കൈവശഭൂമി സംരക്ഷിക്കാന്‍ ജന്മിക്കെതിരെ പടനയിച്ച ചക്കിങ്കല്‍ മുഹമ്മദും വരിക്കാശേരി ജന്മിയുടെ ഭീഷണിക്കു വഴങ്ങാതെ കര്‍ഷകസംഘം നടത്തിയ പോരാട്ടവും സമരചരിത്രങ്ങളുടെ തിളങ്ങുന്ന ഏടുകളില്‍ കിഴൂര്‍ ശ്രദ്ധേയമാകുന്നു.
തൃക്കടീരിയിലെ അമേരിക്കന്‍അപ്പുണ്ണിമേനോനെന്ന ജന്മി ചക്കിങ്കല്‍ മുഹമ്മദിന്റെ കൈവശമുള്ള 30ഏക്കര്‍ ഭൂമി ഒഴിപ്പിക്കാന്‍ നടത്തിയ ശ്രമത്തിനെതിരെ 1968ല്‍ കര്‍ഷകരെ സംഘടിപ്പിച്ച് സിപിഐ എം നടത്തിയ സമരമാണ് ചരിത്രത്തില്‍ ഇടംനേടിയത്. കോടതിയുടേയും പൊലീസിന്റേയും പിന്‍ബലത്തില്‍ പാവപ്പെട്ട കര്‍ഷകനെതിരെ ജന്മി സുപ്രീംകോടതിവരെ കേസ് നടത്തി. എന്നാല്‍ ജനകീയ ചെറുത്തുനില്‍പ്പിനൊടുവില്‍ ജന്മിക്ക് പിന്‍വാങ്ങേണ്ടിവന്നുന്നെതാണ് സമരത്തെ ശ്രദ്ധേയമാക്കിയത്. ആദ്യം ഒറ്റപ്പാലം കോടതിയിലും പിന്നീട് ജില്ലാ കോടതിയലും ഹൈക്കോടതിയിലും വരെ കേസ് എത്തി. അവസാനം സുപ്രീംകോടതിയിലും കേസ് നല്‍കി. ഇതിനെതിരെ നാലുവര്‍ഷമാണ് കര്‍ഷകസംഘവും സിപിഐ എമ്മും സമരരംഗത്തിറങ്ങിയത്. ഭൂമി ഒഴിപ്പിക്കാന്‍ ആമീനും പൊലീസും പലതവണ സ്ഥലത്തെതിയെങ്കിലും പാര്‍ടി നേതാക്കളായ എം പി കുഞ്ചു, എം വാമനന്‍ , കെ പി ഉണ്ണി എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ മരിക്കാന്‍ തയ്യാറായി നിലയുറപ്പിച്ചതോടെ അധികാരികള്‍ക്ക് പിന്മാറുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല. വള്ളുവനാടിന്റെ സമരപോരാട്ടങ്ങളില്‍ തിളങ്ങുന്ന അധ്യായമാണ് ഇത്. ചക്കിങ്കല്‍ മുഹമ്മദ് തെണ്ണൂറാംവയസ്സില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് ലോകത്തോട് വിട പറഞ്ഞത്.
അനങ്ങന്‍മലയുടെ താഴ്വരയായ കിഴൂരില്‍ വരിക്കശേരി മനവക ഭൂമിയില്‍ വര്‍ഷങ്ങളായി കൃഷി നടത്തിയ കര്‍ഷകരെ ഒഴിപ്പിക്കാനുള്ള ജന്മിയുടെ നടപടിക്കെതിരെ 1972ല്‍ കര്‍ഷകസംഘം നടത്തിയ സമരം ഏറെ ശ്രദ്ധേയമാണ്. ജന്മിക്ക്വേണ്ടി അന്നത്തെ ഐക്യമുന്നണിസര്‍ക്കാരും നിലകൊണ്ടതോടെ സമരത്തിന്റെ രൂപം മാറി. കര്‍ഷകര്‍ പട്ടയത്തിനായി നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് ജന്മിയുടെ ഇംഗിതം നിറവേറ്റിയത്. ഇത് ജന്മിക്ക് അനുകൂലമായി വിധിയുണ്ടാകാനും സാഹചര്യമായി. ചെങ്കൊടിയേന്തി നൂറുകണക്കിന് കര്‍ഷകര്‍ രാപ്പകലില്ലാതെ കൃഷിഭൂമിയിലേക്ക് മാര്‍ച്ച് നടത്തി. പാര്‍ടിനേതാക്കളായ എം പി കുഞ്ചു, എം വാമനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കര്‍ഷകരും തൊഴിലാളികളും സമരത്തില്‍ അണിനിരന്നത്. ജനകീയ ചെറുത്തുനില്‍പ്പിനൊടുവില്‍ സര്‍ക്കാരിനും ജന്മിക്കും തോറ്റു പിന്മാണ്ടേിവന്നുവെന്നതാണ് സമരത്തിന്റെ വിജയം.
deshabhimani 241211
കൈവശഭൂമി സംരക്ഷിക്കാന്‍ ജന്മിക്കെതിരെ പടനയിച്ച ചക്കിങ്കല്‍ മുഹമ്മദും വരിക്കാശേരി ജന്മിയുടെ ഭീഷണിക്കു വഴങ്ങാതെ കര്‍ഷകസംഘം നടത്തിയ പോരാട്ടവും സമരചരിത്രങ്ങളുടെ തിളങ്ങുന്ന ഏടുകളില്‍ കിഴൂര്‍ ശ്രദ്ധേയമാകുന്നു.
ReplyDelete