കൊച്ചി: നഴ്സിങ് സംഘടനാ ഭാരവാഹികളെ ആശുപത്രി അധികൃതര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് അമൃത ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരം തുടരുന്നു. സമരംചെയ്യുന്ന നഴ്സുമാര്‍ ആശുപത്രിക്കുമുന്നില്‍ കുത്തിയിരിക്കുകയാണ്. രാവിലെ പി രാജീവ് എംപി ആശുപത്രി മാനേജ്മെന്റുമായും നഴ്സ് സംഘടനാ ഭാരവാഹികളുമായും ചര്‍ച്ച നടത്തി. സംഘടനയുടെ ന്യായമായ ആവശ്യങ്ങള്‍ അദ്ദേഹം മാനേജ്മെന്റിനെ അറിയിച്ചു. പ്രശ്നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് സമരക്കാരോട് ആവശ്യപ്പെട്ടു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ ഉറപ്പ് നല്‍കിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യപിച്ച് തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലെ നഴ്സുമാരും അമൃതയിലെത്തിയിട്ടുണ്ട്.
deshabhimani news
നഴ്സിങ് സംഘടനാ ഭാരവാഹികളെ ആശുപത്രി അധികൃതര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് അമൃത ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരം തുടരുന്നു.
ReplyDelete