എസ്എല്‍ പുരം (ആലപ്പുഴ): സംസ്ഥാനത്തെ എട്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് റദ്ദുചെയ്ത് സര്‍ക്കാര്‍ ഉത്തരവ്. ഡിസംബര്‍ രണ്ട് തീയതിവച്ച് ബുധനാഴ്ചയാണ് ഉത്തരവിറങ്ങിയത്. ഇത് (ജി.ഒ (എംഎസ്) നമ്പര്‍ 223/2011/ഐഡി-തീയതി 2.12.2011) വ്യാഴാഴ്ച ബന്ധപ്പെട്ട കമ്പനികളില്‍ ലഭിച്ചു. വന്‍ കോഴവാങ്ങി പുറംവാതില്‍ നിയമനം നടത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ ഉത്തരവിനുപിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നു.
കെഎസ്ഡിപി, ഓട്ടോകാസ്റ്റ്, കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ , കുറ്റിപ്പുറം കെല്‍ട്രോണ്‍ ടൂള്‍ റൂം, എഫ്ഐഎഫ്എല്‍ മെഷീനിങ് യൂണിറ്റ്, പിണറായിയിലെ ട്രാക്കോ കേബിള്‍ കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനുള്ള റാങ്ക് ലിസ്റ്റണ് റദ്ദുചെയ്തത്. ഈ കമ്പനികളിലേക്ക് നിയമനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് (എംഎസ് നമ്പര്‍ 1/11/ഐഡി, 1.1.2011) ആണ് യുഡിഎഫ് സര്‍ക്കാര്‍ റദ്ദുചെയ്തത്. എട്ടുസ്ഥാപനങ്ങളിലേക്ക് 1919 പേരെയാണ് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തി റാങ്ക്ലിസ്റ്റ് തയ്യാറാക്കിയത്. പ്രാദേശിക പരിഗണനകൂടി നല്‍കിയാണ് മാര്‍ക്ക് നിശ്ചയിച്ചത്. ഇവരില്‍ ഡ്രൈവര്‍ , പ്യൂണ്‍ തസ്തികയിലേക്ക് 44 പേരുടെ നിയമനം പിഎസ്സിക്ക് വിട്ടിരുന്നു. ബാക്കിയുള്ളവരില്‍ 35 പേര്‍ വിവിധ കമ്പനികളില്‍ ജോലിയില്‍ പ്രവേശിച്ചു. ശേഷിക്കുന്ന 1820 പേരുടെ ലിസ്റ്റാണ് ഇപ്പോള്‍ റദ്ദാക്കിയത്. ഒഴിവുകളില്‍ നിയമനം നടത്താനുള്ള അധികാരം അതത് എംഡി, ചീഫ് എക്സിക്യൂട്ടീവുമാര്‍ക്ക് നല്‍കിയാണ് പുതിയ ഉത്തരവ്. നിയമനം നടത്തുമ്പോള്‍ പ്രാദേശിക പരിഗണന വേണ്ടെന്നും സാമുദായിക പ്രാതിനിധ്യം നോക്കിയാല്‍ മതിയെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നു.
deshabhimani 231211
No comments:
Post a Comment