ചേര്‍ത്തല: താലൂക്കിലെ ജനലക്ഷങ്ങളുടെ ചിരകാലസ്വപ്നം സഫലമാകുന്നു. ജപ്പാന്‍ കുടിവെള്ളപദ്ധതി ജനുവരി മൂന്നിന് നാടിന് സമര്‍പ്പിക്കും. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിലും ഇഛാശക്തിയിലുമാണ് പദ്ധതി യാഥാര്‍ഥ്യമായത്. ചേര്‍ത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലെയും നഗരസഭയിലെയും ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്നതാണ് പദ്ധതി. 5.5 ലക്ഷം ജനങ്ങളാണ് പദ്ധതി ഗുണഭോക്താക്കള്‍ . ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ (ജെബിഐസി) സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. നാല് പാക്കേജുകളിലായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 491 കോടി രൂപയാണ് അടങ്കല്‍ . പിറവത്ത് മൂവാറ്റുപുഴയാറില്‍ നിന്ന് ജലം സംഭരിച്ച് 21 കിലോമീറ്റര്‍ കുഴലിലൂടെ തൈക്കാട്ടുശേരി മാക്കേകവലയിലെത്തിച്ച് ശുദ്ധീകരിക്കുകയും താലൂക്കിലാകെ വിതരണം ചെയ്യുകയാണ്. ലവണാംശം അധികമുള്ളതിനാല്‍ ചേര്‍ത്തലക്കാര്‍ ഉപയോഗിക്കുന്ന കുടിവെള്ളം അസ്ഥി-ഉദര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബൃഹദ് പദ്ധതിക്ക് രൂപം നല്‍കിയത്. 1997ല്‍ നായനാര്‍ സര്‍ക്കാരാണ് പദ്ധതി ആവിഷ്കരിച്ചതും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ശുഷ്കാന്തി കാട്ടിയില്ല. 2005ല്‍ യുഡിഎഫ് ഭരണവേളയില്‍ നടപടിക്രമങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കാതെ എ കെ ആന്റണി ചേര്‍ത്തല നഗരത്തില്‍ പദ്ധതിക്ക് ശിലയിട്ടു. കരാറുകള്‍ പോലും ഒപ്പിടാതെയായിരുന്നു ഇത്. തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായില്ല.
2007 ഒക്ടോബറില്‍ എല്‍ഡിഎഫ് ഭരണത്തിലാണ് നിര്‍മാണത്തിന് കരാര്‍ ഒപ്പിട്ടത്. പിന്നീട് സര്‍ക്കാരിന്റെ നിതാന്ത ജാഗ്രതയില്‍ അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു. അതിസങ്കീര്‍ണമായ നിര്‍മാണജോലികള്‍ക്കിടയില്‍ നിരവധി പ്രതിബന്ധങ്ങള്‍ ഉയര്‍ന്നു. മന്ത്രിമാരും ചേര്‍ത്തല, അരൂര്‍ , വൈക്കം എംഎല്‍എമാരും ഉദ്യോഗസ്ഥരും ഇടപെട്ടാണ് അവയെല്ലാം പരിഹരിച്ചത്. 762.41 കിലോമീറ്റര്‍ നീളത്തില്‍ ചെറുതും വലുതുമായ കുഴലുകള്‍ക്ക് റോഡുകള്‍ വെട്ടിപ്പൊളിച്ച് സ്ഥാപിക്കുന്നതായിരുന്നു പ്രധാനവെല്ലുവിളി. പ്രതിദിനം 111 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാല തൈക്കാട്ടുശേരി മാക്കേ കവലയില്‍ നിര്‍മിക്കുന്നതും പ്രധാനമായി. 