മലപ്പുറം: മഞ്ചേരി കിഴക്കേത്തല താണിപ്പാറ നാസര്‍ മന്‍സിലില്‍പ്രിയസഖാവിന്റെ ഓര്‍മ നിലാവുപോലെ പരക്കുന്നു. അരനൂറ്റാണ്ടിലേറെ ജില്ലയുടെ സാമൂഹ്യ- രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്ന കെ സെയ്താലിക്കുട്ടിയുടെ ദീപ്തസ്മരണ വീട്ടിലേക്കുള്ള വഴികളില്‍ തുടിക്കുന്നു. അടിയന്തരാവസ്ഥയുടെ കറുത്തകാലത്തുള്‍പ്പെടെയുള്ള ചരിത്രസന്ധികളില്‍ പ്രിയസഖാവിനൊപ്പം ജീവിതം പങ്കിട്ട ഫാത്തിമയുടെ ഉള്ളില്‍ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ഭൂപടമുണ്ട്. സിപിഐ എം ജില്ലാ സമ്മേളനത്തിന് മൂന്നാംതവണ മഞ്ചേരി ആതിഥ്യമരുളുമ്പോള്‍ സഖാവിന്റെ ഓര്‍മകള്‍ ആവേശസ്രോതസ്സാകുന്നു.
പഴയകാലം പറഞ്ഞുതുടങ്ങുമ്പോള്‍ ഫാത്തിമ പ്രായത്തിന്റെ അവശത മറക്കും."പാര്‍ടിയായിരുന്നു മൂപ്പര്‍ക്ക് എല്ലാം. രാപ്പകലില്ലാതെ നാട്ടുകാര്‍ സഹായം അഭ്യര്‍ഥിച്ച് വീട്ടിലെത്തും. നട്ടപ്പാതിരക്കുപോലും വീട്ടിലെത്തുന്നവര്‍ക്കുമുന്നില്‍ മുഖം കറുപ്പിക്കില്ല. മരിച്ചപ്പോഴാണ് മൂപ്പര്‍ ഇത്ര വലിയ നേതാവായിരുന്നെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്". നാടിന്റെ നാഡിമിടിപ്പറിഞ്ഞ് പ്രവര്‍ത്തിച്ച ജനകീയ നേതാവായ സെയ്താലിക്കുട്ടിയുടെ വളര്‍ച്ചയില്‍ നിസ്വാര്‍ഥ സേവനത്തിന്റെ മഹനീയ വഴികളുടെ കരുത്തുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ മാത്രമല്ല രാഷ്ട്രീയ എതിരാളികള്‍പോലും പ്രശ്നപരിഹാരം തേടി സെയ്താലിക്കുട്ടിയെ സമീപിച്ചിരുന്നതായി ഫാത്തിമ സാക്ഷ്യപ്പെടുത്തുന്നു. "വാടകക്ക് താമസിക്കുന്ന കാലത്ത് ലീഗ് നേതാവ് കൊരമ്പയില്‍ അഹമ്മദ്ഹാജി ഒരു വീട് തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് സമീപിച്ചിരുന്നു. മൂപ്പര് വഴങ്ങിയില്ല. ആരുടെയും ഔദാര്യം സ്വീകരിക്കരുതെന്ന് വലിയ നിര്‍ബന്ധമായിരുന്നു. വിഷമങ്ങളും പ്രയാസങ്ങളും ഒരിക്കലും അദ്ദേഹം വീട്ടില്‍ അറിയിച്ചിരുന്നില്ല. സ്വന്തം ആവശ്യത്തിനായി പാര്‍ടിയെ ഉപയോഗപ്പെടുത്തരുതെന്ന കണിശത എക്കാലത്തും കാത്തുസൂക്ഷിച്ചു"- പോയകാലത്തിന്റെ നേര്‍ച്ചിത്രമായി ഫാത്തിമയുടെ വാക്കുകള്‍ .
രാഷ്ട്രീയ നേതാവെന്ന നിലയില്‍ മലപ്പുറത്തിന്റെ മണ്ണില്‍ അനശ്വരനാണ് സെയ്താലിക്കുട്ടിയെന്ന് മഞ്ചേരിയുടെ ഊടുവഴികള്‍വരെ വിളിച്ചുപറയും. ജില്ലാസമ്മേളനത്തിന്റെ ബാനറുകളിലും ഫ്ളക്സുകളിലും ചുമരെഴുത്തുകളിലും ഈ ജനനേതാവ് നിറഞ്ഞു നില്‍ക്കുന്നു. മറക്കാനാകാത്ത വിയോഗത്തിന് രണ്ടാണ്ട് തികയുമ്പോഴും അദൃശ്യസാന്നിധ്യമായി അദ്ദേഹം കൂടെയുണ്ടെന്ന് കരുതാനാണ് ജനങ്ങള്‍ക്കിഷ്ടം. ജില്ലാ സമ്മേളനത്തിന് മഞ്ചേരി ആതിഥ്യമരുളുമ്പോള്‍ "സെയ്താലിക്കുട്ടിക്ക"യുടെ അസാന്നിധ്യം പാര്‍ടി പ്രവര്‍ത്തകരിലും അനുഭാവികളിലും നൊമ്പരമായി നിറയുന്നു. പുതിയകാലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാനുള്ള പ്രസ്ഥാനത്തിന്റെ പാതകളില്‍ പ്രിയസഖാവിന്റെ ഓര്‍മകള്‍ കരുത്താകുമെന്ന് അവര്‍ വിശ്വസിക്കുന്നു.
deshabhimani 241211
മഞ്ചേരി കിഴക്കേത്തല താണിപ്പാറ നാസര്‍ മന്‍സിലില്‍പ്രിയസഖാവിന്റെ ഓര്‍മ നിലാവുപോലെ പരക്കുന്നു. അരനൂറ്റാണ്ടിലേറെ ജില്ലയുടെ സാമൂഹ്യ- രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്ന കെ സെയ്താലിക്കുട്ടിയുടെ ദീപ്തസ്മരണ വീട്ടിലേക്കുള്ള വഴികളില്‍ തുടിക്കുന്നു. അടിയന്തരാവസ്ഥയുടെ കറുത്തകാലത്തുള്‍പ്പെടെയുള്ള ചരിത്രസന്ധികളില്‍ പ്രിയസഖാവിനൊപ്പം ജീവിതം പങ്കിട്ട ഫാത്തിമയുടെ ഉള്ളില്‍ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ഭൂപടമുണ്ട്. സിപിഐ എം ജില്ലാ സമ്മേളനത്തിന് മൂന്നാംതവണ മഞ്ചേരി ആതിഥ്യമരുളുമ്പോള്‍ സഖാവിന്റെ ഓര്‍മകള്‍ ആവേശസ്രോതസ്സാകുന്നു.
ReplyDelete