Monday, December 12, 2011

പാര്‍ടി കോണ്‍ഗ്രസ് ലോഗോ പ്രകാശനംചെയ്തു

കോഴിക്കോട്: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ലോഗോ പ്രകാശനംചെയ്തു. കോഴിക്കോട് എന്‍ജിഒ യൂണിയന്‍ ഹാളില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ലോഗോ പുറത്തിറക്കിയത്. പാര്‍ടി കോണ്‍ഗ്രസിന്റെ ആശയവും തുറമുഖനഗരിയായ കോഴിക്കോടിന്റെ സമരപാരമ്പര്യവും സാംസ്കാരിക പ്രൗഢിയും സൂചിപ്പിക്കുന്നതാണ് ലോഗോ. അറബിക്കടലിന് മുകളില്‍ ജീവിതയാത്രയുടെ പുരോഗമനപരമായ ഗതിയും പതാകയുടെ ഭാവവും ഉള്‍ക്കൊള്ളുന്ന കപ്പല്‍പായയും, മുകളില്‍ പ്രത്യാശയുടെയും മാറ്റത്തിന്റെയും ചുവന്ന നക്ഷത്രവുമടങ്ങിയതാണ് ലോഗോ. ആലപ്പുഴ ജയന്‍ ആര്‍ട്സിലെ ആര്‍ ജയകുമാറാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. പ്രശസ്ത ചിത്രകാരന്‍ പോള്‍ കല്ലാനോടിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ലഭിച്ച 152 എന്‍ട്രികളില്‍നിന്ന് ലോഗോ തെരഞ്ഞെടുത്തത്. ജയകുമാറിന് പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനവേദിയില്‍ പാരിതോഷികം നല്‍കും. പ്രകാശന ചടങ്ങില്‍ മേയര്‍ എ കെ പ്രേമജം അധ്യക്ഷയായി. കെ ടി കുഞ്ഞിക്കണ്ണന്‍ ലോഗോയെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

deshabhimani 121211

2 comments:

  1. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ലോഗോ പ്രകാശനംചെയ്തു. കോഴിക്കോട് എന്‍ജിഒ യൂണിയന്‍ ഹാളില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ലോഗോ പുറത്തിറക്കിയത്.

    ReplyDelete