വാടാനപ്പള്ളി: ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും തളിക്കുളം പഞ്ചായത്ത് പ്രസിഡന്റുമായ പി ഐ ഷൗക്കത്തലിയെ പിഴയടപ്പിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ കയറി സംഘര്‍ഷം സൃഷ്ടിച്ചു. സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കോണ്‍ഗ്രസ് സംഘം പൊലീസുകാരെ ഭീഷണിപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് 7.15ഓടെയാണ് സംഭവം. സംഘര്‍ഷം സൃഷ്ടിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.
ബുധനാഴ്ച വൈകിട്ട് ആറിന് ദേശീയപാത ഇടശേരിയില്‍ വാടാനപ്പള്ളി എസ്ഐ സന്ദീപ്കുമാര്‍ വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഇതുവഴി ബൈക്കില്‍ വന്ന ഷൗക്കത്തലി പൊലീസിന്റെ വാഹനപരിശോധനയില്‍ കുടുങ്ങി. ലൈസന്‍സും രേഖകളുമില്ലാതെ വാഹനമോടിച്ചതിന്റെ പേരില്‍ നൂറ് രൂപ പിഴയടപ്പിച്ചു. രേഖകള്‍ കൊണ്ടുവരാന്‍ നിര്‍ദേശിച്ച് എസ്ഐ മൊബൈല്‍ വാങ്ങിവച്ചു. മൊബൈല്‍ വാങ്ങുന്നതിന് ഷൗക്കത്തലി സ്റ്റേഷനില്‍ എത്തിയയോടെയാണ് പ്രശ്നം തുടങ്ങിയത്. ഷൗക്കത്തലിയെ ഒരു സിവില്‍ പൊലീസ് ഓഫീസര്‍ വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
രണ്ട് ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ , രണ്ട് ഡിസിസി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ കയറി കോണ്‍ഗ്രസുകാര്‍ പൊലീസുകാരെ അസഭ്യം വിളിച്ച് കൈയേറ്റത്തിനും ശ്രമിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തിയ സിഐയുമായി ചര്‍ച്ച നടത്തി. സംഭവം അന്വേഷിക്കാമെന്ന് സിഐ ഉറപ്പു നല്‍കിയതോടെയാണ് കോണ്‍ഗ്രസുകാര്‍ സ്റ്റേഷന്‍ വിട്ട് പുറത്തേക്ക് പോയത്. നൂറ് രൂപ പഞ്ചായത്ത് പ്രസിഡന്റിനെക്കൊണ്ട് പിഴയടപ്പിച്ചശേഷം മൊബൈല്‍ വിട്ടുകൊടുത്തു. ഇതിനിടെ എ ഗ്രൂപ്പുകാരായ സി ഐ സെബാസ്റ്റ്യന്‍ , സി എം നൗഷാദ്, അനില്‍ പുളിക്കല്‍ , ഇര്‍ഷാദ് ചേറ്റുവ എന്നിവരുണ്ടാക്കിയ ഒത്തുതീര്‍പ്പിനെ ചൊല്ലിയും തര്‍ക്കമുണ്ടായി. ഐ ഗ്രൂപ്പുകാരായ യൂത്ത് കോണ്‍ഗ്രസുകാര്‍ സ്റ്റേഷന് മുന്നില്‍ എ ഗ്രൂപ്പുകാരായ ഡിസിസി നേതാക്കളെ ചോദ്യം ചെയ്തു. തുടര്‍ന്ന് വീണ്ടും ഐ ഗ്രൂപ്പ് നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തി. വാഹനപരിശോധനയില്‍ കുടുങ്ങി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ പി ഐ ഷൗക്കത്തലി പൊലീസുമായി പ്രശ്നമുണ്ടാക്കുന്നത് ഇത് രണ്ടാംതവണയാണ്. മാസങ്ങള്‍ക്ക് മുമ്പ് അന്തിക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെരിങ്ങോട്ടുകരയില്‍ വച്ച് വാഹനപരിശോധനയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഷൗക്കത്തലി ബഹളംവച്ചിരുന്നു.
deshabhimani 221211
ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും തളിക്കുളം പഞ്ചായത്ത് പ്രസിഡന്റുമായ പി ഐ ഷൗക്കത്തലിയെ പിഴയടപ്പിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ കയറി സംഘര്‍ഷം സൃഷ്ടിച്ചു. സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കോണ്‍ഗ്രസ് സംഘം പൊലീസുകാരെ ഭീഷണിപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് 7.15ഓടെയാണ് സംഭവം. സംഘര്‍ഷം സൃഷ്ടിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല
ReplyDelete