Thursday, October 20, 2011

ഗദ്ദാഫി കൊല്ലപ്പെട്ടതായി വാര്‍ത്ത

ട്രിപ്പോളി: ആഭ്യന്തരകലാപത്തെത്തുടര്‍ന്ന് മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ലിബിയന്‍പ്രസിഡന്റ് ഗദാഫി കൊല്ലപ്പെട്ടതായും വിമതസൈന്യത്തിന്റെ പിടിയിലായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. രണ്ടുകാലിനും മുറിവേറ്റ നിലയിലാണ് ഗദ്ദാഫി വിമതരുടെ പിടിയിലായതെന്നു പറയപ്പെടുന്നു.വെടിയേറ്റ് മരിച്ചുവെന്നാണ് അല്‍ജസീറയുടെ വെളിപ്പെടുത്തല്‍ . ഒരു ബങ്കറില്‍ ഒളിച്ചുതാമസിക്കുന്നിടത്ത് വിമതസേനയുടെ വെടിയേറ്റു മരിച്ചുവെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.ഗദ്ദാഫിയുടെ ജന്‍മനാടായ സിര്‍ത്തിന്റെ നിയന്ത്രണവും വിമതര്‍ പിടിച്ചെടുത്തു.ഗദ്ദാഫിയുടെ സൈന്യത്തലവന്‍ കൊല്ലപ്പെട്ടതായും പറയപ്പെടുന്നു. വാര്‍ത്താ ഏജന്‍സികള്‍ പൂര്‍ണ്ണമായും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.വിമതര്‍ രാജ്യമെങ്ങും ആഹ്ളാദപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കയുടെ പിന്തുണയോടെ കലാപം നടത്തിയ വിമതസേനക്ക് ലിബിയയുടെ അധികാരം കൈമാറിയാല്‍ അമേരിക്കക്ക് നിയന്ത്രണമുള്ള സര്‍ക്കാരിയിരിക്കും രൂപീകൃതമാവുക. ലിബിയയിലെ എണ്ണ നിക്ഷേപത്തില്‍ കണ്ണുവെച്ചാണ് അമേരിക്കയുടെ നീക്കം.

deshabhimani news

1 comment:

  1. ആഭ്യന്തരകലാപത്തെത്തുടര്‍ന്ന് മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ലിബിയന്‍പ്രസിഡന്റ് ഗദാഫി കൊല്ലപ്പെട്ടതായും വിമതസൈന്യത്തിന്റെ പിടിയിലായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. രണ്ടുകാലിനും മുറിവേറ്റ നിലയിലാണ് ഗദ്ദാഫി വിമതരുടെ പിടിയിലായതെന്നു പറയപ്പെടുന്നു.വെടിയേറ്റ് മരിച്ചുവെന്നാണ് അല്‍ജസീറയുടെ വെളിപ്പെടുത്തല്‍ .

    ReplyDelete