സഹകരണമേഖലയില്‍ വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം സ്വകാര്യ വാണിജ്യ ബാങ്കുകളെ സഹായിക്കാന്‍ . സഹകരണ ബാങ്കുകളും മറ്റ് ബാങ്കുകളും തമ്മില്‍ വ്യത്യാസമില്ലാതെ വരുമ്പോള്‍ ജനം ഇടപാടുകള്‍ക്കായി വാണിജ്യ-സ്വകാര്യ ബാങ്കുകളെ സമീപിക്കും. സഹകരണ മേഖലയുടെ ജനാധിപത്യസ്വഭാവം തകര്‍ത്ത് കച്ചവടവല്‍ക്കരിക്കുന്നതിലൂടെ സ്വകാര്യ വാണിജ്യ ബാങ്കുകള്‍ക്ക് ഇവയോട് മത്സരിക്കാനുമാകും. സഹകരണ മേഖലയിലെ നിക്ഷേപവും ഇടപാടുകളും വാണിജ്യ സ്വകാര്യ ബാങ്കുകള്‍ക്ക് സ്വന്തമാകും.
രാജ്യത്ത് ഉദാരവല്‍ക്കരണ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദമാണ് യുഡിഎഫിനെയും ഉമ്മന്‍ചാണ്ടിയെയും തിരക്കിട്ട തീരുമാനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. വൈദ്യനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ കീഴിലാകും. പ്രവര്‍ത്തനങ്ങള്‍ റിസര്‍വ ബാങ്ക് നിയന്ത്രിക്കും. സഹകരണ ബാങ്കുകളുടെ പലിശ നിശ്ചയിക്കാനുള്ള അവകാശം പലിശകമ്മിറ്റിക്കാണ്. അതിനാല്‍ നിക്ഷേപങ്ങള്‍ക്ക് വാണിജ്യബാങ്കുകളേക്കാള്‍ കൂടുതല്‍ പലിശ നല്‍കാന്‍ കഴിയും. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുമാകും. അതേപോലെതന്നെ കൃഷിക്കും മറ്റ് മുന്‍ഗണനാ മേഖലകള്‍ക്കും പലിശ കുറച്ച് വായ്പ നല്‍കാനും സഹകരണ ബാങ്കുകള്‍ക്ക് കഴിയുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാകുന്നതോടെ അതിന് കഴിയാതാകും. കൂടാതെ ഓണച്ചന്തകളടക്കമുള്ള ബാങ്കിങ് ഇതര ജനകീയ പരിപാടികളും നടത്താനാകില്ല.
വൈദ്യനാഥന്‍ കമ്മിറ്റി വ്യവസ്ഥകള്‍ സഹകരണ മേഖലയുടെ ഘടനയെത്തന്നെ തകര്‍ക്കുമെന്നും സഹകാരികള്‍ വ്യക്തമാക്കുന്നു. പ്രാഥമിക സഹകരണബാങ്ക്, ജില്ലാ സഹകരണബാങ്ക്, സംസ്ഥാന സഹകരണബാങ്ക് എന്നിങ്ങനെ ത്രിതല സംവിധാനമാണ് സഹകരണ മേഖലയിലുള്ളത്. പ്രാഥമിക ബാങ്കുകളിലെ നിക്ഷേപങ്ങള്‍ ജില്ലാ സഹകരണബാങ്കുകളിലും ജില്ലാ ബാങ്കുകളുടെ നിക്ഷേപങ്ങള്‍ സംസ്ഥാന സഹകരണബാങ്കിലുമാണ് നിക്ഷേപിക്കുക. കഴിഞ്ഞവര്‍ഷം 70000 കോടി രൂപയുടെ നിക്ഷേപമാണ് ഇത്തരത്തില്‍ സഹകരണ മേഖലയിലുള്ളത്. ഈ തുകയാണ് വായ്പ നല്‍കുന്നത്. കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതോടെ പ്രഥമിക സഹകരണ ബാങ്കുകള്‍ക്ക് ഇഷ്ടമുള്ള സ്വകാര്യ-വാണിജ്യ ബാങ്കുകളില്‍ നിക്ഷേപം നടത്താനാകും. അവരുടെ പ്രവര്‍ത്തന മേഖലയ്ക്ക് പുറത്തുള്ള ബാങ്കുകളിലും നിക്ഷപിക്കാം. ഇത് സഹകരണ മേഖലയിലെ നിക്ഷേപം കുറയ്ക്കും. വായ്പയുടെ അളവും കുറയും. സഹകരണമേഖല നഷ്ടത്തിലേക്ക് കൂപ്പൂകൂത്തുന്നതോടെ പതിനായിരക്കണക്കിന് ജീവനക്കാരും വഴിയാധാരമാകും.
