വിവാദ മദ്യനയത്തിന്റെ മറവില്‍ ബാര്‍ ലൈസന്‍സുകളുടെ കാലാവധി മൂന്നുവര്‍ഷമാക്കാന്‍ എക്സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി. 53 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാനും ഉന്നതതലത്തില്‍ തീരുമാനമായി. കോടികളുടെ കോഴ ഇടപാടിനാണ് ഇതുവഴി കളമൊരുങ്ങിയത്. ബാര്‍ ലൈസന്‍സ് വര്‍ഷം തോറും പുതുക്കുന്നതിനു പകരം മൂന്നു വര്‍ഷത്തിലൊരിക്കല്‍ പുതുക്കി നല്‍കാനാണ് എക്സൈസ് മന്ത്രി കെ ബാബു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. വര്‍ഷം തോറും ലൈസന്‍സ് പുതുക്കുന്നതിന്റെ നൂലാമാലകളില്‍ നിന്ന് ഒഴിവാക്കി കൊടുക്കുകയാണ്.
ബാറുടമകളില്‍ നിന്ന് വന്‍തോതില്‍ പണപ്പിരിവ് ലക്ഷ്യമിട്ടാണ് പുതിയ പരിഷ്ക്കാരം. 53 ഹോട്ടലുകള്‍ക്ക് ത്രിസ്റ്റാര്‍ പദവി നല്‍കി ബാര്‍ ലൈസന്‍സ് അനുവദിക്കാനാണ് തീരുമാനം. ഇതില്‍ 27 അപേക്ഷകളുടെ പരിശോധന അന്തിമഘട്ടത്തിലാണ്. ബാക്കി 26 എണ്ണത്തിന്റെ പട്ടിക ഉടന്‍ പുറത്തിറക്കും. 2012ന് ശേഷം ത്രീസ്റ്റാര്‍ ഹോട്ടലകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ലെന്ന് പ്രഖ്യാപിച്ചാണ് പുതിയ ലൈസന്‍സ് കൂട്ടത്തോടെ അനുവദിക്കുന്നത്. നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലുകളുടെ അപേക്ഷയും ഇക്കൂട്ടത്തിലുണ്ട്.
യുഡിഎഫ് അധികാരത്തില്‍ വന്ന് അഞ്ചു മാസത്തിനുള്ളില്‍ 24 പുതിയ ബാര്‍ ലൈസന്‍സ് അനുവദിച്ചു. ഇതോടെ മൊത്തം ബാറുകളുടെ എണ്ണം 686 ആയി. ത്രീസ്റ്റാറിനും അതിന് മുകളിലുമുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ നല്‍കൂവെന്നാണ് നിലവിലുള്ള തീരുമാനം. 2012നു ശേഷം ഫോര്‍ സ്റ്റാര്‍ പദവിയുള്ളവയ്ക്കു മാത്രമേ ബാര്‍ അനുവദിക്കൂവെന്നാണ് പുതിയ മദ്യനയത്തിലെ പ്രഖ്യാപനം. ഇതേതുടര്‍ന്നാണ് നിര്‍മാണത്തിലിരിക്കുന്ന ത്രിസ്റ്റാര്‍ ഹോട്ടലുകളും ബാര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയത്. ലൈസന്‍സ് പുതുക്കല്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ ആക്കാമെന്ന നിര്‍ദേശം എക്സൈസ് മന്ത്രി തന്നെയാണ് മുന്നോട്ടുവച്ചത്. ഇതിന് അന്തിമ അംഗീകാരം നല്‍കാന്‍ മറ്റു ചില "ഉപാധികളും" അദ്ദേഹം അവതരിപ്പിച്ചു. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ നിശ്ചിത ഫീസ് ഈടാക്കുന്നതിനു പുറമെ ലക്ഷങ്ങള്‍ വേറെയും ചിലവ് വരും. നക്ഷത്ര പദവി ഉള്‍പ്പെടെ സാക്ഷ്യപ്പെടുത്തുന്ന രേഖകളും ഹാജരാക്കണം. നിലവില്‍ , ലൈസന്‍സ് പുതുക്കാന്‍ 22 ലക്ഷം രൂപയാണ് ഫീസ്. എക്സൈസ് ഉദ്യോഗസ്ഥരുടെ പടി ഇതിനു പുറമെയാണ്. മൂന്നു വര്‍ഷത്തിലൊരിക്കലാകുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റും തരപ്പെടുത്തുന്നതിനു ചിലവ് കുറയും. ഓഫീസുകള്‍ കയറിയിറങ്ങുന്നതും ഒഴിവാക്കാം. ഇതിനാണ് ഭരണതലത്തില്‍ വിലപേശല്‍ നടക്കുന്നത്.
ഹോട്ടലിന് ത്രിസ്റ്റാര്‍ പദവി കിട്ടാന്‍ ഇരുപതില്‍ കുറയാത്ത മുറി വേണമെന്നാണ് നിബന്ധന. ഇതില്‍ നിര്‍ദ്ദിഷ്ട എണ്ണം ശീതികരിച്ചവയായിരിക്കണം. രണ്ട് റസ്റ്റോറന്റ്, പാര്‍ക്കിംഗ് സ്ഥലം, ലോബി, ഹൗസ് കീപ്പിംഗ് വിഭാഗം തുടങ്ങിയവയും വേണം. ബാര്‍ നിര്‍ബന്ധമാണ്. സംസ്ഥാന ടൂറിസം സെക്രട്ടറി കൂടി അംഗമായ സമിതിയാണ് പദവി നിശ്ചയിക്കുന്നത്. ഈ സമിതിയുടെ ശുപാര്‍ശയുണ്ടെങ്കില്‍ ഏത് ഹോട്ടലിനും നക്ഷത്ര പദവി കിട്ടും. ഫോര്‍ സ്റ്റാര്‍ പദവിക്ക് മുറികളുടെ എണ്ണം 40 ആയി നിജപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രം.
