സഹകരണമേഖലയില്‍ വൈദ്യനാഥന്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയ മധ്യപ്രദേശും ആന്ധ്രപ്രദേശും ഇതുസംബന്ധിച്ച ധാരണപത്രത്തില്‍നിന്ന് പിന്മാറി. ഇതു കാണിച്ച് ഇരു സംസ്ഥാനവും കേന്ദ്രത്തിന് കത്തും നല്‍കി. കേരളം റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് കേന്ദ്രവുമായി ധാരണപത്രത്തില്‍ ഒപ്പിടാന്‍ ഒരുങ്ങുമ്പോഴാണ് റിപ്പോര്‍ട്ട് നടപ്പാക്കിയ സംസ്ഥാനങ്ങള്‍ തലയൂരാന്‍ പാടുപെടുന്നത്.
റിപ്പോര്‍ട്ടിലെ നിബന്ധനകള്‍ എലിക്ക് വിഷബിസ്കറ്റ് നല്‍കുന്ന പോലെയാണെന്ന് ആന്ധ്രപ്രദേശിലെ സഹകാരികള്‍ വിലയിരുത്തിയത്. ധനസഹായ പാക്കേജിന്റെ മധുരത്തില്‍ പുരട്ടിനല്‍കുന്ന റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ സഹകരണപ്രസ്ഥാനം തകരുമെന്നും അവര്‍ പറയുന്നു. റിപ്പോര്‍ട്ട് നടപ്പാക്കുംമുമ്പ് 4682 പ്രാഥമിക സഹകരണസംഘങ്ങള്‍ ഉണ്ടായിരുന്നത് 2748 ആയി ചുരുങ്ങിയെന്ന് ആന്ധ്രപ്രദേശ് സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് വൈ വിജയചന്ദ്രറെഡ്ഡി പറഞ്ഞു. തമിഴ്നാട്ടിലെ സഹകരണമേഖലയുടെ ആസ്ഥാനമെന്ന് അറിയപ്പെടുന്ന കടലൂരിലെ ചിദംബരമാണ് മറ്റൊരു ഉദാഹരണം. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നാട്ടില്‍ മാത്രം 103 സംഘം പൂട്ടിയതായി തമിഴ്നാട്ടിലെ സഹകരണ ജീവനക്കാരുടെ സംഘടനാ നേതാവായ കൃഷ്ണമൂര്‍ത്തി പറഞ്ഞു. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതോടെ സംഘങ്ങളില്‍ സര്‍ക്കാരിനുണ്ടായിരുന്ന ഓഹരികള്‍ പിന്‍വലിച്ചു. സംസ്ഥാന സഹകരണബാങ്ക്, നബാര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവയില്‍നിന്ന് ധനസഹായമോ, വായ്പയോ കിട്ടാതായി. ഇതുമൂലം കര്‍ഷകര്‍ക്കും വായ്പ നിലച്ചു. ബിസിനസ് നശിച്ചതോടെ സംഘങ്ങള്‍ നഷ്ടത്തിലേക്ക് കുതിച്ചു. സഹകരണ ജീവനക്കാര്‍ക്ക് ശമ്പളംപോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയായി. റിപ്പോര്‍ട്ട് നടപ്പാക്കി രണ്ടു വര്‍ഷത്തിനകം പല സംഘങ്ങളും പൂട്ടി.
സഹകരണമേഖല കൂടുതല്‍ ശക്തമായ കേരളത്തില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. ബാങ്കിങ് റെഗുലേഷന്‍ നിബന്ധനകള്‍ക്കകത്തു വരുന്ന സഹകരണബാങ്കുകള്‍ 20 ശതമാനമേ വരൂ. 1603 സംഘത്തില്‍ ബാക്കി 80 ശതമാനവും സഹകരണസംഘങ്ങളായി മാറും. ഇവയ്ക്ക് ജില്ലാ സഹകരണബാങ്കുമായോ, സംസ്ഥാന സഹകരണബാങ്കുമായോ ഒരു ബന്ധവും ഉണ്ടാകില്ല. സര്‍ക്കാര്‍ ഓഹരി പിന്‍വലിക്കുകും ചെയ്യും. ചിട്ടി പോലുള്ള മറ്റു ധനാഗമമാര്‍ഗങ്ങളും സ്വീകരിക്കാനാകില്ല. ബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്‍വാങ്ങുന്നതോടെ ഇവ നഷ്ടത്തിലാകും. വൈദ്യനാഥന്‍ റിപ്പോര്‍ട്ടിന്റെ പാക്കേജിന്റെ ഭാഗമായി 1000 കോടിയോളം രൂപ കിട്ടുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍ , പാക്കേജിന്റെ കാലാവധി 2008ല്‍ അവസാനിച്ചു. അതിനാല്‍ കേന്ദ്ര മന്ത്രിസഭ പ്രത്യേകം തീരുമാനിച്ചാല്‍ മാത്രമേ കിട്ടൂ. അതിനുള്ള സാധ്യത വിദൂരമാണ്. കാര്‍ഷികമേഖലയില്‍ വായ്പ നല്‍കിയതിലുണ്ടായ നഷ്ടമാണ് കേന്ദ്രം സഹായമായി അനുവദിക്കുക. ഇതിനുള്ള മാനദണ്ഡങ്ങള്‍ പരിശോധിക്കുമ്പോള്‍ സഹായം 400 കോടി കവിയാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍ .
(ഡി ദിലീപ്)
deshabhimani 241211
സഹകരണമേഖലയില്‍ വൈദ്യനാഥന്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയ മധ്യപ്രദേശും ആന്ധ്രപ്രദേശും ഇതുസംബന്ധിച്ച ധാരണപത്രത്തില്‍നിന്ന് പിന്മാറി. ഇതു കാണിച്ച് ഇരു സംസ്ഥാനവും കേന്ദ്രത്തിന് കത്തും നല്‍കി. കേരളം റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് കേന്ദ്രവുമായി ധാരണപത്രത്തില്‍ ഒപ്പിടാന്‍ ഒരുങ്ങുമ്പോഴാണ് റിപ്പോര്‍ട്ട് നടപ്പാക്കിയ സംസ്ഥാനങ്ങള്‍ തലയൂരാന്‍ പാടുപെടുന്നത്.
ReplyDelete