Monday, October 24, 2011

അമിത യാത്രാ കൂലി തിരികെ കിരണ്‍ ബേദി നല്‍കും

പ്രഭാഷണങ്ങള്‍ നടത്തുന്നതിനായുള്ള യത്രകളില്‍ സംഘാടകരില്‍ നിന്ന് അമിതമായി കൈപ്പറ്റിയ വിമാന യാത്രാ കൂലി തിരികെ നല്‍കുമെന്ന് ഹസാരെ സംഘത്തില്‍പ്പെട്ട കിരണ്‍ ബേദി അറിയിച്ചു. എന്‍ജിഒ സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കാനായി എക്കോണമി ക്ലാസില്‍ യാത്രചെയ്ത് ബിസിനസ് ക്ലാസിന്റെ പണം വാങ്ങുന്നുവെന്ന ആരോപണമാണ് ബേദിക്കെതിരെ ഉയര്‍ന്നത്്. ബേദിക്ക് ധീരതക്കുള്ള മെഡല്‍ ലഭിച്ചതിനാല്‍ എയര്‍ ഇന്ത്യ വിമാനയത്രയില്‍ 75% ഇളവുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന തുക ട്രസ്റ്റില്‍ നിക്ഷേപിക്കുകയാണ് താന്‍ ചെയ്തതെന്ന് കിരണ്‍ബേദി സമ്മതിച്ചിരുന്നു. ഇത്തരത്തില്‍ അധികമായി കൈപ്പറ്റിയ തുക തിരികെ നല്‍കാന്‍ തന്റെ ട്രാവല്‍ എജന്റിനെ ചുമതലപ്പെടുത്തിയതായി അവര്‍ പറഞ്ഞു. അഴിമതിക്കെതിരെയുള്ള ഹസാരെ സമരത്തിന് തിരച്ചടിയായി വിവാദം വളര്‍ന്നപ്പോഴാണ് പുതിയ തീരുമാനമുണ്ടായത്.

കെജ്രിവാള്‍ 80 ലക്ഷം തട്ടിയെന്ന ആരോപണം ഹസാരെസംഘം തള്ളി

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന സ്വാമി അഗ്നിവേശിന്റെ ആരോപണം അണ്ണ ഹസാരെ സംഘം തള്ളി. രാംലീല മൈതാനിയില്‍ ഹസാരെ നടത്തിയ സമരത്തിന് ജനങ്ങള്‍ നല്‍കിയ സംഭാവനയില്‍നിന്ന് 80 ലക്ഷം രൂപ കെജ്രിവാള്‍ തന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പബ്ലിക് കോസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റിലേക്ക് മാറ്റിയെന്നാണ് അഗ്നിവേശ് കഴിഞ്ഞ ദിവസം ആരോപിച്ചത്. സംഘത്തില്‍ നിന്ന് അഗ്നിവേശിനെ നീക്കിയതിലുള്ള ദേഷ്യത്തിനാണ് ആരോപണമെന്ന് ഹസാരെ സംഘം പ്രതികരിച്ചു. കിട്ടിയ പണത്തിന്റെ കണക്ക് ഓഡിറ്റിന് വിധേയമാക്കിയിട്ടുണ്ട്. ഇത് പിസിആര്‍എഫിന്റെ വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തി. കൂടുതല്‍ യാത്രപ്പടി കൈപ്പറ്റുന്നതായി കിരണ്‍ ബേദിക്കെതിരായ ആരോപണം അവരെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചാണെന്നും സംഘം വ്യക്തമാക്കി.

deshabhimani 241011

2 comments:

  1. പ്രഭാഷണങ്ങള്‍ നടത്തുന്നതിനായുള്ള യത്രകളില്‍ സംഘാടകരില്‍ നിന്ന് അമിതമായി കൈപ്പറ്റിയ വിമാന യാത്രാ കൂലി തിരികെ നല്‍കുമെന്ന് ഹസാരെ സംഘത്തില്‍പ്പെട്ട കിരണ്‍ ബേദി അറിയിച്ചു. എന്‍ജിഒ സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കാനായി എക്കോണമി ക്ലാസില്‍ യാത്രചെയ്ത് ബിസിനസ് ക്ലാസിന്റെ പണം വാങ്ങുന്നുവെന്ന ആരോപണമാണ് ബേദിക്കെതിരെ ഉയര്‍ന്നത്്.

    ReplyDelete
  2. വിമാനയാത്രപ്പടി ഇനത്തില്‍ അധികതുക കൈപ്പറ്റിയതിനാല്‍ വിവാദത്തിലായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും അണ്ണ ഹസാരെ സംഘാംഗവുമായ കിരണ്‍ബേദിയുടെ ട്രാവല്‍ ഏജന്റ് രാജിവച്ചു. കിരണ്‍ബേദിയുടെ സന്നദ്ധസംഘടനയായ ഇന്ത്യ വിഷന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിയും ട്രാവല്‍ എജന്റുമായ അനില്‍ ബാല്‍ ആണ് രാജിവച്ചത്. താന്‍ വ്യക്തിപരമായി ഒന്നും വാങ്ങിയിട്ടില്ലെന്നും അധികം വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ അനില്‍ബാലിനോട് ആവശ്യപ്പെട്ടതായും കിരണ്‍ബേദി പറഞ്ഞതിന്റെ പിറ്റേദിവസമാണ് ട്രസ്റ്റി ഒഴിഞ്ഞത്. പണം തട്ടിയതിന് താനാണ് ഉത്തരവാദിയെന്നവിധം കിരണ്‍ബേദി നടത്തിയ പ്രസ്താവന ദുഷ്പ്പേരുണ്ടാക്കിയെന്ന് അനില്‍ ബാലി പ്രസ്താവനയില്‍ പറഞ്ഞു. ഫൗണ്ടേഷന്റെ അക്കൗണ്ടില്‍ വരവുവെച്ച തുക ചെക്കുമുഖേന തിരിച്ചുനല്‍കിയിട്ടുണ്ട്. ട്രസ്റ്റിസ്ഥാനത്തു നിന്ന് രാജിവയ്ക്കുകയാണ.് പകരം ട്രാവല്‍ ഏജന്റിനെ നിയമിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനില്‍ ബാലി പറഞ്ഞു. ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ കിരണ്‍ബേദിക്ക് എയര്‍ഇന്ത്യ യാത്രയില്‍ 75 ശതമാനം ഇളവുനല്‍കുന്നുണ്ട്. എന്നാല്‍ , പ്രഭാഷണങ്ങള്‍ക്ക് പോകുമ്പോള്‍ ഇളവ് മറച്ചുവച്ച് കിരണ്‍ബേദി സംഘാടകരില്‍നിന്ന് മുഴുവന്‍ തുകയും കൈപ്പറ്റിയത് വിവാദമായിരുന്നു.

    ReplyDelete