Thursday, December 22, 2011

കോണ്‍ഗ്രസ് കള്ളക്കളി കളിക്കുന്നു: പിണറായി


അഡ്വ. കെ അനന്തഗോപന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി

അടൂര്‍ : സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി അഡ്വ. കെ അനന്തഗോപനെ വീണ്ടും തെരഞ്ഞെടുത്തു. നാലാംതവണയാണ് സെക്രട്ടറിയാകുന്നത്. 32 അംഗ ജില്ലാകമ്മിറ്റിയെയും 21 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. 1970ല്‍ പാര്‍ടി അംഗമായ അനന്തഗോപന്‍ കെഎസ്വൈഎഫിലൂടെയാണ് പൊതുരംഗത്തു വന്നത്. പഴയ ആലപ്പുഴ ജില്ലയിലെ കെഎസ്വൈഎഫ് വൈസ് പ്രസിഡന്റായിരുന്നു. 75 മുതല്‍ പാര്‍ടി തിരുവല്ല താലൂക്ക് കമ്മിറ്റിയംഗമായ അദ്ദേഹം 85 മുതല്‍ 17 വര്‍ഷം താലൂക്ക് സെക്രട്ടറിയായി. 1994ല്‍ ജില്ലാ സെക്രട്ടറിയറ്റംഗമായി. 2001 മുതല്‍ ജില്ലാ സെക്രട്ടറിയാണ്. ജില്ലാപഞ്ചായത്തംഗം, ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വള്ളംകുളം നന്നൂര്‍ ചൈതന്യയില്‍ പരേതരായ അധ്യാപക ദമ്പതികള്‍ കേശവപ്പണിക്കരുടെയും കല്യാണിയമ്മയുടെയും മകനാണ് 64കാരനായ അനന്തഗോപന്‍ . ഭാര്യ: റിട്ട. ട്രഷറി ഉദ്യോഗസ്ഥ വി ബി രാജമ്മ. മക്കള്‍ : അഡ്വ. അഭിലാഷ് ഗോപന്‍ , ഡോ. അഭിനേഷ് ഗോപന്‍ .

ജില്ലാകമ്മിറ്റിയംഗങ്ങളായി രാജു ഏബ്രഹാം എംഎല്‍എ, എ പത്മകുമാര്‍ , പ്രൊഫ. ടി കെ ജി നായര്‍ , എ ലോപ്പസ്, കെ പി ഉദയഭാനു, കെ പി സി കുറുപ്പ്, ആര്‍ സനല്‍കുമാര്‍ , വി കെ പുരുഷോത്തമന്‍പിള്ള, ഓമല്ലൂര്‍ ശങ്കരന്‍ , പി ജെ അജയകുമാര്‍ , ഡി രവീന്ദ്രന്‍ , രാധാ രാമചന്ദ്രന്‍ , ടി ഡി ബൈജു, ആര്‍ തുളസീധരന്‍പിള്ള, പി എസ് മോഹനന്‍ , എസ് ഹരിദാസ്, എന്‍ എസ് ഭാസി, ബാബു കോയിക്കലേത്ത്, കെ എം ഗോപി, ജി അജയകുമാര്‍ , സി കെ മോഹനന്‍നായര്‍ , എം ഫിലിപ്പ്കോശി, അബ്ദുള്‍ നസീര്‍ , റോയി ഫിലിപ്പ്, എസ് സുഭഗ, മത്തായി ചാക്കോ, കെ മോഹന്‍കുമാര്‍ , എന്‍ സജികുമാര്‍ , പി ബി ഹര്‍ഷകുമാര്‍ , കെ പ്രകാശ് ബാബു, കെ ആര്‍ പ്രാമോദ്കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. മത്തായി ചാക്കോ, കെ മോഹന്‍കുമാര്‍ , എന്‍ സജികുമാര്‍ , പി ബി ഹര്‍ഷകുമാര്‍ , കെ പ്രകാശ് ബാബു, കെ ആര്‍ പ്രമോദ്കുമാര്‍ എന്നിവരാണ് കമ്മിറ്റിയിലെ പുതിയ അംഗങ്ങള്‍ .

