പ്രവാസികളുടെ സംരക്ഷണത്തിനും തിരിച്ചുവരുന്ന പ്രവസികള്‍ക്ക് തുടര്‍വരുമാനം ഉറപ്പുവരുത്തുന്നതിനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായി പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ പണം നാടിന്റെ പൊതുവികസനത്തിനായി പ്രയോജനപ്പെടുത്തണം. തൃശൂരില്‍ നടക്കുന്ന പ്രവാസിസംഘം സംസ്ഥാന സ്പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രവാസികളോട് കടുത്ത അവഗണനയാണ് കേന്ദ്രഗവണ്‍മെന്റ് നടത്തുന്നത്. ഇത് അവസാനിപ്പിക്കണം. എല്‍ഡിഎഫ് ഗവണ്‍മെന്റ് നടപ്പാക്കിയ പ്രവാസിക്ഷേമ പദ്ധതിയുടെ മാതൃകയില്‍ കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ പദ്ധതികള്‍ ആവിഷ്കരിക്കണം. വിദേശത്ത് ജോലി ചെയ്യുന്നവരുടെ സുരക്ഷയ്ക്കായി എംബസികളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ച് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ എം കേന്ദ്ര സെക്രട്ടേരിയേറ്റ് അംഗം എ വിജയരാഘവന്‍ , കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍ എന്നിവരും സംസാരിച്ചു. യുഡിഎഫ് ഭരണത്തില്‍ കേരളത്തില്‍ നിയമവാഴ്ച തകരുകയാണെന്ന് ഡോ: സുകുമാര്‍ അഴീക്കോടിനെ രവിമംഗലത്തുള്ള വീട്ടില്‍ സന്ദര്‍ശിച്ച ശേഷം പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധികളെപ്പോലും മാനിക്കാത്ത ഗവണ്‍മെന്റാണ് കേരളം ഭരിക്കുന്നത്. ബാലകൃഷ്ണപിള്ളയ്ക്ക് ജയിലില്‍ വഴിവിട്ട് സഹായം ചെയ്തുകൊടുക്കുന്നത് ഇതിനുദാഹരണമാണ്. കൃഷ്ണഗിരി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശിച്ച സമയം ഈമാസം 7ന് അവസാനിച്ചെങ്കിലും ജില്ലാ കലക്ടറെ ഉപയോഗിച്ച് സമയം നീട്ടിവാങ്ങി എം വി ശ്രേയാംസ്കുമാറിന് സഹായം ചെയ്യുന്ന നിലപാടാണ് ഗവണ്‍മെന്റ് ചെയ്യുന്നത്.
deshabhimani news

ReplyDelete