തമിഴ്-മലയാളി സൗഹൃദം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം. മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ചെറുത്തുതോല്‍പ്പിക്കാന്‍ കഴുതുരുട്ടിയില്‍ ചേര്‍ന്ന തമിഴ്- മലയാളി സൗഹൃദ സംഗമം ആഹ്വാനംചെയ്തു. തമിഴ് തോട്ടംതൊഴിലാളികള്‍ ഏറെയുള്ള ആര്യങ്കാവ്, തെന്മല പഞ്ചായത്ത് നിവാസികള്‍ സംഗമത്തില്‍ പങ്കെടുത്തു. സിപിഐ എം ലോക്കല്‍കമ്മിറ്റി കഴുതുരുട്ടി ജങ്ഷനില്‍ സംഘടിപ്പിച്ച സംഗമം പി കെ ഗുരുദാസന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു.
മുല്ലപ്പെരിയാര്‍ വിഷയത്തെ പര്‍വതീകരിച്ച് ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള സൗഹൃദാന്തരീക്ഷത്തെ കലുഷിതമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഗ്രാമം ഒറ്റക്കെട്ടായി രംഗത്തെത്തി. തമിഴ്നാടും കേരളവുമായി നിലനില്‍ക്കുന്ന ആത്മബന്ധം നിലനിര്‍ത്താന്‍ രാഷ്ട്രീയ, ജാതി-മത വിവേചനമില്ലാതെ ജനം രംഗത്തിറങ്ങണമെന്ന് പി കെ ഗുരുദാസന്‍ പറഞ്ഞു.
ജനങ്ങളുടെ മനസ്സില്‍ ചേരിതിരിവിന്റെ കനല്‍ കോരിയിട്ട് മുതലെടുപ്പ് നടത്താനുള്ള വൈക്കോയെപ്പോലുള്ള നേതാക്കളുടെ ശ്രമം അപലപനീയമാണ്. അനുകൂല സാഹചര്യമായികണ്ട് കലാപമുണ്ടാക്കാനുള്ള സാമൂഹ്യവിരുദ്ധരുടെ നീക്കങ്ങള്‍ ജനം തിരിച്ചറിയണം. വാഹനങ്ങള്‍ തടഞ്ഞ് കേരളത്തിന്റെ അന്നം മുട്ടിക്കാനാണ് അവര്‍ ആഹ്വാനംചെയ്യുന്നത്. തമിഴ്നാട്ടുകാരായ നൂറുകണക്കിന് കുടുംബങ്ങളാണ് കേരളത്തിലെ തോട്ടം മേഖലയില്‍ പണിയെടുത്ത് ജീവിക്കുന്നത്. കേരളത്തില്‍നിന്നുള്ള കുട്ടികള്‍ തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നു. ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് മണ്ഡലകാലത്ത് തമിഴ്നാട്ടില്‍നിന്നെത്തുന്നത്. അവരെല്ലാം ആശങ്കയിലാണ്. സാമൂഹ്യവിരുദ്ധരുടെ ഭീഷണിയില്‍ അവരുടെ വരവ് ഗണ്യമായി കുറഞ്ഞു. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തി പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇപ്പോള്‍ വിജനമാണ്.
ജനങ്ങള്‍ക്ക് നിര്‍ഭയം സഞ്ചരിക്കാന്‍ ഇരുസര്‍ക്കാരുകളും അവസരമൊരുക്കണം. തമിഴ്നാടിന് ആവശ്യമായ ജലം നല്‍കിയും തകര്‍ച്ചയിലായ അണക്കെട്ടിനു പകരം പുതിയത് നിര്‍മിച്ച് കേരളത്തിന്റെ ഭീതിയകറ്റാനും മുന്‍കൈയെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അവര്‍ നിസ്സംഗത വെടിയണം. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഒരു മേശയ്ക്ക് ചുറ്റുമിരുത്തി പ്രശ്നത്തിന് രമ്യമായ പരിഹാരം കാണാന്‍ പ്രധാനമന്ത്രി തയ്യാറാകണം- പി കെ ഗുരുദാസന്‍ പറഞ്ഞു.
deshabhimani 241211
തമിഴ്-മലയാളി സൗഹൃദം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം. മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ചെറുത്തുതോല്‍പ്പിക്കാന്‍ കഴുതുരുട്ടിയില്‍ ചേര്‍ന്ന തമിഴ്- മലയാളി സൗഹൃദ സംഗമം ആഹ്വാനംചെയ്തു. തമിഴ് തോട്ടംതൊഴിലാളികള്‍ ഏറെയുള്ള ആര്യങ്കാവ്, തെന്മല പഞ്ചായത്ത് നിവാസികള്‍ സംഗമത്തില്‍ പങ്കെടുത്തു. സിപിഐ എം ലോക്കല്‍കമ്മിറ്റി കഴുതുരുട്ടി ജങ്ഷനില്‍ സംഘടിപ്പിച്ച സംഗമം പി കെ ഗുരുദാസന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു.