ആത്മഹത്യാപരമായ നീക്കം ശക്തമായി ചെറുക്കും
സഹകരണമേഖലയെ തകര്‍ക്കുന്ന നിര്‍ദേശങ്ങളടങ്ങിയ വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോയാല്‍ ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തുമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. കേരളത്തിന് ദോഷമാകുന്ന വ്യവസ്ഥകള്‍ ഒഴിവാക്കണം. വ്യവസ്ഥകള്‍ ഭേദഗതിചെയ്തശേഷമേ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുസംബന്ധിച്ച കരാറില്‍ ഒപ്പിടാവൂയെന്ന് എറണാകുളത്ത് ചേര്‍ന്ന സഹകരണ കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ സഹകാരികളും ഏകകണ്ഠമായി ഉയര്‍ത്തിയ വികാരം ഉമ്മന്‍ചാണ്ടി മനസ്സിലാക്കണമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ ജനാര്‍ദനനും ജനറല്‍ സെക്രട്ടറി പി എസ് മധുസൂദനനും ആവശ്യപ്പെട്ടു.
രാജ്യത്തിന് മാതൃകയായ കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നയിക്കുന്ന വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം ആത്മഹത്യാപരമാണെന്ന് കേരള എന്‍ജിഒ യൂണിയന്‍ അഭിപ്രായപ്പെട്ടു. അത്യന്തം വിനാശകരമായ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ എല്ലാ സംഘടനകളും സഹകാരികളും ജീവനക്കാരും രംഗത്തുവരണമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ സഹകാരിസമൂഹത്തിന് ഏറെ ആശങ്കയുണ്ടെന്ന് കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ പറഞ്ഞു. കേരളം ആവശ്യപ്പെട്ട ഭേദഗതി നിര്‍ദേശങ്ങളില്‍ അനുകൂലമായ നടപടിയുണ്ടായോ എന്ന് വ്യക്തമാകണം. അല്ലാതുള്ള തീരുമാനം സഹകരണമേഖലയുടെ സാമൂഹിക ഇടപെടല്‍ശേഷി ഇല്ലാതാക്കും. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ എ സുദര്‍ശനകുമാറും ജനറല്‍ സെക്രട്ടറി എം സി ഹരിദാസനും വ്യക്തമാക്കി.
റിപ്പോര്‍ട്ട് നടപ്പാക്കണമെന്നത് യുഡിഎഫ് നയം: മന്ത്രി
കേരളത്തിലെ സഹകരണമേഖലയില്‍ വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നത് യുഡിഎഫിന്റെ നയമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രിസഭ തീരുമാനടുത്തിട്ടില്ലെന്നും സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. കരാറില്‍ ഒപ്പിടുന്നതു സംബന്ധിച്ച് ധനമന്ത്രാലയവുമായി ചര്‍ച്ച ചെയ്യുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പണം കിട്ടണമെങ്കില്‍ അവര്‍ പറയുന്ന വ്യവസ്ഥകള്‍ അനുസരിക്കേണ്ടി വരും. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആ പണം വേണ്ടെന്ന് തീരുമാനിച്ചു. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ പണം ലഭ്യമാക്കാന്‍ ശ്രമിക്കുന്നു. അതാണ് വ്യത്യാസം. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കിയാല്‍ സഹകരണമേഖല തകരുമെന്ന് കരുതുന്നില്ലെന്നും മന്ത്രി ദേശാഭിമാനിയോട് പ്രതികരിച്ചു.
