ടെന്‍ഡര്‍ നടപടികളിലൂടെ 40 കോടിയിലേറെ രൂപയുടെ നഷ്ടം വരുത്തിയ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ മരുന്ന് സംഭരണവും താളം തെറ്റി. മുന്‍കാലത്ത്, അവസാന ക്വാര്‍ട്ടറിലേക്കുള്ള മരുന്ന് ഉള്‍പ്പെടെ ഡിസംബര്‍ അവസാനത്തോടെ വാങ്ങാറുണ്ടെങ്കിലും ഈ സാമ്പത്തികവര്‍ഷം ഇതുവരെയും പകുതി തുകയുടെ മരുന്നുപോലും സംഭരിക്കാനായില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഡിസംബര്‍ അവസാനമാകുമ്പോഴേക്കും അവസാന ക്വാര്‍ട്ടറിലേക്കുള്ള മരുന്നും തുടര്‍ന്നുള്ള മൂന്ന് മാസത്തേക്കുള്ള മുന്‍കൂര്‍ സ്റ്റോക്കും ഉള്‍പ്പെടെ 166.44 കോടി രൂപയുടെ മരുന്ന് വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു. എന്നാല്‍ , ഈ സാമ്പത്തികവര്‍ഷം ഇതുവരെയായിട്ടും പകുതി തുകയുടെ മരുന്നുപോലും വാങ്ങിയിട്ടില്ല. അധിക വിലകൂടി കണക്കാക്കിയാല്‍ 210 കോടി രൂപയുടെ മരുന്ന് വാങ്ങിയാലേ കഴിഞ്ഞ വര്‍ഷത്തെ അളവാകൂ. എന്നാല്‍ , ഇതുവരെ 90 കോടിയില്‍ താഴെ മാത്രമാണ് വാങ്ങിയത്.
കോര്‍പറേഷന്‍ ഔദ്യോഗികമായി നല്‍കിയ കണക്കനുസരിച്ച് ഏപ്രിലില്‍ ആകെ വാങ്ങിയത് 3.28 കോടി രൂപയുടെ മരുന്ന് മാത്രമാണ്. മേയില്‍ 9.15 കോടിയുടെയും ജൂണില്‍ 10.62 കോടിയുടെയും ജൂലൈയില്‍ 7.73 കോടിയുടെയും മരുന്ന് വാങ്ങി. ആഗസ്തില്‍ 9.51 കോടി, സെപ്തംബറില്‍ 10.38 കോടി, ഒക്ടോബറില്‍ 19.32 കോടി എന്നിങ്ങനെയാണ് മരുന്ന് വാങ്ങിയത്. നവംബര്‍ , ഡിസംബര്‍ മാസത്തെ കണക്ക് ലഭിച്ചിട്ടില്ല. ഇതുവരെ വാങ്ങിയ കണക്കുപ്രകാരം നവംബര്‍ , ഡിസംബര്‍ കൂടി ഉള്‍പ്പെടെ പരമാവധി 90 കോടിയുടെ മരുന്ന് മാത്രമേ വാങ്ങിയിട്ടുണ്ടാവൂ. ഈ സാമ്പത്തിക വര്‍ഷം ഇനിയും മൂന്നുമാസം കൂടിയുണ്ടെങ്കിലും ഇപ്പോഴത്തെ കണക്കനുസരിച്ച് മരുന്ന് പൂര്‍ണമായും വാങ്ങാന്‍ കഴിയില്ല. വര്‍ധിച്ച വിലയ്ക്കനുസരിച്ച് മരുന്ന് സംഭരിക്കാന്‍ ധനവകുപ്പ് ഫണ്ട് അനുവദിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. എന്തായാലും 160 കോടിയിലധികം രൂപ, ധനവകുപ്പ് മരുന്ന് സംഭരണത്തിന് നല്‍കാനിടയില്ല. ഇതോടെ മരുന്ന് സംഭരണം പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥയും ഉണ്ടാകും.
deshabhimani 221211
ടെന്‍ഡര്‍ നടപടികളിലൂടെ 40 കോടിയിലേറെ രൂപയുടെ നഷ്ടം വരുത്തിയ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ മരുന്ന് സംഭരണവും താളം തെറ്റി. മുന്‍കാലത്ത്, അവസാന ക്വാര്‍ട്ടറിലേക്കുള്ള മരുന്ന് ഉള്‍പ്പെടെ ഡിസംബര്‍ അവസാനത്തോടെ വാങ്ങാറുണ്ടെങ്കിലും ഈ സാമ്പത്തികവര്‍ഷം ഇതുവരെയും പകുതി തുകയുടെ മരുന്നുപോലും സംഭരിക്കാനായില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഡിസംബര്‍ അവസാനമാകുമ്പോഴേക്കും അവസാന ക്വാര്‍ട്ടറിലേക്കുള്ള മരുന്നും തുടര്‍ന്നുള്ള മൂന്ന് മാസത്തേക്കുള്ള മുന്‍കൂര്‍ സ്റ്റോക്കും ഉള്‍പ്പെടെ 166.44 കോടി രൂപയുടെ മരുന്ന് വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു. എന്നാല്‍ , ഈ സാമ്പത്തികവര്‍ഷം ഇതുവരെയായിട്ടും പകുതി തുകയുടെ മരുന്നുപോലും വാങ്ങിയിട്ടില്ല.
ReplyDelete