പഴയങ്ങാടി: കോണ്‍ഗ്രസുകാരുടെ ക്വട്ടേഷന്‍ സംഘം കെഎസ്യുക്കാരന്റെ കാലുകള്‍ തല്ലിയൊടിച്ചു. കെഎസ്യു പ്രവര്‍ത്തകനും മാടായി കോളേജ് യുയുസിയുമായ കെ സൂരജിന്റെ കാലുകള്‍തല്ലിയൊടിച്ച ലീഗുകാരായ പുതിയങ്ങാടി എരിമുള്ളാന്‍ വലിയമാടത്ത് ഹുസൈന്‍ (19), സെയ്താകത്ത് അബ്ദുള്‍സലാം (19) എന്നിവരെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 29ന് രാത്രി ഒമ്പതോടെ ബൈക്കുകളിലെത്തിയ പതിനഞ്ചോളം വരുന്ന സംഘം കോളേജിനടുത്തുവച്ചാണ് അക്രമം നടത്തിയത്. മറ്റു പ്രതികള്‍ ഒളിവിലാണ്.
മാടായി കോളേജിലെ വിദ്യാര്‍ഥിസംഘര്‍വുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് വരുണ്‍ബാലകൃഷ്ണന്‍ , ഏരിയാ സെക്രട്ടറി എ സുധാജ് എന്നിവര്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനും ജില്ലാ വൈസ് പ്രസിഡന്റ് എം ഷാജറിനെ കള്ളക്കേസില്‍കുടുക്കാനുമാണ് കോണ്‍ഗ്രസുകാര്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് അക്രമം ആസൂത്രണം ചെയ്തത്. മംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സൂരജ്. കെഎസ്യു മുന്‍ സംസ്ഥാന ഭാരവാഹി നൗഷാദ് വാഴവളപ്പിലും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനും പഞ്ചായത്തംഗവുമായ മടപ്പള്ളി പ്രദീപനും ചേര്‍ന്നാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം. സൂരജിനെ ആക്രമിച്ചെന്നാരോപിച്ച് രണ്ടുദിവസത്തിനുശേഷം എം ഷാജറിനെ പൊലീസ് വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്ന് വിട്ടയച്ചു. തെളിവെടുപ്പില്‍ പൊലീസിന് കിട്ടിയ ബൈക്കിന്റെ നമ്പറാണ് ലീഗുകാരെ പിടികൂടാന്‍ സഹായിച്ചത്. നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍ . പ്രതികളെ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി. 20 വരെ റിമാന്‍ഡ് ചെയ്തു.
വെളിപ്പെട്ടത് കോണ്‍ഗ്രസിന്റെ ഹീനസംസ്കാരം: സിപിഐ എം
പഴയങ്ങാടി: മാടായി കോളേജിലെ കെഎസ്യു പ്രവര്‍ത്തകന്‍ കെ സൂരജ് ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് പുറത്തുവന്ന വിവരം ഞെട്ടിക്കുന്നതാണെന്ന് സിപിഐ എം ഏരിയാ സെക്രട്ടറി പി പി ദാമോദരന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്വന്തം പ്രവര്‍ത്തകന്റെ കാലുകള്‍ തല്ലിയൊടിച്ചും എസ്എഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള ഗൂഢ പദ്ധതിയിലൂടെ കോണ്‍ഗ്രസിന്റെ ഹീനസംസ്കാരമാണ് വെളിപ്പെട്ടത്. കള്ളക്കേസില്‍ കുടുക്കി സിപിഐ എം പ്രവര്‍ത്തകരുടെ വീട് അന്യായമായി റെയ്ഡ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പി പി ദാമോദരന്‍ ആവശ്യപ്പെട്ടു.
സിപിഐ എമ്മിനെതിരെ നടക്കുന്ന അപവാദപ്രചാരണത്തിനെതിരെ ഏരിയാ കമ്മിറ്റി എട്ടിന് വൈകിട്ട് അഞ്ചിന് പഴയങ്ങാടിയില്‍ രാഷ്ട്രീയ വിശദീകരണയോഗം നടത്തും. ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലരക്ക് എരിപുരം കേന്ദ്രീകരിച്ച് പ്രകടനവുമുണ്ടാകും. ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച നൗഷാദ് വാഴവളപ്പിലിന്റെയും മടപ്പള്ളി പ്രദീപന്റെയും പേരില്‍ ഗൂഢാലോചനക്കുറ്റത്തിനു കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
deshabhimani 071011
കോണ്‍ഗ്രസുകാരുടെ ക്വട്ടേഷന്‍ സംഘം കെഎസ്യുക്കാരന്റെ കാലുകള്‍ തല്ലിയൊടിച്ചു. കെഎസ്യു പ്രവര്‍ത്തകനും മാടായി കോളേജ് യുയുസിയുമായ കെ സൂരജിന്റെ കാലുകള്‍തല്ലിയൊടിച്ച ലീഗുകാരായ പുതിയങ്ങാടി എരിമുള്ളാന്‍ വലിയമാടത്ത് ഹുസൈന്‍ (19), സെയ്താകത്ത് അബ്ദുള്‍സലാം (19) എന്നിവരെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 29ന് രാത്രി ഒമ്പതോടെ ബൈക്കുകളിലെത്തിയ പതിനഞ്ചോളം വരുന്ന സംഘം കോളേജിനടുത്തുവച്ചാണ് അക്രമം നടത്തിയത്. മറ്റു പ്രതികള്‍ ഒളിവിലാണ്.
ReplyDelete