അമേരിക്കന്‍ ആദിമ ഗോത്രമായ റെഡ് ഇന്ത്യന്‍ വംശജര്‍ തങ്ങള്‍ പിടിക്കുന്ന മത്സ്യത്തോടും വേട്ടയാടി പിടിക്കുന്ന ടര്‍ക്കിയോടും തങ്ങളുടെ ഭക്ഷണമാകുന്നതിനു നന്ദി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നു. ഈ ഗോത്രവംശ കാഴ്ചപ്പാടില്‍നിന്ന് യൂറോപ്യന്‍ - അമേരിക്കന്‍ വംശജര്‍ തങ്ങളുടെ വിളവെടുപ്പ് ഉത്സവങ്ങളെ കോര്‍ത്തിണക്കി ഒരുക്കിയ ഉത്സവമാണ് നവംബറിലെ അവസാനത്തെ വ്യാഴാഴ്ച അമേരിക്ക മുഴുവന്‍ ആഘോഷിക്കുന്ന നന്ദിപറയല്‍ ദിനം (താങ്ക്സ്ഗിവിങ് ദിനം). ഇത്തവണ താങ്ക്സ്ഗിവിങ് വ്യാഴാഴ്ച അമേരിക്കക്കാര്‍ ടര്‍ക്കി കോഴിയെ മുറിക്കുമ്പോള്‍ ആരോടാകും ഈ രാജ്യത്തെ ഇടത്തരക്കാര്‍ നന്ദി പറയുക? തങ്ങളുടെ ഉച്ചക്കഞ്ഞിയില്‍ കൈയിട്ടുവാരുന്ന കോര്‍പറേറ്റ് ഭീമന്മാരോടോ അവര്‍ക്ക് ഒത്താശചെയ്യുന്ന ഭരണകൂടത്തോടോ ആയിരിക്കില്ല. പിങ്കുസ്ലിപ്പുകള്‍ വാങ്ങി നിശ്ശബ്ദം വീട്ടിലേക്കുമടങ്ങുന്ന തൊഴില്‍രഹിതന്റെ പ്രാര്‍ഥനകള്‍ സുക്കോട്ടിപാര്‍ക്കിലെ പ്രക്ഷോഭകര്‍ക്ക് കൂടുതല്‍ ശക്തിയും ഊര്‍ജവും നല്‍കനുള്ളതാകില്ലേ?
വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം രണ്ടുമാസം തികയുന്നതിന്റെ ഭാഗമായി നവംബര്‍ 17 ദേശീയ പ്രക്ഷോഭദിനമായി പ്രഖ്യാപിച്ചിരുന്നു. പ്രക്ഷോഭകാരികള്‍ ന്യൂയോര്‍ക്ക് നഗരത്തിലും അമേരിക്കയുടെ മറ്റ് നിരവധി പട്ടണങ്ങളിലും പ്രകടനങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുകയും ചെയ്തു. പരിപാടികള്‍ പൊതുവെ സമാധാനപരമായിരുന്നു. എങ്കിലും ചില ചെറിയ അക്രമസംഭവങ്ങളും ഉണ്ടായി. നൂറുകണക്കിന് ആളുകള്‍ പലസ്ഥലങ്ങളിലായി അറസ്റ്റുവരിച്ചു. രാവിലെ വാള്‍സ്ട്രീറ്റിലേക്കും ന്യൂയോര്‍ക്ക് സ്റ്റോക് എക്സേഞ്ചിലേക്കും തള്ളിക്കയറാന്‍ നടത്തിയ ശ്രമങ്ങള്‍ പൊലീസ് തടഞ്ഞു. രാവിലെ എട്ടോടെ ന്യൂയോര്‍ക്ക് സ്റ്റോക് എക്സേഞ്ച് സ്ഥിതിചെയ്യുന്ന വാള്‍സ്ട്രീറ്റിലേക്കുള്ള എല്ലാ റോഡും പ്രക്ഷോഭകാരികള്‍ വളയുകയും എക്സേഞ്ച് തുറന്നുകൊണ്ടുള്ള രാവിലത്തെ മണിമുഴക്കം താമസിപ്പിക്കയും ചെയ്തു. വാള്‍സ്ട്രീറ്റിലേക്കുള്ള എല്ലാ റോഡും ആയിരക്കണക്കിന് ആളുകള്‍ തടയുകയും ട്രേഡേഴ്സ് സ്റ്റോക് എക്സേഞ്ചിലേക്ക് പ്രവേശിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ , ആ ദിനം രാവിലത്തെ ഇത്തരം ചില തടസ്സപ്പെടുത്തലുകള്‍കൊണ്ട് അവസാനിക്കുന്നതായിരുന്നില്ല. ദിനം മുഴുവന്‍ നഗരത്തിന്റെ പലഭഭാഗങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. സായാഹ്നത്തില്‍ ട്രേഡ് യൂണിയനുകളുടെയും പൗരസമൂഹത്തിന്റെയുമൊക്കെ പിന്തുണയോടെ പടുകൂറ്റന്‍ ജാഥ നടന്നു. പൊലീസിന്റെ കണക്ക് അനുസരിച്ച് കുറഞ്ഞത് 32,000 ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. മറ്റ് 30ല്‍ അധികം അമേരിക്കന്‍ നഗരങ്ങളില്‍ ആയിരങ്ങള്‍ ഈ ദിനത്തിലെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
