മുഴുവന്‍ പ്രതിപക്ഷ കക്ഷികളുമായും ചര്‍ച്ച ചെയ്തതിന് ശേഷമേ ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ എന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. സുഷമ സ്വരാജും സീതാറാം യെച്ചൂരിയുമടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കാണ് ധനമന്ത്രി ഉറപ്പ് നല്‍കിയത്. സമവായം രൂപപ്പെടുന്നതുവരെ വിദേശ നിക്ഷേപം അനുവദിച്ച നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. ബുധനാഴ്ച സര്‍ക്കാര്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം പാര്‍ലമെന്റില്‍ നടത്തും.
പ്രതിപക്ഷ കക്ഷികള്‍ക്കു പുറമെ യുപിഎ ഘടകകക്ഷികളും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് റെയില്‍വെ മന്ത്രി തൃണമൂല്‍ കോണ്‍ഗ്രസിലെ ദിനേശ് ത്രിവേദി മന്ത്രിസഭായോഗം ബഹിഷ്കരിച്ചു. പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ തുടര്‍ച്ചയായ എട്ട് ദിവസം സഭാനടപടികള്‍ തടസപ്പെട്ടു. ബുധനാഴ്ച സഭ സമ്മേളിക്കുന്നതിന് മുന്‍പ് സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍ വിവാദ വിഷയത്തില്‍ പാട്ടികളുടെ അഭിപ്രായമറിയണമെന്ന് യെച്ചൂരി പറഞ്ഞു.
deshabhimanai news
മുഴുവന്‍ പ്രതിപക്ഷ കക്ഷികളുമായും ചര്‍ച്ച ചെയ്തതിന് ശേഷമേ ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ എന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. സുഷമ സ്വരാജും സീതാറാം യെച്ചൂരിയുമടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കാണ് ധനമന്ത്രി ഉറപ്പ് നല്‍കിയത്. സമവായം രൂപപ്പെടുന്നതുവരെ വിദേശ നിക്ഷേപം അനുവദിച്ച നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. ബുധനാഴ്ച സര്‍ക്കാര്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം പാര്‍ലമെന്റില്‍ നടത്തും
ReplyDelete