Thursday, October 6, 2011

പെട്രോള്‍ വില വീണ്ടും വര്‍ധിച്ചേക്കും

പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചേയ്ക്കും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍വില ഏറെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍. എന്നിട്ടും ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വിലവര്‍ധനയ്ക്ക് ഒരുങ്ങുന്നത്.

പെട്രോള്‍ വില നിയന്ത്രണത്തില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിഞ്ഞ ശേഷം കമ്പനികള്‍ സ്വന്തം ഇഷ്ടത്തിനാണ് വില വര്‍ദ്ധന നടപ്പാക്കുന്നത്. അടുത്തിടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍വില കുറഞ്ഞു നിന്നപ്പോഴും എണ്ണ കമ്പനികള്‍ പെട്രോള്‍ വില 3.14 രൂപ വര്‍ധിപ്പിച്ചിരുന്നു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ കുറെ മാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കായ ബാരലിന് നൂറ് ഡോളറില്‍ താഴെ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടര്‍ മക്രന്ദ് നെനെ വ്യക്തമാക്കിയത്. ഇതോടെ കമ്പനികള്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയുടെ അടിസ്ഥാനത്തിലാണ് പെട്രോള്‍ വിലയില്‍ വര്‍ധന വരുത്തുന്നതെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു.

എണ്ണ സബ്‌സിഡി ഇനത്തില്‍ 20000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ മുടക്കുന്നത്. പെട്രോള്‍ ഇപ്പോഴും 29 പൈസ നഷ്ടത്തിയാണ് വില്‍ക്കുന്നത്. ഇതിന് പുറമെ കമ്പനികളുടെ മറ്റ് ഉല്‍പന്നങ്ങളുടെ വില്‍പന നഷ്ടവും പെട്രോള്‍ ഉപഭോക്താക്കള്‍ക്കുമേല്‍ ചുമത്താനാണ് നീക്കം. കമ്പനികളുടെ ഈ നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ മൗനാനുവാദം നല്‍കുന്ന പക്ഷം പെട്രോളിന്റെ  വില ഈ വര്‍ഷം അവസാനത്തോടെ നൂറ് രൂപയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. സാധാരണക്കാരന്റെ ഇരുചക്രവാഹനങ്ങള്‍ പലതും ഇനി നിരത്തില്‍നിന്ന് അപ്രത്യക്ഷമാകും. ഡല്‍ഹിയില്‍ വാഹന ഇന്ധനമായ സി എന്‍ ജിയുടെ വില രണ്ട് രൂപയാണ് അടുത്തിടെ വര്‍ദ്ധിപ്പിച്ചത്. എല്‍ പി ജി സിലിണ്ടറുകള്‍ക്ക് സബ്‌സിഡി നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള യു പി എ സര്‍ക്കാര്‍ നീക്കത്തെ യു പി എ ഘടക കക്ഷികള്‍ ശക്തമായി എതിര്‍ത്തതോടെയാണ് കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി അദ്ധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി ഇത് സംബന്ധിച്ച തീരുമാനം വൈകിപ്പിക്കുന്നത്. വിലകയറ്റം മൂലം നട്ടം തിരിയുന്ന ജനത്തിനെ വീണ്ടും വലയ്ക്കാനുള്ള നയങ്ങളും പരിപാടികളുമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് പരക്കെ ആക്ഷേപമുണ്ട്. അന്താരാഷ്ട്ര സാമ്പത്തിക മേഖലയില്‍ ഉണ്ടായിട്ടുള്ള മാന്ദ്യവും അനുബന്ധ പ്രശ്‌നങ്ങളും ക്രൂഡ് ഓയിലിന്റെ അവധി കച്ചവടത്തിലും ഇടിവ് വരുത്തിയിരിക്കുകയാണ്. സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് സര്‍ക്കാര്‍ പെട്രോള്‍ വിലവര്‍ദ്ധനയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതെന്ന ആരോപണം ശക്തമായിരിക്കുന്നു. റിഫൈനിംഗിലൂടെ റിലയന്‍സിന് 8.4 ഡോളറാണ് ലഭിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ബാരലിന് 5.4 ഡോളറും.

janayugom 071011

2 comments:

  1. പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചേയ്ക്കും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍വില ഏറെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍. എന്നിട്ടും ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വിലവര്‍ധനയ്ക്ക് ഒരുങ്ങുന്നത്.

    ReplyDelete