കല്‍പ്പറ്റ: അവര്‍ ഒഴിഞ്ഞു പോയികൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി തങ്ങള്‍ ജീവിച്ച വീടുപേക്ഷിച്ച് കാടും മേടും വിട്ട് അഭയാര്‍ത്ഥികളായി മാറിയ വേദനയിലാണ് വനാന്തര്‍ഭാഗത്തെ ഈ കുടിപ്പാര്‍പ്പുകാര്‍ . തോല്‍പ്പെട്ടി റേഞ്ചിലെ നരിമാന്തിക്കൊല്ലിയിലും ബത്തേരി റെയിഞ്ചിലെ കൊട്ടങ്കരയിലും അരകുഞ്ചിയിലും ഗ്രാമങ്ങള്‍ വിട്ട് അവര്‍ ബന്ധു വീടുകളിലേക്ക് താമസം മാറി. സ്വന്തം ഊര് വിട്ട് അഭയാര്‍ത്ഥികളായി മാറിയ മറ്റൊരു ജന വിഭാഗം ഈ പുരോഗമന കേരളത്തിലുണ്ടാകില്ല. ഇവരെ പുനരധിവസിപ്പിക്കാന്‍ ഭരണ തീരുമാനമുണ്ടായിട്ടും നടപ്പാക്കാത്തത് വനാന്തര്‍ഭാഗത്ത് താമസിക്കുന്ന ജില്ലയിലെ 800 കുടുംബങ്ങളെ അഭയാര്‍ത്ഥികളാക്കി മാറ്റിയിരിക്കുകയാണ്. പുനരധിവാസത്തിന് കേന്ദ്രം ഫണ്ട് അനുവദിക്കാത്തതാണ് വയനാട് വന്യജീവി കേന്ദ്രത്തിലെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി വൈകിപ്പിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം സംസ്ഥാന വനം വകുപ്പ് തയ്യാറാക്കിയ പ്രോജക്ട് സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഈ ഗ്രാമങ്ങളെ അതീവ പ്രാധാന്യമുള്ള വന്യജീവി ആവാസകേന്ദ്രമായി വിജ്ഞാപനം ചെയ്യാനുള്ള വിദഗ്ധ സമിതിയും രൂപീകരിച്ചിട്ടില്ല. വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങള്‍ തീര്‍പ്പാക്കിയതായ സാക്ഷ്യപത്രം ഇതുവരെ കലക്ടര്‍ നല്‍കിയിട്ടുമില്ല. ഫണ്ട് അനുവദിക്കണമെങ്കില്‍ ഗ്രാമസഭകളുടെ അംഗീകാരവും വനാവകാശനിയമപ്രകാരമുള്ള അവകാശങ്ങള്‍ തീര്‍പ്പാക്കിയതായ സാക്ഷ്യപത്രം കലക്ടര്‍ നല്‍കണമെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.
ഒറ്റപ്പെട്ടു കിടക്കുന്ന വനാന്തര്‍ഭാഗത്തെ ഗ്രാമവാസികള്‍ വികസനപ്രവര്‍ത്തനം നടക്കാത്തതിനാല്‍ ദുരിതത്തിലാണ്. റോഡ്, ആശുപത്രി, സ്കൂള്‍ , വൈദ്യൂതി, തൊഴിലവസരങ്ങള്‍ എന്നിവയെല്ലാം ഇവര്‍ക്കന്യമാണ്. വന്യമൃഗശല്യം കാരണം കൃഷി നടത്താനും കഴിയുന്നില്ല. കാട്ടാനകളുടെ ആക്രമണത്തില്‍ ഭൂരിഭാഗം വീടുകളും തകര്‍ന്നിരിക്കുകയാണ്. 2009 ല്‍ സി എസ് സുജാത എംപിയാണ് പുനരധിവാസം നടത്തണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിച്ചത്. തുടര്‍ന്ന് ഇത് സംബന്ധിച്ച് സര്‍വ്വേ നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം കേരളത്തോട് ആവശ്യപ്പെട്ടു. അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി. ഡോ.ആര്‍ ശങ്കറിന്റെ നേതൃത്വത്തില്‍ സംഘം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 110 സെറ്റില്‍മെന്റുകളിലായി 2700 കുടുംബങ്ങളാണ് വയനാട് വന്യജീവിസങ്കേതത്തില്‍ താമസിക്കുന്നത്. ഇതില്‍ വനാന്തര്‍ഭാഗത്തെ പതിനാല് ഗ്രാമങ്ങളിലായി 800 ഓളം കുടുംബങ്ങളെയാണ് ഏറ്റവും അടിയന്തിരമായി പുനരധിവസിപ്പിക്കേണ്ടത് എന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.
തോല്‍പ്പെട്ടി റെയിഞ്ചിലെ നരിമാന്തിക്കൊല്ലി, ഈശ്വരന്‍കൊല്ലി, കുറിച്യാട് റെയിഞ്ചിലെ കുറിച്യാട്, കോളൂര്‍ , അമ്മവയല്‍ , ബത്തേരി റെയിഞ്ചിലെ കൊടകര, പാമ്പന്‍കൊല്ലി, പുത്തൂര്‍ , മണിമുണ്ട, വെള്ളക്കോട്, അരകാഞ്ചി, മുത്തങ്ങ റെയിഞ്ചിലെ പങ്കളം, ചെട്യാലത്തൂര്‍ , കോട്ടൂര്‍ എന്നീ ഗ്രാമങ്ങളാണ് വനാന്തര്‍ഭാഗത്തെ ഏറ്റവും അടിയന്തിരമായി ഒഴിപ്പിക്കേണ്ട പ്രദേശങ്ങള്‍ . ഇത്രയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി സമര്‍പ്പിച്ചത്. ഇതിനായി 80 കോടി ആവശ്യപ്പെട്ടു. എന്നാല്‍ തുക അനുവദിക്കുന്നതിന് പകരം പുതിയ നിബന്ധനകള്‍ കേന്ദ്രം മുന്നോട്ട് വെക്കുന്നതാണ് പദ്ധതി തടസപ്പെടുത്തുന്നത്. കേരളത്തോടുള്ള ഉത്തരേന്ത്യന്‍ ലോബിയുടെ വിവേചനവും പദ്ധതിക്ക് വിലങ്ങ് തടിയാവുകയാണ്.
നീലഗിരി ജൈവ മേഖലയിലുള്‍പ്പെട്ട തൊട്ടടുത്തുള്ള കര്‍ണാടക വനമേഖലയിലെ മുതുമല, ബന്ദിപ്പൂര്‍ , നാഗര്‍ഹോള നാഷണല്‍ ടൈഗര്‍ പാര്‍ക്ക് തുടങ്ങിയ വനമേഖലകളില്‍ നടപ്പായ പദ്ധതിയാണ് തൊട്ടടുത്ത വയനാട്ടിലെത്തുമ്പോള്‍ നടപ്പാകാതെ പോകുന്നത്. ഗ്രീന്‍ ഇന്ത്യ മിഷന്‍ , കോമ്പന്‍സേറ്ററി അഫോറസ്റ്റേഷന്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കോടികളുടെ ഫണ്ട് കെട്ടിക്കിടക്കുമ്പോഴാണ് വനത്തിനകത്ത് ഒറ്റപ്പെട്ട് കഴിയുന്ന സാധാരണക്കാരായ കുടുംബങ്ങളുടെ പുനരധിവാസം എങ്ങുമാകാതെ കിടക്കുന്നത്. എണ്ണൂറോളം കുടുംബങ്ങള്‍ പുറത്ത് വരുന്നതോടെ 1500 ഹെക്ടറായി വന ഭൂമിയുടെ വിസ്തീര്‍ണം വര്‍ധിക്കുമെന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. മറ്റ് വികസപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കാട് വെട്ടിത്തെളിക്കുമ്പോള്‍ ഇവിടെ വനഭൂമിയുടെ വിസ്തൃതി വര്‍ധിക്കുകയാണ് ചെയ്യുന്നത്. വന്യജീവി ആക്രമത്തില്‍ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെടുന്നത്. നൂറുകണക്കിന് വന്യമൃഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരമായി വര്‍ഷം തോറും സര്‍ക്കാര്‍ ലക്ഷങ്ങള്‍ നല്‍കുന്നുമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം ഒരളവ്വരെ പരിഹാരമാകേണ്ട പദ്ധതിയാണ് സര്‍ക്കാര്‍ അനാസ്ഥ മൂലം ചുവപ്പ് നാടയിലൊതുങ്ങുന്നത്.
deshabhimani 241011
അവര്‍ ഒഴിഞ്ഞു പോയികൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി തങ്ങള്‍ ജീവിച്ച വീടുപേക്ഷിച്ച് കാടും മേടും വിട്ട് അഭയാര്‍ത്ഥികളായി മാറിയ വേദനയിലാണ് വനാന്തര്‍ഭാഗത്തെ ഈ കുടിപ്പാര്‍പ്പുകാര്‍ . തോല്‍പ്പെട്ടി റേഞ്ചിലെ നരിമാന്തിക്കൊല്ലിയിലും ബത്തേരി റെയിഞ്ചിലെ കൊട്ടങ്കരയിലും അരകുഞ്ചിയിലും ഗ്രാമങ്ങള്‍ വിട്ട് അവര്‍ ബന്ധു വീടുകളിലേക്ക് താമസം മാറി. സ്വന്തം ഊര് വിട്ട് അഭയാര്‍ത്ഥികളായി മാറിയ മറ്റൊരു ജന വിഭാഗം ഈ പുരോഗമന കേരളത്തിലുണ്ടാകില്ല.
ReplyDelete