Tuesday, October 4, 2011

പി സി ജോര്‍ജിനെ നീക്കണം: പി കെ ശ്രീമതി

സിബിഐയും പൊലീസും തള്ളിയ കേസില്‍ വനിതാ പൊതുപ്രവര്‍ത്തകയായ തന്നെ വീണ്ടും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന പി സി ജോര്‍ജിനെ യുഡിഎഫ് ചീഫ്വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, സ്പീക്കര്‍ , ഗവര്‍ണര്‍ , മനുഷ്യാവകാശ കമീഷന്‍ , വനിതാ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ശ്രീമതി പറഞ്ഞു.

കിളിരൂര്‍ പീഡനകേസിലെ പെണ്‍കുട്ടി ശാരിയെ താന്‍ കാണാന്‍ പോയതോടെ ബോധം നഷ്ടപ്പെട്ടെന്നും പിന്നെ ബോധം വന്നിട്ടില്ലെന്നുമാണ് വാര്‍ത്താസമ്മേളനത്തില്‍ പി സി ജോര്‍ജ് പറഞ്ഞത്. യുഡിഎഫിന്റെ പ്രതിനിധിയെന്ന നിലയിലുള്ള വാര്‍ത്താസമ്മേളനമായിരുന്നു ഇത്. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതാണ് ജോര്‍ജിന്റെ ശീലം. പൊതുപ്രവര്‍ത്തക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും തന്നെ അപകീര്‍ത്തിപ്പെടുത്താനും രാഷ്ട്രീയമായി നശിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഇത്. പൊതു പ്രവര്‍ത്തക, ജനപ്രതിനിധി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹി എന്നീ നീലയിലാണ് മറ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം ശാരിയെ സന്ദര്‍ശിച്ചത്. കിളിരൂരില്‍ മാത്രമല്ല, സൂര്യനെല്ലി തുടങ്ങി പറവൂര്‍ കോതമംഗലംവരെ എവിടെയെല്ലാം പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ, അവിടെയെല്ലാം ചെന്ന് അവരെ ആശ്വസിപ്പിക്കാനും ധൈര്യം നല്‍കാനും ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം ഈ ആരോപണം ഉയര്‍ന്നപ്പോള്‍ മന്ത്രിയായതിനാല്‍ സഹിക്കുകയായിരുന്നു. വീണ്ടും വേട്ടയാടുന്നതിനാലാണ് പ്രതികരിക്കുന്നത്. ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്. മുഖ്യമന്ത്രി ഇടപെടണം. പി സി ജോര്‍ജിന്റെ പരാമര്‍ശം യുഡിഎഫിന്റെ നയമാണോയെന്ന് വ്യക്തമാക്കണം. സ്ത്രീകളുടെ അവകാശവും മാനവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍നിന്ന് പിന്മാറ്റാന്‍ ഈ ദുഷ്പ്രചാരണംകൊണ്ട് കഴിയില്ലെന്നും പി കെ ശ്രീമതി പറഞ്ഞു.

deshabhimani 041011

1 comment:

  1. സിബിഐയും പൊലീസും തള്ളിയ കേസില്‍ വനിതാ പൊതുപ്രവര്‍ത്തകയായ തന്നെ വീണ്ടും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന പി സി ജോര്‍ജിനെ യുഡിഎഫ് ചീഫ്വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, സ്പീക്കര്‍ , ഗവര്‍ണര്‍ , മനുഷ്യാവകാശ കമീഷന്‍ , വനിതാ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ശ്രീമതി പറഞ്ഞു.

    ReplyDelete