Tuesday, December 13, 2011

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

ഡോളറുമായുള്ള വിപണനത്തില്‍ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ 53.19 എന്ന നിരക്കിലാണ് രൂപ കൈമാറ്റം ചെയ്തത്. തിങ്കളാഴ്ചയിലെ നിരക്കായ 52.85 ല്‍നിന്ന് 0.7% ഇടിഞ്ഞു. വ്യവസായിക വളര്‍ച്ച പൂജ്യത്തിനും താഴെയായതും സോഫ്റ്റ്വെയറില്‍ സംഭവിച്ച പിഴവിലൂടെ കയറ്റുമതി 9 കോടി ഡോളറായി എന്ന തെറ്റായ വാര്‍ത്ത പുറത്ത് വന്നതിലൂടെ സബ്സിഡി നിരക്കുയര്‍ന്നതും രൂപയുടെ മൂല്യം ഇടിച്ചു.

കഴിഞ്ഞ ജൂലൈ മുതല്‍ രൂപയുടെ മൂല്യത്തില്‍ 20% കുറവുണ്ടായി. യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തികപ്രതിസന്ധി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഓഹരിവിപണികളില്‍ കനത്ത ഇടിവും ദൃശ്യമാണ്. കൂടുതല്‍ വിദേശനിക്ഷേപം ഇന്ത്യയിലേക്കൊഴുകാത്തതും നിലവില്‍ വിദേശനിക്ഷേപസാധ്യതകള്‍ അടയുന്നതുമാണ് രൂപയുടെ വിനിമയത്തില്‍ പ്രതിഫലിക്കുന്നത്. വന്‍കിട കമ്പനികള്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്നും പിന്‍വാങ്ങുന്നുമുണ്ട്.

ബുധനാഴ്ച റിസര്‍വ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിക്കാനിരിക്കെയാണ് രൂപയുടെ മൂല്യം ചരിത്രത്തിലിന്നുവരെയില്ലാത്ത വിധം ഇടിഞ്ഞത്. ഒക്ടോബറിലും രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവുണ്ടായി. അടിക്കടിയുണ്ടാകുന്ന രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരിവിപണിയിലും ചാഞ്ചാട്ടമുണ്ടാക്കും.

deshabhimani news

1 comment:

  1. ഡോളറുമായുള്ള വിപണനത്തില്‍ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ 53.19 എന്ന നിരക്കിലാണ് രൂപ കൈമാറ്റം ചെയ്തത്. തിങ്കളാഴ്ചയിലെ നിരക്കായ 52.85 ല്‍നിന്ന് 0.7% ഇടിഞ്ഞു. വ്യവസായിക വളര്‍ച്ച പൂജ്യത്തിനും താഴെയായതും സോഫ്റ്റ്വെയറില്‍ സംഭവിച്ച പിഴവിലൂടെ കയറ്റുമതി 9 കോടി ഡോളറായി എന്ന തെറ്റായ വാര്‍ത്ത പുറത്ത് വന്നതിലൂടെ സബ്സിഡി നിരക്കുയര്‍ന്നതും രൂപയുടെ മൂല്യം ഇടിച്ചു.

    ReplyDelete