പാലക്കാട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പൊലീസുമായി ബന്ധപ്പെട്ട് 196 പരാതികള്‍ . പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി. സംശയാസ്പദമായ മരണങ്ങള്‍ , നീതിനിഷേധം, സ്വത്തുതര്‍ക്കം, വിവിധ തട്ടിപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികള്‍ . ജില്ലയില്‍ അടുത്തിടെ ഉണ്ടായ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് 13 അപേക്ഷകള്‍ ലഭിച്ചു. ആറ് പൊലീസുകര്‍ക്കെതിരെയും പരാതിയുണ്ട്. അന്വേഷണത്തില്‍ അപാകവും ഏകപക്ഷീയമായ നിലപാടും ചൂണ്ടിക്കാട്ടിയാണ് പൊലീസിനെതിരെ പരാതി. അന്വേഷണത്തില്‍ നീതിനിഷേധം ചൂണ്ടിക്കാട്ടിയും നിരവധി അപേക്ഷകള്‍ ലഭിച്ചതായി ഉദ്യോഗസസ്ഥര്‍തന്നെ സമ്മതിക്കുന്നു. പൊലീസില്‍ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് നാല് പരാതികളും ലഭിച്ചു. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ടും ഏറെ പരാതികള്‍ ലഭിച്ചു. പലരില്‍നിന്നും പണം വാങ്ങി തട്ടിപ്പു നടത്തിയ കുറ്റിപ്പുറം സ്വദേശിയുമായി ബന്ധപ്പെട്ടും പരാതി ലഭിച്ചു. 30പരാതികളാണ് ലഭിച്ചത്. തട്ടിപ്പ് നടത്തിയ ആള്‍ ഗള്‍ഫിലേക്ക് കടന്നതായിട്ടാണ് പൊലീസിന്റെ വിലയിരുത്തല്‍ .
കഴിഞ്ഞ കുറേ മാസങ്ങളായി ജില്ലയില്‍ പൊലീസിന്റെ പ്രവര്‍ത്തനം രൂക്ഷമായ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. ലോക്കപ്പ്മര്‍ദനം തുടര്‍ക്കഥയായിരുന്നു. മാസങ്ങള്‍ക്കുമുമ്പേ ഒരു യുവാവിനെ സൗത്ത്പൊലീസ് സ്റ്റേഷനില്‍ ലോക്കപ്പില്‍ തല്ലിച്ചതച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യുവാവ്ജില്ലാ ആശുപത്രയില്‍ ചികിത്സ തേടിയിരുന്നു. ഇതേ സ്റ്റേഷനില്‍ വൃദ്ധദമ്പതികള്‍ മാനസ്സികപീഡനത്തിന് ഇരയായതും വലിയ വര്‍ത്തയായിരുന്നു. ധനസഹായ വിതരണവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. 6683 അപേക്ഷകള്‍ ലഭിച്ചു. കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട് 193ഉം വൈദ്യുതിയുമായി ബന്ധപ്പെട്ട് 306ഉം പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഗതാഗതവുമായ ബന്ധപ്പെട്ട് 572,തൊഴില്‍വകുപ്പില്‍ 965ഉും പെന്‍ഷന്‍ വിഭാഗത്തില്‍ 442ഉം പട്ടയത്തില്‍ 974ഉം ലഭിച്ചു. എപിഎല്‍ ലിസ്റ്റില്‍നിന്ന് ബിപിഎല്‍ ആക്കുന്നതിനായി ലഭിച്ച അപേക്ഷ വ്യാഴാഴ്ചത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കില്ലല്ലെന്ന് കലക്ടര്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ക്കാര്‍തലത്തില്‍തന്നെ ഇതില്‍ തീരുമാനമെടുക്കുന്നതുകൊണ്ടാണ് ഇതെന്നാണ് ഔദ്യോഗികവിശദീകരണം.
deshabhimani 071211
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പൊലീസുമായി ബന്ധപ്പെട്ട് 196 പരാതികള്‍ .
ReplyDelete