പിണറായി വിജയന്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കിയില്ലെന്നും അവിഹിതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നുമാണ് സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചത്. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും കമ്യൂണിസ്റ്റ് എതിരാളികളും പിണറായിക്കെതിരെ രാജ്യവ്യാപകമായി പ്രചാരവേല നടത്തിയിരുന്നു. പിണറായി പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് പറഞ്ഞ ഇവര്‍ കള്ള സാക്ഷിയെപ്പോലും ഹാജരാക്കി. ഇതെല്ലാം തള്ളിക്കളഞ്ഞാണ് സിബിഐ പിണറായി വിജയന് അനുകൂലമായി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തലശേരിയില്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ അമിത താല്‍പര്യം കാട്ടിയെന്നാണ് ഇപ്പോള്‍ ആരോപിക്കുന്നത്. മന്ത്രിസഭയിലെ ഒരു മന്ത്രിയായിരുന്ന പിണറായി വിജയന്‍ ആ സംസ്ഥാനത്ത് ഒരു ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ താല്‍പര്യമെടുത്തത് കുറ്റമാണോ. കേന്ദ്ര ഗവണ്‍മെന്റ് തന്നെ ഈ ക്യാന്‍സര്‍ സെന്ററിനെ ആര്‍സിസിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മലബാറിലെ നൂറുകണക്കിന് രോഗികള്‍ക്കാണ് ഈ ആശുപത്രി ആശ്വാസമേകുന്നത്.
പാമൊലിന്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന് ഒരിക്കലും കേരളത്തില്‍ അഴിമതിരഹിത ഭരണമുണ്ടാക്കാന്‍ സാധിക്കില്ല. എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് വില്ലേജ് ഓഫീസര്‍മാര്‍ ചെയ്ത കാര്യമാണ് ഉമ്മന്‍ചാണ്ടി ജില്ലകള്‍തോറും കയറിയിറങ്ങി ജനസമ്പര്‍ക്ക പരിപാടി എന്ന പേരില്‍ നടത്തുന്നത്. ചീഫ് സെക്രട്ടറി മുതല്‍ വില്ലേജ് ഓഫീസര്‍മാര്‍ വരെയുള്ളവരെ നിയന്ത്രിച്ച് ജനങ്ങളില്‍ ആനുകൂല്യങ്ങളെത്തിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതിന്റെ വ്യക്തമായ തെളിവാണ് ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയെന്നും കോടിയേരി പറഞ്ഞു.
deshabhimani 221211
ലാവ്ലിന്‍ കേസില്‍ കോടതിയില്‍ പിണറായിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തില്‍ കേസ് തള്ളാന്‍ സിബിഐ തയ്യാറാകണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേസ് പിണറായിക്കുമേല്‍ കെട്ടിവച്ച കോണ്‍ഗ്രസ് നേതൃത്വം കേരള ജനതയോട് മാപ്പുപറയണം. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാലിക്കടവില്‍ (ജ്യോതിബസു നഗര്‍) നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete