പാലക്കാട്: എല്‍ഡിഎഫ് പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ നേട്ടമാക്കി പിആര്‍ഡി ലഘുലേഖ. "പന്തിരുകുലത്തിനു പ്രണാമവും ഇതിഹാസത്തിന് കമാനവും" എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച ലഘുലേഖയിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികളെല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനനേട്ടമാക്കി ചിത്രീകരിച്ചിട്ടുള്ളത്. നൂറുദിനവിസ്മയം എന്ന പേരില്‍ പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുളളത്.
ലഘുലേഖയില്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണ്. വെളളിയാങ്കല്ല് ടൂറിസംപദ്ധതിക്ക് ശിലാസ്ഥാപനം നിര്‍വഹിക്കുന്നതു മുതല്‍ മലയാള നോവല്‍ സാഹിത്യശാഖയ്ക്ക് അതിര്‍വരമ്പ് സൃഷ്ടിച്ച ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന് ഭൂമികയായ കൊടുമ്പ് പഞ്ചായത്തിലെ തസ്രാക്കിലേക്കുള്ള (ഖാസക്ക്) കവാടമായ തണ്ണീര്‍പ്പന്തലില്‍(കൂമന്‍കാവ്) നിര്‍മിക്കുന്ന ഇതിഹാസ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും ആലേഖനം ചെയ്ത കൂറ്റന്‍ കമാനത്തിന്റെ നിര്‍മാണമടക്കമുള്ള പദ്ധതികളാണ് ലഘുലേഖയിലുള്ളത്. കൂമന്‍കാവില്‍ നിര്‍മിക്കുന്ന കമാനത്തിന് തുക അനുവദിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കാണ്. വിവിധ വകുപ്പുകള്‍ നൂറുദിനം കൊണ്ട് നടപ്പാക്കിയ ലഘുലേഖയില്‍ പ്രതിപാദിക്കുന്ന വികസന-ക്ഷേമപ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരാണ് നടപ്പാക്കിയത്.
deshabhimani 211011
എല്‍ഡിഎഫ് പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ നേട്ടമാക്കി പിആര്‍ഡി ലഘുലേഖ. "പന്തിരുകുലത്തിനു പ്രണാമവും ഇതിഹാസത്തിന് കമാനവും" എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച ലഘുലേഖയിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികളെല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനനേട്ടമാക്കി ചിത്രീകരിച്ചിട്ടുള്ളത്. നൂറുദിനവിസ്മയം എന്ന പേരില്‍ പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുളളത്.
ReplyDeleteകൂമന്‍കാവില്‍ നിര്‍മിക്കുന്ന കമാനത്തിന് തുക അനുവദിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കാണ്???
ReplyDeleteeven after four years in power, you couldnt finish a project! then some one else will claim it.. so dont cry now... finish the project if you start it..