മുളിയാര്‍ : (കാസര്‍കോട്): മുസ്ലിംലീഗ് നേതാക്കളുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകയായ പഞ്ചായത്തംഗം രാജിവച്ചു. മുളിയാര്‍ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഫിയ സുലൈമാനാണ് വെള്ളിയാഴ്ച പഞ്ചായത്ത് സെക്രട്ടറിക്ക്് രാജിക്കത്ത് നല്‍കിയത്. മുളിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ലീഗ് നേതാവുമായിരുന്ന പരേതനായ ഒ സുലൈമാന്റെ ഭാര്യയാണ്. ലീഗ് നേതാക്കള്‍ സഫിയക്കെതിരെ അപവാദം പ്രചരിപ്പിച്ചിരുന്നു. ഇതാണ് രാജിയില്‍ കലാശിച്ചത്. മുസ്ലിംലീഗ് നേതാക്കളുടെ താല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്തതിനാലാണ് അപവാദ പ്രചാരണമെന്നാണ് ആക്ഷേപം. പഞ്ചായത്തിലെ പ്രധാന പരിപാടികളില്‍ പഞ്ചായത്തംഗമെന്ന നിലയില്‍ സഫിയ പങ്കെടുക്കുന്നതിനെ ലീഗ് നേതൃത്വം വിലക്കിയിരുന്നു. ഇത് വകവയ്ക്കാതെ പൊതുപരിപാടികളിലും പഞ്ചായത്ത് ഭരണത്തിലും സജീവമായത് നേതൃത്വത്തെ ചൊടിപ്പിച്ചു.
മോഷണക്കേസില്‍ യൂത്ത് കോണ്‍ . വനിതാ നേതാവ് കസ്റ്റഡിയില്‍
ഹരിപ്പാട്: സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് പണയംവച്ച സംഭവത്തില്‍ യൂത്ത്കോണ്‍ഗ്രസ് ചിങ്ങോലി മണ്ഡലം പ്രസിഡന്റും കയര്‍ഫെഡിലെ താല്‍ക്കാലിക ജീവനക്കാരിയുമായ യുവതി കസ്റ്റഡിയില്‍ . ചിങ്ങോലി മണ്ണാന്റെ കിഴക്കതില്‍ രമണി (26)യെയാണ് കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലടുത്തത്. ഇവര്‍ക്കെതിരെ കേസെടുത്തെങ്കിലും രാത്രി വൈകിയും അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ഗ്രേഡ് എസ്ഐയും പഞ്ചായത്തംഗവും ശ്രമിച്ചത് വിവാദമായി. മുമ്പ് തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ മൂത്രാഭിഷേക കഥയിലെ നായികയും മഹിളാകോണ്‍ഗ്രസ് നേതാവുമായ സേതുലക്ഷ്മിയെക്കൊണ്ടാണ് ഇവര്‍ പണയം വയ്പിച്ചതെന്നും വ്യക്തമായിട്ടുണ്ട്.
ചിങ്ങോലി കോവിലുപറമ്പില്‍ ജേക്കബ് ഫിലിപ്പോസിന്റെ വീട്ടില്‍ നിന്നും ആറരപ്പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്ന് കാണിച്ച് ഭാര്യ ജോളി നവംബര്‍ 25ന് കരീലക്കുളങ്ങര പൊലീസില്‍ പരാതി നല്‍കിയിരുന്നു. കസ്റ്റഡിയിലെടുത്ത രമണി ഇവരുടെ വീട്ടിലാണ് രാത്രിയില്‍ കൂട്ടുകിടക്കുന്നത്. സ്വര്‍ണം പോയതിനെക്കുറിച്ച് വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് സേതുലക്ഷ്മി മുഖേന പണയം വച്ച കാര്യം അറിയുന്നത്. സേതുലക്ഷ്മിയെക്കൊണ്ട് രമണി ആറരപ്പവന്‍ സ്വര്‍ണം ഹരിപ്പാട് കെഎസ്എഫ്ഇയില്‍ പണയംവച്ച് 67000 രൂപ എടുത്തതായാണ് അറിഞ്ഞത്. ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും ചേര്‍ന്ന് മോഷണമുതലാണ് പണയം വച്ചതെന്ന വിവരം പുറത്തായത്. തുടര്‍ന്നാണ് രമണിക്കെതിരെ പരാതി നല്‍കിയത്.
deshabhimani 241211
മുസ്ലിംലീഗ് നേതാക്കളുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകയായ പഞ്ചായത്തംഗം രാജിവച്ചു. മുളിയാര്‍ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഫിയ സുലൈമാനാണ് വെള്ളിയാഴ്ച പഞ്ചായത്ത് സെക്രട്ടറിക്ക്് രാജിക്കത്ത് നല്‍കിയത്
ReplyDeleteശാസ്താംകോട്ട: മാരകായുധങ്ങളുമായെത്തിയ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് സംഘം പൊലീസിന്റെ സാന്നിധ്യത്തില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി 7.30ന് പടിഞ്ഞാറെ കല്ലട വിളന്തറയിലാണ് ആക്രമണം നടന്നത്. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളായ ഡാര്‍വിന്‍ , നിഥിന്‍ , സന്തോഷ് ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം വീടുകള്‍ക്കെതിരെ ആക്രമണം നടത്തുകയായിരുന്നു. വിളന്തറ ഇടയിലത്തറയില്‍ സി കെ അജയകുമാര്‍ , മധു സദനത്തില്‍ അശോകന്‍ , വിനോദ്ഭവനില്‍ സദാശിവന്‍ എന്നിവരുടെ വീടുകളാണ് ആക്രമിച്ചത്. കല്ലേറില്‍ വീട്ടുപകരണങ്ങള്‍ തകര്‍ന്നു. അജയന്റെ ഒരുവയസ്സുള്ള മകനും സ്ത്രീകള്‍ക്കും പരിക്കേറ്റു. അക്രമികളെ തടയാനോ പിടികൂടാനോ പൊലീസ് തയ്യാറായില്ലെന്ന ആക്ഷേപമുണ്ട്.
ReplyDeleteപെരുവല്ലൂര്‍ : കെഎസ്യു ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീട്ടമ്മയുള്‍പ്പെടെ നാലുപേരെ ആക്രമിച്ചു. പെരുവല്ലൂര്‍ സ്വദേശികളും ഡിവൈഎഫ്ഐ, സിപിഐ എം അംഗങ്ങളുമായ തെക്കനത്ത് സുമേഷ് (21), കണ്ണമ്പറമ്പില്‍ വിനീത് (24), നാലകത്ത് സാജിദ് (27), അയല്‍വാസി വടീരി പത്മാവതി മണി (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് ആറിന് പെരുവല്ലൂരിലായിരുന്നു ആക്രമണം. പേനകത്തുപോയി മടങ്ങിവരികയായിരുന്ന മൂന്നുപേരെയും ഒരുവിധ പ്രകോപനവുമില്ലാതെ കെഎസ്യു ജില്ലാ സെക്രട്ടറി സിവി(24)ന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറയുന്നു. ഇരുമ്പുവടിയുപയോഗിച്ചായിരുന്നു ആക്രമണം. നിലവിളി കേട്ട് ഓടിച്ചെന്ന പത്മാവതി ഇവര്‍ക്ക് വെള്ളം കൊടുത്തു. ഇതില്‍ പ്രകോപിതരായി അക്രമിസംഘം തന്നെയും ആക്രമിക്കുകയായിരുന്നുവെന്ന് പത്മാവതി പറഞ്ഞു. പാവറട്ടി പൊലീസ് കേസെടുത്തു.
ReplyDelete