സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യ ധാന്യം എല്‍ ഡി എഫ് സര്‍ക്കാര്‍ മറിച്ചുവിറ്റുവെന്ന യു ഡി എഫിന്റെ മുന്‍ ആരോപണം ഭക്ഷ്യ മന്ത്രി തന്നെ തിരുത്തി. നിയമസഭയിലാണ് ഇത് സംബന്ധിച്ച് യു ഡി എഫ് മുമ്പ് ഉന്നയിച്ച ആരോപണം തെറ്റെന്ന് തെളിയുന്ന മറുപടി ഭക്ഷ്യമന്ത്രി ടി എം ജേക്കബ് നല്‍കിയത്. ഇത് സംബന്ധിച്ച് ഇന്നലെ കോണ്‍ഗ്രസ് അംഗം ബന്നിബഹന്നാന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ഭക്ഷ്യമന്ത്രി ടി എം ജേക്കബ് നല്‍കിയ മറുപടി ഇത് സംബന്ധിച്ച യാതൊരു വിവരവും സര്‍ക്കാരിന്റെ ഫയലുകളില്‍ ഇല്ലെന്നാണ്. ഇത്തരമൊരു ആരോപണം ഉയര്‍ന്നിരുന്നതിനാല്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി മറുപടി നല്‍കി.
കഴിഞ്ഞ സര്‍ക്കരിന്റെ കാലത്ത് യു ഡി എഫ് ഏറെ ആശയക്കുഴപ്പമുണ്ടാക്കി പ്രചാരണം അഴിച്ച് വിട്ട വിഷയമാണ് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യ ധാന്യം എല്‍ ഡി എഫ് സര്‍ക്കാര്‍ മറിച്ചു വിറ്റുവെന്നത്. വസ്തുതാവിരുദ്ധമായ ആരോപണമാണ് എന്ന് വ്യക്തമായിരിക്കെ തന്നെ യു ഡി എഫ് ഇത്തരമൊരാരോപണം ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയായിരുന്നു. ഭക്ഷ്യ ധാന്യങ്ങള്‍ കേടാകുന്നതിനാല്‍ സ്‌കൂള്‍ കുട്ടികളുടെ വിഹിതത്തില്‍ വന്ന അരി റേഷന്‍ ഷോപ്പുകളിലൂടെ വിതരണം ചെയ്യുകയും തുടര്‍ന്ന് സംസ്ഥാനത്തിന് അരി വിഹിതം ലഭിച്ചപ്പോള്‍ സ്‌കൂള്‍ കുട്ടികളുടെ അര്‍ഹമായ വിഹിതം സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതിനാലാണ് ഭക്ഷ്യധാന്യങ്ങള്‍ കേടുകൂടാതെ വിതരണം ചെയ്യാന്‍ സാധിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ച് നിയമസഭാ നടപടികള്‍ പോലും അന്നത്തെ പ്രതിപക്ഷം സ്തംഭിപ്പിക്കുകയാണ് ചെയ്തത്. കണക്കുകള്‍ നിരത്തി ഇത് തെറ്റാണെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ തെളിയിക്കാന്‍ ശ്രമിച്ചിട്ടും അതൊന്നും കൂട്ടാക്കാതെ ഇല്ലാത്ത പ്രശ്‌നത്തിന്റെ പേരില്‍ പ്രതിപക്ഷം ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു.
പ്രതിപക്ഷത്തിന്റെ അന്നത്തെ വ്യാജ പ്രചരണമാണ് ഇന്നലെ മന്ത്രി മറുപടി നല്‍കിയതോടെ തെറ്റെന്ന് തെളിഞ്ഞിരിക്കുന്നത്. ആരോപണമുണ്ടായ സ്ഥിതിക്ക് അന്വേഷണം നടക്കുകയെന്നത് സര്‍ക്കാരിന്റെ സ്വാഭാവിക നടപടി മാത്രമാണ്. ആ അന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നെന്ന് മന്ത്രി പറഞ്ഞതും.
janayugom 041011

ReplyDelete