ReplyDeleteമുല്ലപ്പെരിയാര്‍ വിഷയത്തിന് രമ്യമായ പരിഹാരം കാണാന്‍ തമിഴ്നാട്- കേരള മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കൊല്ലം ജില്ലാ തമിഴ് സമൂഹം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രശ്നം എത്രയും വേഗം പരിഹരിക്കാന്‍ ഉദ്യോഗസ്ഥതല യോഗം വിളിക്കണം. പ്രശ്നം വഷളാക്കി തമിഴരെയും മലയാളികളെയും അകറ്റാന്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. തമിഴ്നാട്ടില്‍ ജനപിന്തുണയില്ലാത്ത ചില പ്രാദേശിക കക്ഷികളാണ് വാഹനങ്ങള്‍ തകര്‍ത്തും ഭീഷണിപ്പെടുത്തിയും പ്രശ്നത്തെ വൈകാരികമാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. ഇത്തരക്കാരെ നിലയ്ക്കുനിര്‍ത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാകണം. ഭാഷാപരമോ വംശീയമോ പ്രാദേശികമോ മതപരമോ ആയ ഒരുവിധ ആക്രമണങ്ങളോ വിവേചനങ്ങളോ കേരളത്തില്‍നിന്ന് തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും തമിഴ് സമൂഹം ഭാരവാഹികള്‍ പറഞ്ഞു. കാലാകാലങ്ങളായി താമസിച്ച് വ്യാപാരം നടത്തുന്ന തങ്ങളോട് വളരെ മനുഷ്യത്വ പരമായാണ് ഇവിടത്തുകാര്‍ പെരുമാറുന്നത്. സ്വാര്‍ഥ താല്‍പ്പര്യത്തോടെ ചില കക്ഷികള്‍ കേരളത്തിലേക്കുള്ള വാഹനങ്ങള്‍ തടയുന്നത് വ്യാപാര ആവശ്യത്തിനുള്ള സാധനങ്ങളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതക്കുറവ് വിലക്കയറ്റത്തിന് കാരണമാകുന്നു. പ്രശ്ന പരിഹാരത്തിന് കേരള-തമിഴ്നാട് മന്ത്രിമാരുടെ യോഗം അടിയന്തരമായി വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് ജില്ലാ തമിഴ് സമൂഹം കത്തെഴുതുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ReplyDeleteഒരു മധ്യസ്ഥന്‍ ഇല്ലാത്തതാണ് ഇവിടുത്തെ ദുരന്തം . മുന്‍കൈ എടുക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ തമ്മിലടിച്ചു തീരാന്‍ കാത്തിരിക്കുന്നു . ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട് . ഇതിലും കീറാമുട്ടിയായിരുന്നു കര്‍ണാടകവും തമിഴ് നാടും തമ്മിലുണ്ടായിരുന്ന കാവേരി പ്രശ്നം . നിരവധി പേര്‍ കൊല്ലപ്പെട്ട, വര്‍ഷങ്ങള്‍ നീണ്ട ആ പ്രശ്നം പരിഹരിച്ചത് ശ്രീ. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് . ശ്രീ. വാജ്പേയിയുടെ നയചാതുര്യത്തില്‍ കര്‍ണാടക - തമിഴ് നാട് -കേരള - ആന്ധ്ര മുഖ്യമന്ത്രിമാരെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെയും സെക്രടരിമാരെയും ഒരു മേശക്കു ചുറ്റുമിരുത്തി ചര്‍ച്ച ചെയ്തു ഒത്തുതീര്‍പ്പാക്കി. ഇപ്പോഴത്തെ കേന്ദ്ര നേതാകളുടെ ചാതുര്യം സ്വന്തം പള്ളവീര്‍പ്പിക്കലിലും അംബാനി കുടുംബത്തിന്റെ അടുക്കള വഴക്ക് ഒത്തു തീര്‍പ്പാക്കുന്നതിലുമാണ് . ഇത്രയും കലാപവും കൊള്ളയടിയും നടന്നിട്ടും നേതാക്കന്മാര്‍ക്ക് ഒരു പ്രതികരണം പോലുമില്ല .. സംരക്ഷണം കൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട ആഭ്യന്തരമന്ത്രി തന്നെ പക്ഷം പിടിച്ചു കലാപത്തിനു ആഹ്വാനം നല്‍കുന്നു . .
ReplyDeleteപുനലൂര്‍ : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ അതിര്‍ത്തിക്ക് അപ്പുറത്തും ഇപ്പുറത്തും ജനജീവിതം ദുസ്സഹമാക്കുംവിധത്തില്‍ ചിലര്‍ അക്രമം നടത്തുമ്പോള്‍ സമാധാനാന്തരീക്ഷമൊരുക്കി ഇരുനാട്ടുകാരുടെയും സൗഹൃദം കാത്തുസൂക്ഷിക്കാന്‍ സിഐടിയു രംഗത്ത്. തമിഴ്- മലയാളം സ്പര്‍ധ ഇളക്കിവിട്ട് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ജനകീയ കൂട്ടായ്മയൊരുക്കാന്‍ സിഐടിയു പുനലൂര്‍ ഏരിയകമ്മിറ്റിയാണ് രംഗത്തെത്തിയത്. ഏരിയകമ്മിറ്റി നേതൃത്വത്തില്‍ തൊഴിലാളികള്‍ 30ന് വൈകിട്ട് ആറിന് പുനലൂര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ തമിഴ്-മലയാളം സൗഹൃദസദസ്സ് സംഘടിപ്പിക്കും. സൗഹൃദസദസ്സ് ഡോ. ബി എ രാജാകൃഷ്ണന്‍ ഉദ്ഘാടനംചെയ്യുമെന്നും 30ന് വൈകിട്ട് അഞ്ചിന് പുനലൂര്‍ ടിബി ജങ്ഷനില്‍നിന്ന് തമിഴ്-മലയാളം സൗഹൃദറാലി നടത്തുമെന്നും സിഐടിയു പുനലൂര്‍ പ്രസിഡന്റ് അഡ്വ. പി എസ് ചെറിയാന്‍ , ഏരിയസെക്രട്ടറി എം എ രാജഗോപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ReplyDelete