334.51 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പദ്ധതി പ്രദേശം. ഇതിനുള്ളില്‍ 19 ഉന്നതതല ജലസംഭരണികളും പണിതുയര്‍ത്തി. 55,000 ഗാര്‍ഹിക കണക്ഷനുകളാണ് പദ്ധതി ലക്ഷ്യം. 13 ഇടങ്ങളില്‍ റെയില്‍പ്പാതയ്ക്കിടയിലൂടെ കുടിവെള്ളക്കുഴല്‍ കടത്തി. ഇതിനുള്ള അനുമതി നല്‍കുന്നതില്‍ റെയില്‍വെ മന്ത്രാലയവും കാലതാമസം വരുത്തി. അഞ്ചുവര്‍ഷം നിരന്തരം ശ്രമിച്ചപ്പോള്‍ 2010 ഏപ്രില്‍ 28ന് പിറവത്ത് പ്രധാനക്രോസിങ്ങിന് മാത്രമായി അനുമതി നല്‍കി. മറ്റ് ക്രോസിങ്ങുകള്‍ക്ക് അനുമതി നല്‍കിയത് പിന്നീടാണ്. ദേശീയപാതയില്‍ കുഴല്‍ സ്ഥാപിക്കാനും താമസം നേരിട്ടു. 2009 ഫെബ്രുവരിയിലാണ് ഇതിന് അനുമതി നല്‍കിയത്. ഈ പ്രതിബന്ധങ്ങളും പ്രതികൂല കാലാവസ്ഥയും പദ്ധതി വൈകിപ്പിച്ചു. 2008 ഒക്ടോബറില്‍ പൂര്‍ത്തീകരണമെന്ന ലക്ഷ്യം തന്മൂലം സാധ്യമായില്ല. ദേശീയപാത-റെയില്‍വെ അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ജനകീയപ്രക്ഷോഭവും വേണ്ടി വന്നു. കഴിഞ്ഞ മാര്‍ച്ചോടെ 90 ശതമാനം ജോലികള്‍ പൂര്‍ത്തികരിച്ചു
അന്യസംസ്ഥാന കരാറുകാരും തൊഴിലാളികളുമാണ് നിര്‍മാണപ്രവര്‍ത്തനത്തില്‍ പ്രധാനമായും ഏര്‍പ്പെട്ടത്. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ഏകദേശം പൂര്‍ത്തിയായി. കുഴല്‍ ശുദ്ധീകരണവും പരീക്ഷണ പമ്പിങ്ങുമാണിപ്പോള്‍ നടക്കുന്നത്. കണ്ടെത്തുന്ന തകരാറുകള്‍ പരിഹരിക്കുകയും ചെയ്യുന്നു. ജനുവരി മൂന്നിന് കേന്ദ്രമന്ത്രി എ കെ ആന്റണി പദ്ധതി കമീഷന്‍ ചെയ്യും. ഗാര്‍ഹിക കണക്ഷന്‍ ലഭിക്കാന്‍ 6000ല്‍പ്പരം രൂപ ചെലവിടേണ്ട സ്ഥിതിയാണുള്ളത്. ഇത്രയും ഉയര്‍ന്ന തുക സാധാരണക്കാരെ പദ്ധതിയില്‍ നിന്ന് അകറ്റും. തുടക്കത്തില്‍ 600 രൂപയോളമാണ് നിരക്ക് ഈടാക്കിയത്. പിന്നീടാണ് തുക വര്‍ധിപ്പിച്ചത്. ഇതിനെതിരെ ജനങ്ങളില്‍ പ്രതിഷേധം ശക്തമാണ്.
deshabhimani 241211
താലൂക്കിലെ ജനലക്ഷങ്ങളുടെ ചിരകാലസ്വപ്നം സഫലമാകുന്നു. ജപ്പാന്‍ കുടിവെള്ളപദ്ധതി ജനുവരി മൂന്നിന് നാടിന് സമര്‍പ്പിക്കും. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിലും ഇഛാശക്തിയിലുമാണ് പദ്ധതി യാഥാര്‍ഥ്യമായത്. ചേര്‍ത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലെയും നഗരസഭയിലെയും ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്നതാണ് പദ്ധതി. 5.5 ലക്ഷം ജനങ്ങളാണ് പദ്ധതി ഗുണഭോക്താക്കള്‍ .
ReplyDelete