സര്‍ക്കാര്‍ സ്ഥാപനമായ സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ മാതൃവകുപ്പായ ഭക്ഷ്യവകുപ്പില്‍ നിന്നുള്ള ഡെപ്യൂട്ടേഷന്‍ നിയമനം നിര്‍ത്തലാക്കാന്‍ നീക്കം. ഇതേക്കുറിച്ച് പഠിച്ചുറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോര്‍പറേഷനിലെ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. ഡിസംബറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഡെപ്യൂട്ടേഷന്‍ നിര്‍ത്തലാക്കുമ്പോള്‍ ഉയര്‍ന്ന തസ്തികകളില്‍ സര്‍ക്കാരിന് നേരിട്ട് നിയമനം നടത്താം. പ്രതിമാസം 40,000 രൂപ മുതല്‍ ശമ്പളവും ആനുകൂല്യവും ലഭിക്കുന്ന ഈ തസ്തികകളില്‍ നിയമനം ലഭിക്കുന്നതിന് 20 ലക്ഷം രൂപമുതല്‍ കോഴ നല്‍കാന്‍ പലരും മുന്നോട്ടു വന്ന സാഹചര്യത്തിലാണ് ഭക്ഷ്യവകുപ്പില്‍നിന്ന് കോര്‍പറേഷനെ വിടുതല്‍ ചെയ്യുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ പ്രായോഗികമാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട നടപടിയാണ് ഇത്.
കോര്‍പറേഷനില്‍ മൂവായിരത്തോളം ജീവനക്കാരുണ്ട്. ഇതില്‍ 1295 പേര്‍ ഡെപ്യൂട്ടേഷനില്‍ ഉള്ളവരാണ്. അഞ്ചുവര്‍ഷമാണ് ഡെപ്യൂട്ടേഷന്‍ കാലാവധി. കാലാവധി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പകരം ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുകയാണ് പതിവ്. 1974ല്‍ കോര്‍പറേഷന്‍ പ്രവര്‍ത്തനം തുടങ്ങിയതുതന്നെ 14 ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചായിരുന്നു. പ്രവര്‍ത്തനം വിപുലീകരിച്ച് സംസ്ഥാനത്തൊട്ടാകെ വില്‍പ്പനശാലകള്‍ തുടങ്ങിയപ്പോള്‍ ജീവനക്കാരുടെ എണ്ണം വര്‍ധിച്ചു. എല്‍ഡി-യുഡി ക്ലര്‍ക്ക്, റേഷനിങ് ഇന്‍സ്പെക്ടര്‍ , താലൂക്ക്-ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ തുടങ്ങിയ തസ്തികകളില്‍ നിന്നാണ് ഡെപ്യൂട്ടേഷന്‍ നിയമനം. സീനിയര്‍ അസിസ്റ്റന്റ്-ഒന്ന് തസ്തികവരെയാണ് നിയമനം പിഎസ്സിക്ക് വിട്ടത്. ഡെപ്യൂട്ടേഷന്‍ ഒഴിവാക്കിയാല്‍ ജൂനിയര്‍ മാനേജര്‍ , അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ഇരുന്നൂറില്‍പ്പരം ഒഴിവില്‍ നേരിട്ടു നിയമിക്കാം. ടി എച്ച് മുസ്തഫ ഭക്ഷ്യമന്ത്രിയായിരുന്നപ്പോള്‍ ഡെപ്യൂട്ടേഷന്‍ ഒഴിവാക്കാന്‍ ആലോചിച്ചു. പിന്നീട്, അടൂര്‍ പ്രകാശിന് വകുപ്പിന്റെ ചുമതല ലഭിച്ചപ്പോള്‍ തത്വത്തില്‍ തീരുമാനമെടുത്തെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറി. ഭരണ പ്രതിപക്ഷ ഭേദമെന്യേ ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാര്‍ നീക്കത്തിനെതിരാണ്. സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കുന്നതോടെ കോര്‍പറേഷന്‍ പ്രവര്‍ത്തനം അവതാളത്തിലാകും. ഇത് കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായം തകര്‍ത്ത് വിലക്കയറ്റ നിയന്ത്രണ നടപടികള്‍ അട്ടിമറിക്കും. സര്‍ക്കാര്‍ സബ്സിഡി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും തടസ്സമാകും. ഫലത്തില്‍ കോര്‍പറേഷന്റെ തകര്‍ച്ചയ്ക്ക് കാരണമാകാവുന്ന തീരുമാനത്തിനാണ് സര്‍ക്കാര്‍ തിടുക്കം കൂട്ടുന്നത്.
(ജി രാജേഷ്കുമാര്‍)
deshabhimani 201111

ReplyDelete