മദ്യനയത്തില്‍ , നഗരങ്ങളില്‍ ബാറുകളുടെ ദൂരപരിധി നിയന്ത്രിക്കുമെന്ന് പറഞ്ഞതും തട്ടിപ്പാണ്. പരമാവധി ലൈസന്‍സ് നല്‍കി കഴിഞ്ഞ ശേഷം ദൂരപരിധി ബാധകമാക്കുമെന്ന വാദം വിചിത്രമാണെന്ന് യുഡിഎഫ് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടി. ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കില്ലെന്ന പ്രഖ്യാപനം കോടതിയില്‍ തള്ളിപ്പോകുമെന്ന് ബാറുടമകള്‍ പറഞ്ഞു. 2012 മാര്‍ച്ച് 31ന് മുമ്പ് ത്രീസ്റ്റാര്‍ ഹോട്ടല്‍ നിര്‍മാണത്തിന് അനുമതി വാങ്ങിയവര്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാന്‍ ബാധ്യസ്ഥമാണെന്നാണ് അവരുടെ വാദം. ഇത് അറിയാമെങ്കിലും വ്യാപകമായി പണം പിരിക്കുന്നതിനു വേണ്ടിയാണ് പുതിയ നിബന്ധന മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ഹോട്ടലുടമകള്‍ ചൂണ്ടിക്കാട്ടുന്നു.
(കെ ശ്രീകണ്ഠന്‍)
മദ്യനയം: പരസ്യചര്‍ച്ച തടയാന്‍ ആര്‍ക്കും കഴിയില്ല- സുധീരന്‍
കൊല്ലം: മദ്യനയം സംബന്ധിച്ച് പരസ്യചര്‍ച്ച പാടില്ലെന്നു പറയാന്‍ ആര്‍ക്കും കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ . ഇത് ഉള്‍പ്പാര്‍ടി പ്രശ്നമല്ല. കേരളീയ സമൂഹത്തെയാകെ ബാധിക്കുന്ന പ്രശ്നമാണ്. പുതിയ മദ്യനയം പ്രഖ്യാപിച്ച നാള്‍മുതല്‍ അതിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടുകയാണ്. പാര്‍ടി- സര്‍ക്കാര്‍ ഏകോപനസമിതിയില്‍ നയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി ചര്‍ച്ചചെയ്തു. കമ്മിറ്റിയിലും ശക്തമായ എതിര്‍പ്പാണുണ്ടായത്. എന്നാല്‍ , യുഡിഎഫ് ചര്‍ച്ചയ്ക്കുശേഷം ഉപസമിതി രൂപീകരിച്ചതല്ലാതെ മന്ത്രിസഭ അംഗീകരിച്ച നയത്തില്‍ ഒരുവരിപോലും മാറ്റംവരുത്തിയില്ല. ഏകോപനസമിതി ഈ മാസം രണ്ടുതവണ ചേര്‍ന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഇതുസംബന്ധിച്ച് പരസ്യ അഭിപ്രായപ്രകടനത്തിന് മുതിരാതെ ഉചിതമായ വേദിക്കായി ഇതുവരെ കാത്തിരുന്നു. മദ്യനയം തിരുത്തിയില്ലെങ്കില്‍ പുറത്തും പ്രതികരിക്കേണ്ടിവരുമെന്ന് പാര്‍ടി ഏകോപനസമിതി യോഗത്തില്‍ വ്യക്തമാക്കിയിരുന്നതായും സുധീരന്‍ കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വികലമായ നയത്തിനെതിരെ ശക്തമായ ജനാഭിപ്രായമാണ് ഉയര്‍ന്നുവരുന്നത്. മഹദ്വ്യക്തികളെല്ലാം നയംതിരുത്തണമെന്ന അഭിപ്രായം പറഞ്ഞുകഴിഞ്ഞു. പഞ്ചായത്തീരാജ് നിയമപ്രകാരം മദ്യവില്‍പ്പനശാല തുടങ്ങണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും വിട്ടുകൊടുക്കണം. ഇനി കേരളത്തില്‍ ഒരു പുതിയ മദ്യവില്‍പ്പനശാലപോലും ആരംഭിക്കില്ലെന്ന തീരുമാനം ഉണ്ടായേ തീരൂ. താന്‍ ഏറ്റെടുത്ത സമരങ്ങളെല്ലാം ഒടുവില്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നിട്ടുണ്ടെന്നും വി എം സുധീരന്‍ പറഞ്ഞു.
deshabhimani 221111
വിവാദ മദ്യനയത്തിന്റെ മറവില്‍ ബാര്‍ ലൈസന്‍സുകളുടെ കാലാവധി മൂന്നുവര്‍ഷമാക്കാന്‍ എക്സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി. 53 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാനും ഉന്നതതലത്തില്‍ തീരുമാനമായി. കോടികളുടെ കോഴ ഇടപാടിനാണ് ഇതുവഴി കളമൊരുങ്ങിയത്. ബാര്‍ ലൈസന്‍സ് വര്‍ഷം തോറും പുതുക്കുന്നതിനു പകരം മൂന്നു വര്‍ഷത്തിലൊരിക്കല്‍ പുതുക്കി നല്‍കാനാണ് എക്സൈസ് മന്ത്രി കെ ബാബു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. വര്‍ഷം തോറും ലൈസന്‍സ് പുതുക്കുന്നതിന്റെ നൂലാമാലകളില്‍ നിന്ന് ഒഴിവാക്കി കൊടുക്കുകയാണ്.
ReplyDelete