കേരളത്തില്‍ സ്ത്രീകളുടെ പൊതുവേദി കുറവാണെന്ന് പ്രമുഖ ഫിലിം എഡിറ്ററും ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറുമായ ബീന പോള്‍ പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം വനിതാസാഹിതി സംസ്ഥാന കണ്‍വന്‍ഷന്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍ . അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലും രാജ്യത്തിന് വെളിയിലും സഞ്ചരിച്ചപ്പോഴെല്ലാം ഉള്ളില്‍തട്ടിയ കാര്യമാണിത്. പൊതുവേദികളില്‍ മലയാളി സ്ത്രീസാന്നിധ്യം തീരെ കുറവാണ്. പഠിപ്പുണ്ടെങ്കിലും ഒതുങ്ങിക്കൂടുന്നവരും കുടുംബത്തില്‍ തളച്ചിടപ്പെടുന്നവരുമാണ് അവരിലേറെയും. ഇതിനൊരു മാറ്റം ഉണ്ടാകണമെങ്കില്‍ സര്‍ഗപ്രക്രിയയുടെ ലോകത്തേക്ക് സ്ത്രീകള്‍ കടന്നുവരണം. സ്ത്രീകള്‍ക്ക് അനുകൂലമായ നിരവധി ഘടകങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും സ്ത്രീവിരുദ്ധമനോഭാവം കേരളീയസമൂഹത്തിലും പ്രബലമാണെന്ന് ബീന പോള്‍ പറഞ്ഞു.
പഴയ വഴക്കങ്ങളോട് വഴക്കിട്ടുവേണം പുതിയ ലോകത്തെ നേടിയെടുക്കാനെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ജനാധിപത്യസംവാദങ്ങള്‍ പുരോഗമനവാദികള്‍പോലും ചില സന്ദര്‍ഭങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നില്ല. സ്വര്‍ണഭ്രമവും വിവാഹാഡംബരവും സ്ത്രീവിരുദ്ധമാണെന്ന തിരിച്ചറിവില്‍ പ്രതികരണങ്ങള്‍ സജീവമാകണമെന്നും കെ ഇ എന്‍ നിര്‍ദേശിച്ചു. മേയര്‍ കെ ചന്ദ്രിക, പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി, ആര്‍ പാര്‍വതീദേവി, എം പി ലളിതാബായി എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ഉഷാകുമാരി അധ്യക്ഷയായി. ഡോ. പി എസ് ശ്രീകല സ്വാഗതവും ജി കെ ലളിതകുമാരി നന്ദിയും പറഞ്ഞു. വനിതാസാഹിതി സംസ്ഥാന ഭാരവാഹികളായി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് (പ്രസിഡന്റ്), ഡോ. പി എസ് ശ്രീകല (സെക്രട്ടറി), വി സീതമ്മാള്‍ , ടി എ ഉഷാകുമാരി (വൈസ് പ്രസിഡന്റുമാര്‍), ജാനമ്മ കുഞ്ഞുണ്ണി, അമൃത (ജോയിന്റ് സെക്രട്ടറിമാര്‍), ഷീല വിശ്വനാഥ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പ്രൊഫ. എം പി ലളിതാബായി, ആര്‍ പാര്‍വതീദേവി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ .
deshabhimani 241011
കേരളത്തില്‍ സ്ത്രീകളുടെ പൊതുവേദി കുറവാണെന്ന് പ്രമുഖ ഫിലിം എഡിറ്ററും ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറുമായ ബീന പോള്‍ പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം വനിതാസാഹിതി സംസ്ഥാന കണ്‍വന്‍ഷന്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍ .
ReplyDelete