കോണ്‍ഗ്രസ് കള്ളക്കളി കളിക്കുന്നു: പിണറായി

പത്തനംതിട്ട: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് കള്ളക്കളി കളിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപെടാമെന്ന് സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതിന്റെ തൊട്ടടുത്ത ദിവസം തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എംപിമാര്‍ കേരളത്തിന്റെ ഇടുക്കിയെന്ന ഭാഗം തമിഴ്നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു. കോണ്‍ഗ്രസിന് കള്ളത്തരമില്ലെങ്കില്‍ തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എംപിമാര്‍ അത്തരമൊരു നിലപാട് സ്വീകരിക്കുമോ. പിന്നെ ചിദംബരത്തിന്റെ പ്രസ്താവനവന്നു. കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് വരുന്നതുകൊണ്ടാണ് മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിക്കുന്നതെന്ന് പറഞ്ഞത് വിടുവായത്തമായെടുക്കാം. പക്ഷേ, സുപ്രീംകോടതിയിലുള്ള കേസ് തമിഴ്നാടിന് അനുകൂലമായി വരുമെന്ന് തനിക്ക് സൂക്ഷ്മമായ വിവരമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരപറഞ്ഞാല്‍ അത് വിടുവായത്തമല്ലല്ലോ. സുപ്രീംകോടതി വിധി എങ്ങനെ വരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി നിര്‍ദേശിക്കുകയാണ്. അത്തരംപ്രസ്താവന നടത്തിയ കോണ്‍ഗ്രസിന്റെ അഖിലേന്ത്യനേതാവായി തുടരുകയാണല്ലോ. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്. താന്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി പറഞ്ഞ കാര്യത്തില്‍ ആ നേതാവിനെ പൂര്‍ണമായി തള്ളിക്കൊണ്ട് ആഭ്യന്തരമന്ത്രി നിലപാടെടുക്കുമെന്ന് കരുതാനാകുമോ. അതാണ് കോണ്‍ഗ്രസിന്റെ കള്ളക്കളി. ഇന്നുവരെ ഒന്നും പറയാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

മുല്ലപ്പെരിയാര്‍ ഡാംതകര്‍ന്നാല്‍ അതിലെ വെള്ളമെല്ലാം ഇടുക്കി ഡാം തടഞ്ഞുനിര്‍ത്തിക്കൊള്ളും എന്ന് കോടതിയില്‍ നടത്തിയ അങ്ങേയറ്റം നിരുത്തരവാദപരമായ പ്രസ്താവനയ്ക്ക് ഗവണ്‍മെന്റാണ് ഉത്തരവാദി. അതുകൊണ്ടാണ് അഡ്വക്കറ്റ് ജനറല്‍ ഇപ്പോഴും ആ സ്ഥാനത്തിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ ചുമതലയിലുള്ള ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ വാദമായാണ് സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമായ നിലപാട് ഹൈക്കോടതിയില്‍ സ്വീകരിച്ചത്-പിണറായി പറഞ്ഞു.

ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ അധ്യക്ഷനായി.

കെ പി സതീഷ് ചന്ദ്രന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി

കാലിക്കടവ്: സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി കെ പി സതീഷ് ചന്ദ്രനെ കാലിക്കടവില്‍ സമാപിച്ച ജില്ലാസമ്മേളനം തെരഞ്ഞെടുത്തു. 32 അംഗ ജില്ലാ കമ്മിറ്റിയെയും 23 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പുകളെല്ലാം ഏകകണ്ഠമായിരുന്നു. പുതിയ ജില്ലാകമ്മിറ്റി യോഗം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്നാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. അഞ്ചുപേരാണ് പുതുതായി ജില്ലാകമ്മിറ്റിയില്‍ വന്നത്- ഏരിയാ സെക്രട്ടറിമാരായ എം പൊക്ലന്‍ (കാഞ്ഞങ്ങാട്), സാബുഅബ്രഹാം (എളേരി), വി പി പി മുസ്തഫ (തൃക്കരിപ്പൂര്‍), കെ ആര്‍ ജയാനന്ദ (മഞ്ചേശ്വരം), ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം ലക്ഷ്മി എന്നിവര്‍ . നിലവിലുണ്ടായിരുന്ന കമ്മിറ്റിയില്‍നിന്ന് നാലുപേര്‍ ഒഴിവായി- സംസ്ഥാന കമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ, എ വി രമണി, എ അബൂബക്കര്‍ , ശ്രീനിവാസ ഭണ്ഡാരി എന്നിവര്‍ .

