ആലപ്പുഴ: മുഖ്യമന്ത്രിയുടെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിക്ക് ധൂര്‍ത്തടിച്ചത് അരക്കോടിയിലേറെ രൂപ. ജില്ലയിലെ എംഎല്‍എമാരുടെ ശുപാര്‍ശയനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ച ചികിത്സാധനസഹായമടക്കം ഒന്നരകോടിയോളം രൂപ വിതരണം ചെയ്യാനാണ് 60 ലക്ഷത്തോളം രൂപ പൊടിച്ചത്. എന്നാല്‍ ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാന്‍ ജില്ലാ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനുപിന്നില്‍ അഴിമതിയാണെന്ന ആരോപണമുണ്ട്.
വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിലാണ് പണമൊഴുക്കിയുള്ള മേള സംഘടിപ്പിച്ചത്. താലൂക്ക്-വില്ലേജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷനല്‍കി പരിഹാരത്തിനായി മാസങ്ങളായി കാത്തിരിക്കുന്നവരാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്ക് വീണ്ടും അപേക്ഷ അയച്ചത്. മൂന്നുമാസത്തോളം ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചാണ് അപേക്ഷ സ്വീകരിക്കലും പരിശോധനയും മറുപടി തയ്യാറാക്കലും അടക്കമുള്ള പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. എന്നാല്‍ റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികളാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. ഒന്നേകാല്‍ ലക്ഷത്തോളം. എന്നാല്‍ വീണ്ടും പരിശോധനയ്ക്കായി ഇവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരിച്ചയച്ചു. വീടും സ്ഥലവും ലഭിക്കുന്നതിനായി നല്‍കിയ അപേക്ഷകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചു. പരിപാടിയില്‍ മുഖ്യമന്ത്രി നേരിട്ടു സ്വീകരിച്ച അപേക്ഷകളും തുടര്‍നടപടിക്കായി വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസുകളിലേക്ക് കൈമാറി. അപേക്ഷകളില്‍ തീര്‍പ്പുണ്ടാകുമെന്ന് കരുതി പുലര്‍ച്ചെമുതല്‍ കിലോമീറ്ററുകള്‍ താണ്ടി ജില്ലാകേന്ദ്രത്തില്‍ എത്തിയവരെ വീണ്ടും സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പറഞ്ഞയക്കുന്നവിധത്തിലായി പരിപാടി.
സാധാരണ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ക്കപ്പുറം ഒന്നും നടന്നിട്ടില്ലാത്ത ഈ പരിപാടിക്കായാണ് ലക്ഷങ്ങള്‍ തുലച്ചത്. പതിനയ്യായിരത്തോളംപേരെ പ്രതീക്ഷിച്ച് പടുകൂറ്റന്‍ പന്തലും വിശിഷ്ടാതിഥികള്‍ക്കായി ആഡംബര ഇരിപ്പിടങ്ങളും ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കായി പ്രത്യേകം കൗണ്ടറുകളും നൂറുകണക്കിണ് വാഹനവ്യൂഹവും അടക്കം ഒരുക്കിയാണ് ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചത്. എന്നാല്‍ പരിപാടിക്കായി ചെലവിട്ട തുക എത്രയെന്ന് അധികൃതര്‍ പുറത്തുപറയാന്‍ തയ്യാറാകുന്നില്ല.
പരാതിയുമായെത്തിയ മധ്യവയസ്കയെ അധിക്ഷേപിച്ച് ഇറക്കിവിട്ടു
ആലപ്പുഴ: പൊലീസുകാരുടെ നിരന്തര പീഡനത്തില്‍ ജോലി നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിയുമായെത്തിയ നിരാലംബയായ മധ്യവയസ്കയെ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പൊലീസ് അധിക്ഷേപിച്ച് ഇറക്കിവിട്ടു. മണിക്കൂറുകളോളം കാത്തിരുന്ന ഈ അമ്പത്തിരണ്ടുകാരി ഒടുവില്‍ പരാതി നല്‍കാനാവാതെ കണ്ണീരോടെ മടങ്ങി. മാവേലിക്കര ചെന്നിത്തല കുറ്റിയാറേക്കല്‍ കെ മാധവിയമ്മയെയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിസ്വീകരിക്കുകപോലും ചെയ്യാതെ അധിക്ഷേപിച്ച് ഇറക്കിവിട്ടത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജനങ്ങളില്‍ നിന്ന് മുഖ്യമന്ത്രി നേരിട്ട് പരാതി സ്വീകരിക്കുന്നതിനിടെ മാധവിയമ്മയും പരാതി നല്‍കാനെത്തി. എന്നാല്‍ അപേക്ഷ മുഖ്യമന്ത്രിക്ക് നല്‍കുംമുമ്പുതന്നെ പൊലീസുകാര്‍ ഇവരെ തടഞ്ഞു. ബഹളമുണ്ടാക്കിയ ഇവരെ മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചെങ്കിലും പരാതി സ്വീകരിച്ചില്ല. പിന്നീട് അവസരം നല്‍കാമെന്ന് പറഞ്ഞ് ഇറക്കിവിട്ടു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് വച്ച പരാതിയും കോടതിവിധി ഉള്‍പ്പെടെയുള്ള രേഖകളും പി സി വിഷ്ണുനാഥ് എംഎല്‍എ എടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഖേന ഇവര്‍ക്ക് തിരിച്ചുനല്‍കി. വൈകുന്നേരംവരെ കാത്തിരുന്നിട്ടും ആരും പരാതികേള്‍ക്കാനെത്തിയില്ല. 1996 ആഗസ്ത് 24ന് മാന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ താല്‍ക്കാലികമായി പാര്‍ട് ടൈം സ്വീപ്പറായി ജോലിയില്‍ പ്രവേശിപ്പിച്ച മാധവിയമ്മയെ അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോലിയില്‍നിന്ന് പുറത്താക്കി. ഇതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും ജോലിയില്‍ തിരിച്ചെടുത്തില്ല. തുടര്‍ന്ന് വീണ്ടും കോടതിയെ സമീപിച്ചു. കോടതിവിധിയെത്തുടര്‍ന്ന് വെണ്‍മണി പൊലീസ് സ്റ്റേഷനില്‍ പാര്‍ട് ടൈം സ്വീപ്പറായി നിയമിച്ചു. ഒരുവര്‍ഷത്തിനുശേഷം അതേ സിഐ ഇടപെട്ട് വീണ്ടും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇതിനെ ചോദ്യംചെയ്ത ഇവരെ പൊലീസുകാര്‍ മര്‍ദിച്ചു. സംഭവത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിയുമായി എത്തിയത്.
ജനസമ്പര്‍ക്കപരിപാടിക്ക് ഭക്ഷണം കൊണ്ടുപോയ വാഹനം തടഞ്ഞു
തുറവൂര്‍ : മുഖ്യന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നല്‍കുന്നതിനായി തുറവൂര്‍ മഹാക്ഷേത്ര ഭക്തജനസമിതി തയ്യാറാക്കിയ ഭക്ഷണംകയറ്റിയ മിനിലോറി വിശ്വഹിന്ദുപരിഷത്തും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും തടഞ്ഞു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ ക്ഷേത്രത്തിന്റെ തെക്കുവശത്തെ റോഡിലാണ് 20 ഓളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ലോറി തടഞ്ഞത്. ഭക്തജനസമിതി പ്രവര്‍ത്തകര്‍ ക്ഷേത്രഫണ്ട് ദുര്‍വിനിയോഗം ചെയ്യുകയാണെന്നും ക്ഷേത്രത്തില്‍ എത്തുന്ന വിശ്വാസികള്‍ക്ക് മാത്രം നല്‍കാനുള്ള ഭക്ഷണം മറ്റിടങ്ങളില്‍ വിതരണം ചെയ്യരുതെന്നുമാണ് സമരക്കാരുടെ ആവശ്യം. പിന്നീട് ഭക്തജനസമിതി പ്രസിഡന്റ് ടി ജി പത്മനാഭന്‍നായര്‍ , സെക്രട്ടറി ടി വി സുകുമാരന്‍ , മോഹനന്‍പിള്ള എന്നിവര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ പാംഫൈബറിന്റെ മിനിലോറി ഭക്ഷണവുമായി ആലപ്പുഴയ്ക്കു പുറപ്പെട്ടു. കുത്തിയതോട്, അരൂര്‍ പൊലീസും സ്ഥലത്തെത്തി. 5000 പേര്‍ക്കുള്ള ചോറുപൊതിയായിരുന്നു ലോറിയില്‍ . ഭക്തജനസമിതി തീരുമാനിച്ചതനുസരിച്ചാണ് ഭക്ഷണപൊതി തയ്യാറാക്കി നല്‍കിയതെന്നും ഇത് ഏതെങ്കിലും മതവിശ്വാസത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പ്രേരണയിലല്ലെന്നും ഭക്തജനസമിതി പ്രസിഡന്റ് ടി ജി പത്മനാഭന്‍നായരും സെക്രട്ടറി എന്‍ സുകുമാരനും പറഞ്ഞു.
deshabhimani 231211
മുഖ്യമന്ത്രിയുടെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിക്ക് ധൂര്‍ത്തടിച്ചത് അരക്കോടിയിലേറെ രൂപ. ജില്ലയിലെ എംഎല്‍എമാരുടെ ശുപാര്‍ശയനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ച ചികിത്സാധനസഹായമടക്കം ഒന്നരകോടിയോളം രൂപ വിതരണം ചെയ്യാനാണ് 60 ലക്ഷത്തോളം രൂപ പൊടിച്ചത്. എന്നാല്‍ ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാന്‍ ജില്ലാ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനുപിന്നില്‍ അഴിമതിയാണെന്ന ആരോപണമുണ്ട്.
ReplyDeleteisn;t same as LDF govts chicken/sheep/cow loan???
ReplyDelete