രംഗനാഥ മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയനുസരിച്ച് സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ മാനദണ്ഡമാക്കി മുസ്ലിം വിഭാഗത്തിന് 10 ശതമാനം സംവരണവും മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ചു ശതമാനം സംവരണവും നല്‍കണമെന്ന് പിബി ആവശ്യപ്പെട്ടു. ഇത് സാധ്യമാക്കാന്‍ ആവശ്യമായ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
സംവരണതീരുമാനത്തിന് പിന്നില്‍ യു പി തിരഞ്ഞെടുപ്പ്: സുധാകര്‍ റെഡ്ഡി
ന്യൂഡല്‍ഹി: മറ്റ് പിന്നോക്ക വിഭാഗ ക്വാട്ടയില്‍ നാലര ശതമാനം ന്യൂനപക്ഷള്‍ക്കായി സംവരണം ചെയ്ത യു പി എ സര്‍ക്കാരിന്റെ തീരുമാനം ആത്മാര്‍ത്ഥതയോടെ ഉള്ളതല്ലെന്നും ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബാബ്‌റിയുടെ കളങ്കം സംവരണത്തിലൂടെ കഴുകാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്റെ ഭാഗമാണെന്നും സി പി ഐ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി.
മുസ്‌ലിം സംവരണം സംബന്ധിച്ച് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍ച്ചിട്ട് അഞ്ച് വര്‍ഷം പിന്നിട്ടു. രംഗനാഥ മിശ്ര കമ്മീഷന്റെ റിപ്പോര്‍ട്ട് അതിനും മുമ്പ് സര്‍ക്കാരിന് ലഭിച്ചതാണ്. നാളിതുവരെയായും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സംവരണം ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രം എടുത്ത തീരുമാനമാണ്. മതത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലാകണം സംവരണം. രാജ്യത്തെ മുസ്‌ലിം ജനസംഖ്യയില്‍ അധികവും സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരാണ്. ഇത് പരിഗണിക്കുമ്പോള്‍ മുസ്‌ലിംകള്‍ക്ക് കൂടുതല്‍ സംവരണം നല്‍കേണ്ടതാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അഭിപ്രായങ്ങള്‍ സ്വന്തം നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍ പ്രദേശില്‍ നൂറോളം മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ട് നിര്‍ണ്ണായകമാണ്. ഇത് മുന്നില്‍ കണ്ടാണ് 27 ശതമാനം ഒ ബി സി സംവരണത്തിനുള്ളില്‍ നാലര ശതമാനം മുസ്‌ലിംകള്‍ക്കായി സര്‍ക്കാര്‍ സംവരണം ചെയ്തുകൊണ്ട് തീരുമാനമെടുത്തത്. സമാജ്‌വാദി പാര്‍ട്ടിയെ തകര്‍ത്ത് ബി എസ് പിയെ ഒതുക്കി രാഹുല്‍ തരംഗത്തിലൂടെ യു പി തിരികെ പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയോടെ കോണ്‍ഗ്രസില്‍നിന്നകന്ന ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷങ്ങളുടെ പിന്തുണയാര്‍ജ്ജിക്കുകയാണ് കോണ്‍ഗ്രസിന്റെ സംവരണ തീരുമാനത്തിനു പിന്നിലെ ലക്ഷ്യം. യു പിയിലെ മുസ്‌ലിം നേതാക്കള്‍ക്ക് എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി നല്‍കിയ ഉറപ്പാണ് പ്രത്യേക കേന്ദ്ര മന്ത്രിസഭാ തീരുമാനത്തോടെ നടപ്പാകുക.
ഒ ബി സിയില്‍ പ്രത്യേക ന്യൂനപക്ഷ ക്വാട്ട 2012 ജനുവരി ഒന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുമ്പു തന്നെ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും മുസ്‌ലിംങ്ങള്‍ക്ക് നാലര ശതമാനം സംവരണം ലഭിക്കും.
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിലെ സി വകുപ്പില്‍ ഉള്‍പ്പെടുന്ന മുസ്‌ലിം, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി മതങ്ങള്‍ക്കും സംവരണത്തിന്റെ പ്രയോജനം ലഭിക്കും.
deshabhimani/janayugom 241211
മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള (ഒബിസി) 27 ശതമാനം തൊഴില്‍ സംവരണത്തില്‍നിന്ന് 4.5 ശതമാനം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനം അപര്യാപ്തമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. രംഗനാഥ മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശത്തെ പ്രതിഫലിപ്പിക്കുന്നതല്ല ഈ തീരുമാനം. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് യുപിഎ സര്‍ക്കാര്‍ തിരക്കിട്ട് സ്വീകരിച്ച ഈ നടപടിയുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ട്.
ReplyDelete