സുക്കോട്ടിപാര്‍ക്കിലെ സമരം തകര്‍ക്കാനുള്ള മേയര്‍ ബ്ലൂംബര്‍ഗിന്റെ ശ്രമങ്ങള്‍ വിപരീതഫലങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. മേയര്‍ മൈക്കിള്‍ ബ്ലൂംബര്‍ഗിന്റെ കോടികള്‍ വിലമതിക്കുന്ന കൊട്ടാരത്തിലേക്കും ജാഥ നടത്തുകയുണ്ടായി. സുക്കോട്ടിപാര്‍ക്കിലെ തങ്ങളുടെ കൂരപൊളിച്ച മേയറുടെ കൊട്ടാരം ഞങ്ങള്‍ കൈയടക്കും എന്ന മുദ്രാവാക്യം വിളിയോടെ ആയിരക്കണക്കിന് ആളുകള്‍ ജാഥയില്‍ അണിനിരന്നു. 100 പേര്‍ ഇതിന്റെ ഭാഗമായി അറസ്റ്റും വരിച്ചു. സമരം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. സമരം ഇപ്പോള്‍ സുക്കോട്ടിപാര്‍ക്കുവിട്ട് ക്യാമ്പസിലേക്കും വാഴ്സിറ്റികളിലേക്കും സിറ്റികളിലെ ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. വാഷിങ്ടണ്‍ ഡിസിയിലെ അടച്ചിട്ടിരിക്കുന്ന ഫ്രാങ്കലിന്‍ സ്കൂള്‍ പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്ത് അതു വൃത്തിയാക്കുന്ന തിരക്കിലാണ്. അതിനു സമീപത്തുള്ള പള്ളിയില്‍ പൊതുസമ്മേളനം വിളിച്ചിട്ടുണ്ട്. ഓക്ലന്‍ഡ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകര്‍ അടച്ചിട്ടിരിക്കുന്ന പൊതുസ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നു. പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ 30 സമരക്യാമ്പുകള്‍ വിദ്യാര്‍ഥികള്‍ തുറന്നു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയുടെ 10 ക്യാമ്പസിലും കാലിഫോര്‍ണിയ സ്റ്റേറ്റിലെ 23 യൂണിവേഴ്സിറ്റിയിലും 112 കമ്യൂണിറ്റി കോളേജിലും ക്യാമ്പുകളും സമരങ്ങളും സംഘടിപ്പിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുകയാണ്.
1964ലെ നിയമലംഘനപ്രസ്ഥാനങ്ങളുടെ ഉറവിടമെന്നു വിശേഷിപ്പിക്കാവുന്ന 1964ലെ ചരിത്രപ്രസിദ്ധമായ സമരത്തിന് വേദിയായ കാലിഫോര്‍ണിയയിലെ ബര്‍ക്കിലി കോളേജില്‍ ഫീസ് കൂട്ടുന്നതിനെതിരായ സമരത്തില്‍ 3000 പേര്‍ പങ്കെടുക്കുകയും ഒരു ക്യാമ്പ് തുറക്കുകയും ചെയ്തു. വനിതകളുടെ സംഘടനയായ അഡ്ലാന്റെ അലൈന്‍സിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജാഥനടത്തി. ഡിസംബര്‍ 12ന് അമേരിക്കയുടെ വെസ്റ്റ്കോസ്റ്റിലെ മുഴുവന്‍ തുറമുഖങ്ങളും അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കാന്‍ സംയുക്തമായി തീരുമാനിച്ചിരിക്കയാണ്. തൊഴിലാളിയൂണിയനുകള്‍ക്കും സംഘടിത തൊഴിലാളിവര്‍ഗത്തിനും എതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഈ ഹര്‍ത്താല്‍ ആഹ്വാനം. അമേരിക്കയിലെ സാമൂഹ്യശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ഉണ്ടാക്കിയ തിരയടികള്‍ വളരെ ശക്തമാണ്. അത് ഇനിയുള്ള അനേകവര്‍ഷങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ശക്തമായി നിലനില്‍ക്കും. സുക്കോട്ടിപാര്‍ക്കില്‍ മഞ്ഞിനെയും തണുപ്പിനെയും അവഗണിച്ച് കോണിഫറസ് മരങ്ങള്‍പോലെ തല ഉയര്‍ത്തിനില്‍ക്കുന്ന പ്രക്ഷോഭകാരികള്‍ അമേരിക്കയ്ക്ക് ചുവന്ന കോണിഫറസ്സ് പഴങ്ങള്‍കൊണ്ട് വിമോചനത്തിന്റെ നക്ഷത്രം കിഴക്കുദിച്ചുയരുന്നത് കാട്ടിത്തരുകയാണോ?
ന്യൂയോര്‍ക്കില്‍നിന്ന് റെജി പി ജോര്‍ജ് deshabhimani 221111

ReplyDelete