വന്‍കിട വ്യവസായികളെ ക്ഷണിച്ച് ജനുവരിയില്‍ നടത്താന്‍ നിശ്ചയിച്ച "ബംഗാള്‍ ലീഡ്സ്" എന്ന നിക്ഷേപ ഉച്ചകോടിക്കുമുമ്പ് സ്വകാര്യമേഖലയെ തൃപ്തിപ്പെടുത്താനാണ് ബില്ലില്‍ മാറ്റം വരുത്തുന്നത്. ബില്‍ മാറ്റിയെഴുതുകയാണ് ഇപ്പോള്‍ . സാമൂഹ്യ-സാമ്പത്തിക വികസനത്തിന് സഹായകമാകുന്ന പദ്ധതികള്‍ക്കുവേണ്ടി സ്വകാര്യമേഖലയ്ക്ക് ഭൂമി ഏറ്റെടുത്തു നല്‍കാമെന്നാണ് ബില്ലില്‍ പുതുതായി ഉള്‍പ്പെടുത്തുന്ന വ്യവസ്ഥ. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് സിംഗൂരില്‍ ഭൂമി ഏറ്റെടുത്തത് ഈ കാഴ്ചപ്പാടോടെയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുകയും അധികാരത്തിലെത്തിയാല്‍ കൃഷിഭൂമി ഏറ്റെടുക്കില്ലെന്ന് മമത പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നുണപ്രചാരണം: ബംഗാള്‍ സഭയില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
കൊല്‍ക്കത്ത: ഇടതുപക്ഷത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിരന്തരം നടത്തുന്ന നുണപ്രചാരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി അംഗങ്ങള്‍ പശ്ചിമബംഗാള്‍ നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ നോദാഖലിയില്‍ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയെന്ന കിംവദന്തി പ്രചരിച്ചതിനുപിന്നില്‍ സിപിഐ എം ആണെന്ന പിഎച്ച്ഇഡി മന്ത്രി സുബ്രത മുഖര്‍ജിയുടെ ആക്ഷേപം മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു. ആരോപണം തെളിയിക്കാന്‍ പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
വെള്ളിയാഴ്ച സഭ ചേര്‍ന്നയുടന്‍ മുഖ്യമന്ത്രിയുടെ അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രസ്താവന പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്ന ഇടതുമുന്നണി അംഗങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്പീക്കര്‍ വഴങ്ങിയില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിനെതിരെ നുണപ്രചാരണം നടത്തുന്നത് മുഖ്യമന്ത്രിയുടെ പ്രഖ്യാപിത പരിപാടിയായി മാറിയെന്ന് ഇടതുമുന്നണി നേതാവ് അനിസുര്‍ റഹ്മാന്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യകളെക്കുറിച്ച് സഭ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും സ്പീക്കര്‍ അംഗീകരിച്ചില്ല. ജ്ഞാനേശ്വരി എക്സപ്രസ് അട്ടിമറി, എഎംആര്‍ഐ ആശുപത്രി തീപിടിത്തം, മൊഗ്രാഹട്ട് വിഷമദ്യദുരന്തം എന്നീ സംഭവങ്ങളിലും സിപിഐ എമ്മിനെയും ഇടതുമുന്നണിയെയും കുറ്റപ്പെടുത്താനാണ് മമതാ ബാനര്‍ജി ശ്രമിച്ചത്.
deshabhimani 241211
വ്യവസായ സംരംഭങ്ങള്‍ക്കായി ഒരുവിള കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ കലാപം സംഘടിപ്പിച്ച മമത ബാനര്‍ജി നയം മാറ്റി. ഒരുവിള കൃഷിഭൂമിയും തരിശുഭൂമിയും ഉടമസ്ഥരുടെ സമ്മതത്തോടെ ഏറ്റെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ മമത സര്‍ക്കാര്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കും. സ്വകാര്യ മേഖലയ്ക്കായോ പൊതു-സ്വകാര്യ സംയുക്ത സംരംഭങ്ങള്‍ക്കോ വേണ്ടി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു നല്‍കില്ലെന്ന് വാശിപിടിച്ച മമത ഒടുവില്‍ നിലപാട് മാറ്റി
ReplyDeleteപൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിക്ക് താപവൈദ്യുതനിലയം സ്ഥാപിക്കാന്‍ ഭൂമി നല്‍കാന്‍ വിസമ്മതിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സ്വകാര്യ താപവൈദ്യുതപദ്ധതിക്ക് 1000 ഏക്കര്‍ വിട്ടുകൊടുക്കും. 1600 മെഗാവാട്ടിന്റെ നിലയം സ്ഥാപിക്കാന്‍ ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി) കമ്പനിക്ക് പശ്ചിമ മേദിനിപ്പുര്‍ ജില്ലയിലെ ഗാല്‍തോറിലാണ് ഭൂമി നല്‍കുക. സീനിയര്‍ വൈസ് പ്രസിഡന്റ് ശൈലേന്ദ്ര റോയ് അടക്കമുള്ള കമ്പനി മേധാവികള്‍ക്കാണ് മമത ഉറപ്പ് നല്‍കിയത്. 11,000 കോടി രൂപ ചെലവുവരുന്ന പദ്ധതിക്ക് കമ്പനി 1200 ഏക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് നാല് സ്ഥലം കമ്പനി നോട്ടമിട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുശേഷം സ്ഥലം സംബന്ധിച്ച അന്തിമ തീരുമാനം മമതയെ അറിയിക്കും. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണ് 9600 കോടി രൂപ ചെലവില്‍ ബര്‍ധമാന്‍ ജില്ലയിലെ കാട്വയില്‍ 1600 മെഗാവാട്ട് ശേഷിയുള്ള താപനിലയം സ്ഥാപിക്കാന്‍ എന്‍ടിപിസി മുന്നോട്ടുവന്നത്. ഇതിനായി കുറഞ്ഞത് 1100 ഏക്കര്‍ ഭൂമി വേണം. സര്‍ക്കാര്‍ 575 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. തുടര്‍ന്ന് മമത സര്‍ക്കാര്‍ അധികാരമേറ്റു. പിന്നീട് ഭൂമി ഏറ്റെടുക്കല്‍ പുരോഗമിച്ചില്ല. കാട്വയില്‍ 800 മെഗാവാട്ടിന്റെ രണ്ടു യൂണിറ്റ് സ്ഥാപിക്കാനാണ് എന്‍ടിപിസി ആലോചിച്ചത്. യഥാസമയം നിര്‍മാണം ആരംഭിച്ചെങ്കില്‍ ബംഗാളിന്റെ വൈദ്യുതി ആവശ്യം പൂര്‍ണമായി നിറവേറ്റാന്‍ കഴിയുമായിരുന്നു. 575 ഏക്കറില്‍ പദ്ധതി സ്ഥാപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യണമെന്ന മമതയുടെ അന്ത്യശാസനത്തോടെ പദ്ധതി സ്തംഭിച്ചു. എല്‍ ആന്‍ഡ് ടിക്കുവേണ്ടി പൊതുമേഖലയിലെ പദ്ധതിയെ സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ഇന്ത്യന്‍ കോര്‍പറേറ്റ് ഭീമന്മാരുടെ വക്താവും ബംഗാള്‍ ധനമന്ത്രിയുമായ അമിത് മിത്രയാണ് എല്‍ ആന്‍ഡ് ടി ക്കുവേണ്ടി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ReplyDelete