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് അമ്പത്തിനാലുകാരനായ സതീഷ് ചന്ദ്രന്‍ രാഷ്ട്രീയരംഗത്തേക്ക് വന്നത്. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രകമ്മിറ്റി അംഗം, ഡിവൈഎഫ്ഐ കാസര്‍കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ്പ്രസിഡന്റ്, കേന്ദ്രകമ്മിറ്റി അംഗം, കെഎസ്കെടിയു ജില്ലാ സെക്രട്ടറി, ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. രണ്ടു തവണ തൃക്കരിപ്പൂര്‍ എംഎല്‍എയായിരുന്നു. പാര്‍ടി നീലേശ്വരം ഏരിയാ സെക്രട്ടറിയായിരുന്നു. 1991 മുതല്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി ചെയര്‍മാനാണ്. 2008 ആഗസ്തില്‍ എ കെ നാരായണന്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനായതിനെതുടര്‍ന്നാണ് ആദ്യമായി ജില്ലാ സെക്രട്ടറിയായത്. ഭാര്യ: സീതാദേവി. മക്കള്‍ : അജിത്, നന്ദഗോപാല്‍ .

ജില്ലാ കമ്മിറ്റി അംഗങ്ങള്‍ : കെ പി സതീഷ്ചന്ദ്രന്‍ , എ കെ നാരായണന്‍ , പി രാഘവന്‍ , എം വി കോമന്‍നമ്പ്യാര്‍ , എം വി ബാലകൃഷ്ണന്‍ , കെ ബാലകൃഷ്ണന്‍ , സി എച്ച് കുഞ്ഞമ്പു, പി ജനാര്‍ദനന്‍ , എം രാജഗോപാലന്‍ , ടി വി ഗോവിന്ദന്‍ , വി പി ജാനകി, കെ പി നാരായണന്‍ , പി അമ്പാടി, വി കെ രാജന്‍ , പി ആര്‍ ചാക്കോ, പി അപ്പുക്കുട്ടന്‍ , കെ പുരുഷോത്തമന്‍ , പാവല്‍കുഞ്ഞിക്കണ്ണന്‍ , ടി കോരന്‍ , ടി അപ്പ, കെ വി കുഞ്ഞിരാമന്‍ , കെ കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ), എ ചന്ദ്രശേഖരന്‍ , വി നാരായണന്‍ , കെ കുഞ്ഞിക്കണ്ണന്‍നായര്‍ , സി പ്രഭാകരന്‍ , പി ദിവാകരന്‍ , സാബു അബ്രഹാം, വി പി പി മുസ്തഫ, എം ലക്ഷ്മി, എം പൊക്ലന്‍ , കെ ആര്‍ ജയാനന്ദ. സമ്മേളനം വിവിധ പ്രമേയങ്ങള്‍ അംഗീകരിച്ചു. കെ ബാലകൃഷ്ണന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തെ അഭിവാദ്യംചെയ്ത് പി കരുണാകരന്‍ എംപി, പി കെ ശ്രീമതി, ഇ പി ജയരാജന്‍ , വി വി ദക്ഷിണാമൂര്‍ത്തി, കെ കുഞ്ഞിരാമന്‍ എംഎല്‍എ, എ കെ നാരായണന്‍ , കെ പി സതീഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതിക്കുവേണ്ടി ടി വി ഗോവിന്ദന്‍ നന്ദി പറഞ്ഞു.

deshabhimani 221211

No comments:

Post a Comment