സഹകരണ സ്ഥാപനങ്ങളുടെ ഭരണത്തില്‍ മാറ്റം വരുത്തുന്ന 111-ാമത് ഭരണഘടനാഭേദഗതി ബില്ലില്‍ കീഴ്വഴക്കം ലംഘിച്ച് രണ്ടു തവണ വേട്ടെടുപ്പ് നടത്തി ലോക്സഭയില്‍ കേന്ദ്രസര്‍ക്കാര്‍ നാണംകെട്ടു. ധനമന്ത്രി പ്രണബ് മുഖര്‍ജി ഉള്‍പ്പെടെ ഭരണകക്ഷിയിലെ ഇരുപതിലധികം പേര്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ഭേദഗതിക്കെതിരെ വോട്ട് ചെയ്തതോടെയാണ് ഭേദഗതി പാസാക്കാന്‍ വീണ്ടും വോട്ടെടുപ്പ് വേണ്ടിവന്നത്. സിപിഐ എമ്മിലെ എ സമ്പത്ത് അവതരിപ്പിച്ച ഭേദഗതികള്‍ക്ക് തൊട്ടുപുറകെ കൃഷിമന്ത്രി അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതി, സമ്പത്തിന്റെ ഭേദഗതിയാണെന്ന് ധരിച്ച് ഭരണപക്ഷ അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു. ബില്ലിലെ രണ്ടാം ചട്ടത്തില്‍ ശരദ്പവാര്‍ അവതരിപ്പിച്ച ആറാം ഭേദഗതി വോട്ടിനിട്ടപ്പോഴാണ് ഇടതുപക്ഷത്തിനൊപ്പം കോണ്‍ഗ്രസുകാരും എതിര്‍ത്ത് വോട്ട് ചെയ്തത്. 35 പേര്‍ എതിര്‍ത്തും 236 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തു. തൊട്ടുമുമ്പ് എ സമ്പത്ത് കൊണ്ടുവന്ന ഭേദഗതി ശബ്ദവോട്ടോടെ സഭ തള്ളിയിരുന്നു. അതേ ഭേദഗതിയാണ് വോട്ടിനിടുന്നതെന്ന് ധരിച്ച് എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നുവെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. അമളി മനസിലാക്കിയ കൃഷിമന്ത്രി ശരദ് പവാര്‍ ഭേദഗതി വീണ്ടും വോട്ടിനിടണമെന്ന് സ്പീക്കര്‍ മീരാകുമാറിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പവന്‍ കുമാര്‍ ബന്‍സലും ഇതേ ആവശ്യം ഉന്നയിച്ചു.
ഒരിക്കല്‍ വോട്ടിനിട്ട ഭേദഗതി വീണ്ടും വോട്ടിനിടുന്നത് ശരിയല്ലെന്ന് സമ്പത്തിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ അംഗങ്ങള്‍ വാദിച്ചു. എന്നാല്‍ , സര്‍ക്കാരിനെ രക്ഷിക്കാനാണ് സ്പീക്കര്‍ തയ്യാറായത്. സഭയുടെ വികാരം തേടിയശേഷമാണ് ഭേദഗതി വീണ്ടും വോട്ടിനിട്ടത്. ഇത് കീഴ്വഴക്കമാക്കരുതെന്ന ആമുഖത്തോടെയാണ് സ്പീക്കര്‍ വീണ്ടും വോട്ടെടുപ്പ് നടത്തിയത്. ഈ ഘട്ടത്തില്‍ എതിര്‍വോട്ട് 16 ആയി കുറഞ്ഞു. 369 പേര്‍ അനുകൂലമായി വോട്ട് ചെയ്തു. സ്പീക്കറുടേത് തെറ്റായ കീഴ്വഴക്കമാണെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. 31 വര്‍ഷത്തെ ലോക്സഭയിലെ അനുഭവത്തില്‍ ആദ്യമായാണ് ഒരേ ഭേദഗതി രണ്ടാമതും വോട്ടിനിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കുക, ഭാരവാഹികളില്‍ നോമിനേറ്റഡ് അംഗങ്ങളെയും ഉള്‍പ്പെടുത്തുക, ഭരണസമിതിയുടെ അഞ്ച് വര്‍ഷ കാലാവധിക്കിടയില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ആറ് മാസത്തില്‍ കൂടരുതെന്ന് വ്യവസ്ഥ ചെയ്യുക, സര്‍ക്കാര്‍ ഓഹരികളോ ധനസഹായമോ ഇല്ലാത്ത സഹകരണ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന നയം ഉപേക്ഷിക്കുക തുടങ്ങി ഏഴ് ഭേദഗതിയാണ് എ സമ്പത്ത് അവതരിപ്പിച്ചത്. ബില്ലിനെ തത്വത്തില്‍ സിപിഐ എമ്മും പിന്തുണയ്ക്കുകയായിരുന്നു.
deshabhimani 231211
സഹകരണ സ്ഥാപനങ്ങളുടെ ഭരണത്തില്‍ മാറ്റം വരുത്തുന്ന 111-ാമത് ഭരണഘടനാഭേദഗതി ബില്ലില്‍ കീഴ്വഴക്കം ലംഘിച്ച് രണ്ടു തവണ വേട്ടെടുപ്പ് നടത്തി ലോക്സഭയില്‍ കേന്ദ്രസര്‍ക്കാര്‍ നാണംകെട്ടു. ധനമന്ത്രി പ്രണബ് മുഖര്‍ജി ഉള്‍പ്പെടെ ഭരണകക്ഷിയിലെ ഇരുപതിലധികം പേര്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ഭേദഗതിക്കെതിരെ വോട്ട് ചെയ്തതോടെയാണ് ഭേദഗതി പാസാക്കാന്‍ വീണ്ടും വോട്ടെടുപ്പ് വേണ്ടിവന്നത്.
ReplyDelete