നിലപാട് മാറ്റാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം: സംസ്ഥാന സഹ. ബാങ്ക്
കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ കേരളത്തില്‍ വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏകപക്ഷീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് എം മെഹബൂബ് പറഞ്ഞു. കമ്മിറ്റി റിപ്പോര്‍ട്ടിലെ കേരളവിരുദ്ധത എല്‍ഡിഎഫും യുഡിഎഫും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ റിപ്പോര്‍ട്ടിലെ ചില വ്യവസ്ഥകളോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ആ സാഹചര്യത്തിലോ പാക്കേജിന്റെ സമീപനത്തിലോ മാറ്റംവന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഹകരണബാങ്കിങ് സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കത്തെ സഹകാരികളും സഹകരണമേഖലയെ സ്നേഹിക്കുന്നവരും ചെറുക്കും. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ സഹകരണശൃംഖല നാമാവശേഷമാകും. സര്‍ക്കാരിനെയും ലക്ഷക്കണക്കിന് ജനങ്ങളെയും 50,000 ജീവനക്കാരെയുമാണ് ഇത് കൂടുതല്‍ ബാധിക്കുക. മുമ്പ് സര്‍ക്കാര്‍ഖജനാവില്‍ പണമില്ലാതെ വന്നപ്പോള്‍ സഹകരണമേഖലയില്‍നിന്നാണ് ഒറ്റദിവസംകൊണ്ട് 650 കോടി രൂപ സമാഹരിച്ചത്. പാവപ്പെട്ടവര്‍ക്കായി തയ്യാറാക്കിയ ഇ എം എസ് ഭവനപദ്ധതിക്ക് പണം നല്‍കാന്‍ മറ്റു ബാങ്കുകള്‍ വിമുഖതകാട്ടിയപ്പോള്‍ സഹകരണബാങ്കുകളാണ് മുന്നോട്ടുവന്നത്. വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടാനും സഹകരണബാങ്കുകള്‍ക്ക് കഴിയുന്നുണ്ടെന്ന് മെഹബൂബ് ചൂണ്ടിക്കാട്ടി.
വൈദ്യനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുത് വി എസ്
കൊച്ചി: സഹകരണ രംഗത്ത് വൈദ്യനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം കുത്തകകളെ സഹായിക്കാനാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ വിഭാഗക്കാരില്‍ നിന്നും ഉയര്‍ന്നിട്ടുള്ള നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള ചര്‍ച്ചയിലൂടെ "ലോക്പാല്‍ ബില്‍" കുറ്റമറ്റതാക്കണം. ആഗോളവല്‍കരണം വഴിവെക്കുന്ന വന്‍ കുംഭകോണങ്ങള്‍ തടയാന്‍ നടപടി വേണം. സ്വിസ് ബാങ്കിലെ കള്ളപണനിക്ഷേപകരെ കയ്യാമം വെയ്ക്കാന്‍ കഴിയണം. നീതിന്യായ വ്യവസ്ഥയിലെ അഴിമതി തടയണം. ഇവയ്ക്ക് ആവശ്യമായ നിയമനിര്‍മാണ നിര്‍ദേശങ്ങള്‍ സിപിഐഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടിക്കള്‍ ഉന്നയിച്ചിട്ടുണ്ട്. .
deshabhimani 231211
സഹകരണമേഖലയില്‍ വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം സ്വകാര്യ വാണിജ്യ ബാങ്കുകളെ സഹായിക്കാന്‍ . സഹകരണ ബാങ്കുകളും മറ്റ് ബാങ്കുകളും തമ്മില്‍ വ്യത്യാസമില്ലാതെ വരുമ്പോള്‍ ജനം ഇടപാടുകള്‍ക്കായി വാണിജ്യ-സ്വകാര്യ ബാങ്കുകളെ സമീപിക്കും. സഹകരണ മേഖലയുടെ ജനാധിപത്യസ്വഭാവം തകര്‍ത്ത് കച്ചവടവല്‍ക്കരിക്കുന്നതിലൂടെ സ്വകാര്യ വാണിജ്യ ബാങ്കുകള്‍ക്ക് ഇവയോട് മത്സരിക്കാനുമാകും. സഹകരണ മേഖലയിലെ നിക്ഷേപവും ഇടപാടുകളും വാണിജ്യ സ്വകാര്യ ബാങ്കുകള്‍ക്ക് സ്വന്തമാകും.
ReplyDelete