര്‍മ്മല്‍ മാധവ് എന്ന വിദ്യാര്‍ഥിയുടെ അനധികൃത പ്രവേശനവുമായി ബന്ധപ്പെട്ടാണ് എസ്എഫ്ഐ കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്. സര്‍വ്വകക്ഷിയോഗത്തില്‍ നിര്‍മ്മലിന്റെ പ്രവേശനം അന്വേഷിക്കുമെന്നും അന്വേഷണം തീരുന്നതുവരെ ഇയാള്‍ കോളേജില്‍ പ്രവേശിക്കരുതെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ അന്വേഷണം തീരുന്നതിന് മുമ്പ് വിദ്യാര്‍ഥി കോളേജിലെത്തി. ഇതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്ഐ ഉപരോധം സംഘടിപ്പിച്ചത്. വ്യവസ്ഥകള്‍ പാലിക്കാതെ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെച്ച അസി:കമീഷണറുടെ നടപടിയെക്കുറിച്ചന്വേഷിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതൃത്വത്തില്‍ കോഴിക്കോട്ടും വടകരയിലും തിരുവനന്തപുരത്തും പ്രതിഷേധപ്രകടനം നടത്തി.
വെടിവെച്ചവര്‍ സര്‍വീസിലുണ്ടാവരുത്: പിണറായി
കണ്ണൂര്‍ : ഒരു ന്യായീകരണവുമില്ലാതെയാണ് കോഴിക്കോട്ട് വിദ്യാര്‍ഥികളെ പൊലീസ് വെടിവച്ചതെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തിനുത്തരവാദികളായ പൊലീസുദ്യോഗസ്ഥനെതിരെ എത്രയും വേഗം നടപടി സ്വീകരിണം. ഇക്കൂട്ടര്‍ സര്‍വീസിലുണ്ടാവരുത്. അക്രമത്തിലൂടെ വിദ്യാര്‍ഥിസമരത്തെ നേരിടാമെന്ന് സര്‍ക്കാര്‍ വ്യാമോഹിക്കേണ്ടന്ന് പിണറായി മുന്നറിയിപ്പു നല്‍കി. സമാധാനപരമായി സമരം നടത്തിയ വിദ്യാര്‍ഥികളെയാണ് ലാത്തിച്ചാര്‍ജ് ചെയ്തത്. പിരിഞ്ഞുപോയ കുട്ടികളെ കാരണമില്ലാതെയാണ് വെടിവെച്ചത്. വെടിവെപ്പിനുള്ള സാഹചര്യം അവിടെയുണ്ടായിരുന്നില്ല. അവരുടെ നെഞ്ചിനുനേരെ വെടിയുതിര്‍ക്കുകയാണ് ചെയ്തത്. കുട്ടികള്‍ക്കു നേരെയാണ് തോക്കുചുണ്ടുന്നത്. ആളെ അപായപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നത്. ആരാണ് അസി. കമീഷണര്‍ രാധാകൃഷ്ണപിള്ളക്ക് വെടിവെക്കാന്‍ അധികാരം നല്‍കിയതെന്ന് വ്യക്തമാക്കണം. അതിനുള്ള സാഹചര്യം അവിടെയുണ്ടായിരുന്നില്ല. ശുദ്ധഅക്രമമാണ് പൊലീസ് നടത്തിയിട്ടുള്ളത്.
എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി ബിജുവിന്റെ തല തല്ലിത്തകര്‍ത്തു. കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐയുടെ സമുന്നതനേതാവിനെ പൊലീസിന് അറിയാഞ്ഞിട്ടല്ല. ഏതു രീതിയിലും സമരം നേരിടാമെന്ന് പൊലീസിന് നിര്‍ദേശം കൊടുത്തിരുന്നു. പ്രതികരിച്ച രക്ഷിതാക്കളെയും നാട്ടുകാരെയും തല്ലിച്ചതച്ചു. ഡിവൈഎഫ്ഐ നേതാക്കളെ അറസ്റ്റുചെയ്തു. എത്രയും വേഗം സര്‍ക്കാര്‍ തെറ്റുതിരുത്തുന്നതാണ് നല്ലത്. നിര്‍മ്മല്‍ മാധവ് എന്ന വിദ്യാര്‍ഥിയെ അനധികൃതമായി പ്രവേശിപ്പിച്ചതിനെതിരെയാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. ഈ തെറ്റ് തിരുത്താതെ മുന്നോട്ട്പോകാനാവില്ല. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഇതില്‍ ചില താല്‍പര്യങ്ങളുണ്ട്. ഏതെങ്കിലും സമരത്തെ അക്രമം കൊണ്ടും വെടിവെപ്പു കൊണ്ടും ഇല്ലാതാക്കാനാവുമോ.ഒരു ന്യായവുമില്ലാതെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് ഗവണ്‍മെന്റ് നീങ്ങുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധമുണ്ടാകുമെന്നും പിണറായി പറഞ്ഞു
deshabhimani news
ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് നാലുറൗണ്ട് വെടിയുതിര്‍ത്തു. അസി: പൊലീസ് കമീഷണര്‍ രാധാകൃഷ്ണപിള്ളയാണ് കുട്ടികള്‍ക്കെതിരെ വെടിയുതിര്‍ത്തത്.കനത്ത ലാത്തിച്ചാര്‍ജുമുണ്ടായി. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്.സംഘര്‍ഷത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മാര്‍ച്ച് ബിജു ഉദ്ഘാടനം ചെയ്തയുടന്‍ പ്രകോപനമൊന്നുമില്ലാതെ പൊലീസ് വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ഗ്രനേഡും പ്രയോഗിച്ചു. കോളേജില്‍ പിടിഎ മീറ്റിങ്ങിനെത്തിയ രക്ഷിതാക്കളെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. നിരവധി രക്ഷിതാക്കള്‍ക്കും പരിക്കുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പത്രപ്രവര്‍ത്തകര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞ പൊലീസ് നാട്ടുകാരെയും വെറുതെവിട്ടില്ല.
ReplyDeleteവിദ്യാഭ്യാസക്കച്ചവടത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കോഴിക്കോട് നടത്തിയ അക്രമം അതിക്രൂരവും നിന്ദ്യവുമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കംവിശ്വന്‍ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി പി ബിജുവിനെയടക്കം അതിക്രൂരമായാണ് മര്‍ദ്ദിച്ചത്. തലതല്ലിപൊളിച്ചു. കൊലപാതക ഉദ്ദേശ്യത്തോടെതന്നെയാണ് പൊലീസ് അക്രമം നടത്തിയതെന്ന് വ്യക്തമാണ്.ഇത്തരത്തില്‍ അതിക്രമം നടത്താന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയതെന്ന് വ്യക്തമാക്കണം. വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിന് ഉത്തരവാദികളായവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം. നിയമങ്ങള്‍ ലംഘിച്ച്് കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. കോടതിയെ പോലും വരുതിയിലാക്കി ഭരണം നടത്താനും ശ്രമിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെങ്കില്‍ അതിശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരും. വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ അതിക്രൂരമായ അതിക്രമങ്ങള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മനുഷ്യസ്നേഹികളും പ്രതിഷേധിക്കണമെന്നും വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
ReplyDeleteഎന്‍ജിനീയറിങ്ങ് കോളേജിലേക്ക് മാര്‍ച്ചു നടത്തിയ വിദ്യാര്‍ഥികളെ തല്ലിയ പൊലീസ് മാധ്യമപ്രവര്‍ത്തകരെയും ക്രൂരമായി തല്ലി. ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ കെ പ്രവീണ്‍ ,മാതൃഭൂമി ലേഖകന്‍ കെകെ പ്രദീപ് എന്നിവരെയണ് പൊലീസ് തല്ലിയത്.പിടിഎ യോഗത്തിനെത്തിയ രക്ഷിതാക്കള്‍ക്കും മര്‍ദ്ദനമേറ്റു.
ReplyDeletewhat the heck, those should have shooted the Pinarayi and VSA... shooting this SFI kidos wont solve the issue.
ReplyDelete