Sunday, December 11, 2011

അശ്ലീല പരാമര്‍ശം: ജി കെ പിള്ളയ്ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രാണേഷിന്റെ പിതാവ്

ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്റത്ത് ജഹാനെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയ മുന്‍ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയ്ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രാണേഷ്കുമാറിന്റെ പിതാവ് ഗോപിനാഥന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇസ്റത്തിനെയും ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ്കുമാറിനെയും ഗുജറാത്ത് പൊലീസ് ആസൂത്രിതമായി കൊലപ്പെടുത്തിയശേഷം വ്യാജ ഏറ്റുമുട്ടലെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ജി കെ പിള്ള വിവാദ പരാമര്‍ശം നടത്തിയത്. ഇത് ഗുരുതരമായ മനോവൈകല്യമാണ്. പിള്ളയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നും ഗോപിനാഥന്‍പിള്ള പറഞ്ഞു.

കൊല്ലപ്പെടുംമുമ്പ് ഇസ്റത് ബലാത്സംഗത്തിന് ഇരയായെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇസ്റത്തിനെ ഉപദ്രവിച്ച പൊലീസുകാരെ ചെറുത്തതിനാണ് പ്രാണേഷിനെ കൊന്നതെന്ന് ഇതോടെ വ്യക്തമായി. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ധവള പത്രം ഇറക്കി സമഗ്രാന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കുന്നത്തൂര്‍ രാധാകൃഷ്ണന്‍ , വൈസ് പ്രസിഡന്റ് കെ പി ഒ റഹ്മത്തുല്ല, സെക്രട്ടറി എന്‍ എം സിദ്ദീഖ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 111211

1 comment:

  1. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്റത്ത് ജഹാനെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയ മുന്‍ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയ്ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രാണേഷ്കുമാറിന്റെ പിതാവ് ഗോപിനാഥന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    ReplyDelete