കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ടോം ജോസഫിന്റെ വിവാദ ഉത്തരവ് പിന്‍വലിക്കുംവരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രശ്നം പഠിക്കാനുള്ള ഉന്നതതല അക്കാദമിക് സമിതിയില്‍ സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ക്കു വിരുദ്ധമായാണ് കലക്ടര്‍ ഇടപെട്ടത്. നിയമവിരുദ്ധമായി പ്രവേശനം നല്‍കിയ സംഭവത്തില്‍ ആരോപണ വിധേയരെ ഉള്‍പ്പെടുത്തുകയില്ലെന്ന് കലക്ടര്‍ യോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നു. ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ക്കും താഴെയുള്ളവരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍പോലും നിര്‍മല്‍ മാധവിനെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കലക്ടര്‍ ഇടപെട്ട് ഈ റിപ്പോര്‍ട്ട് തിരുത്തണമെന്ന് വിദഗ്ധ സമിതിക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. നിര്‍മല്‍ മാധവിന് അനുകൂലമായാണ് സമിതി തീരുമാനമെങ്കില്‍ ശക്തമായ പ്രക്ഷോഭം എസ്എഫ്ഐ സംസ്ഥാന നേതൃത്വം ഏറ്റെടുക്കും.
ജില്ലയിലെ കെഎസ്യു നേതൃത്വവും എംപിയുമൊന്നും പ്രശ്നത്തില്‍ സജീവമല്ലെന്നിരിക്കെ പി ടി തോമസ് എംപി കോഴിക്കോട്ടെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് നേതൃത്വമാണ് പിന്തുണ നല്‍കുന്നത്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പലിന് അയച്ചതും തുടര്‍ന്ന് പ്രവേശനം വരെയുള്ള കാര്യങ്ങള്‍ ചെയ്തതും സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല വഹിച്ച ജോസഫും പിന്നീട് രജിസ്ട്രാറായ പി മുഹമ്മദുമാണ്. ഇവര്‍ മൂന്നുപേരും അക്കാദമിക് സമിതിയില്‍ അംഗങ്ങളാണ്. കോളേജില്‍നിന്ന് ഒരാളെ മാത്രം കമ്മിറ്റിയില്‍ അംഗമാക്കിയാല്‍ മതിയെന്നായിരുന്നു സര്‍വകക്ഷി തീരുമാനമെങ്കിലും രണ്ടുപേരെ കമ്മിറ്റി അംഗങ്ങളാക്കി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിവാദ ഉത്തരവ് ഇറക്കിയത്. തെറ്റായ ഈ കീഴ്വഴക്കം വിദ്യാഭ്യാസ കച്ചവടത്തിന് വഴിവയ്ക്കും. കെഎസ്ആര്‍ടിസി ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാനിരക്ക് 85 ശതമാനത്തോളം വര്‍ധിപ്പിച്ച നടപടി വഞ്ചനാപരമാണ്. വിദ്യാര്‍ഥി സംഘടനകള്‍ക്കു നല്‍കിയ ഉറപ്പ് ഗതാഗത മന്ത്രി കാറ്റില്‍ പറത്തിയിരിക്കുകയാണ്. വര്‍ധിപ്പിച്ച യാത്രാനിരക്ക് പിന്‍വലിക്കുംവരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകും. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ഥി സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് എസ് കെ സജീഷ് ജില്ലാപ്രസിഡന്റ് വി വസീഫ്, സെക്രട്ടറി ടി പി ബിനീഷ് എന്നിവരും പങ്കെടുത്തു.
deshabhimani 041011
കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ടോം ജോസഫിന്റെ വിവാദ ഉത്തരവ് പിന്‍വലിക്കുംവരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDeletewho lost? the kids who want to study..
ReplyDeletethe leader are safe with their kids are in London...
VS send his son to pvt college for his higher education.. there were no merrit list for him...
how Arun kumar become the chairman of coir board without any experience?