Saturday, December 24, 2011

വേദി മാറ്റി; ജനസമ്പര്‍ക്കത്തിന് വീണ്ടും ആഡംബര പന്തലുയരുന്നു

കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് പഴയപന്തല്‍ പൊളിച്ചുമാറ്റി വീണ്ടും കൂറ്റന്‍ ആഡംബര പന്തല്‍ നിര്‍മിക്കുന്നു. നേരത്തെ ഡിസംബര്‍ മൂന്നിന് നടത്താനിരുന്ന ജനസമ്പര്‍ക്കം മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി അഞ്ചിലേക്ക് മാറ്റുകയായിരുന്നു. വേദി കലക്ടറേറ്റ് മൈതാനിയില്‍നിന്ന് പൊലീസ് പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റിയിട്ടുമുണ്ട്. നേരത്തെ നിര്‍മ്മിച്ച 15000 പേരെ ഉള്‍ക്കൊള്ളാനാവുന്ന പന്തലും സ്റ്റേജും ഉള്‍പ്പെടെ പൊളിച്ചുമാറ്റിയാണ് 30000 പേരെ ഉള്‍ക്കൊള്ളാവുന്ന ഭീമന്‍ പന്തല്‍ നിര്‍മിക്കുന്നത്. നാലുദിവസം കൊണ്ടാണ് പന്തല്‍ പൊളിച്ചുമാറ്റിയത്. പുതിയ പന്തലിന് 30 ലക്ഷം രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും. പഴയ പന്തലിനും കരാര്‍ പ്രകാരമുള്ള തുക നല്‍കേണ്ടിവരും. പുതിയ പന്തലിനുള്ള എസ്റ്റിമേറ്റ് പിഡബ്ല്യുഡി കെട്ടിട നിര്‍മാണ വിഭാഗം തയ്യാറാക്കി വരികയാണ്.

ജനസമ്പര്‍ക്ക പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി മുക്കാല്‍ക്കോടിയിലേറെ രൂപ കണ്ണൂരില്‍ ചെലവഴിക്കേണ്ടി വരും. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാണ് സംഘാടന ചുമതല. പിഡബ്ല്യുഡിയുടെ തനത് ഫണ്ട് ചെലവഴിച്ചാണ് പന്തല്‍ നിര്‍മിക്കുന്നത്. ആദ്യത്തെ പന്തലിന് 22,68,000 രൂപയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പരിപാടി മാറ്റിയപ്പോള്‍അടുത്തുതന്നെ പരിപാടി നടത്താനാവുമെന്ന കണക്കുകൂട്ടലില്‍ പന്തല്‍ അതേപടി നിലനിര്‍ത്തുകയായിരുന്നു. നേരത്തെ ബുക്കുചെയ്ത പരിപാടിക്ക് സ്ഥലം വിട്ടുകൊടുക്കേണ്ടി വരുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് മൂന്നുദിവസം മുമ്പ് പൊളിച്ചുതുടങ്ങിയത്. ഈയിനത്തില്‍ വാടകയും നല്‍കേണ്ടിവരും.

കണ്ണൂരിലെ ആദ്യ പരിപാടിക്ക് മൊത്തം ചെലവായി കണക്കാക്കിയത് 31,68,000 രൂപയാണ്. ഭക്ഷണച്ചെലവ് മൂന്ന് ലക്ഷം രൂപയും ലൈറ്റ് ആന്‍ഡ് സൗണ്ടിന് 3,50,000 രൂപയും പന്തലിലെ ഇലക്ട്രിക്കല്‍ പ്രവൃത്തിക്ക് ഒന്നരലക്ഷം രൂപയും. മുന്നൊരുക്കത്തിനായി ചെലവഴിച്ച ലക്ഷങ്ങള്‍ ഇതിന് പുറമേയാണ്. രണ്ടാം ഘട്ടത്തില്‍ അപേക്ഷകള്‍ കൂടിയ സാഹചര്യത്തില്‍ ചെലവ് ഇരട്ടികവിഞ്ഞേക്കും. വന്‍ ഒരുക്കം നടത്തിയിട്ടും കണ്ണൂരില്‍നിന്ന് 17,207 അപേക്ഷകളാണ് ലഭിച്ചത്. ആദ്യവട്ടം പരാതി സ്വീകരിക്കുന്ന അവസാന തിയതിയായ നവംബര്‍ എട്ടുവരെ മൂവായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. പിന്നീട് നവംബര്‍ 30 വരെയും ഡിസംബര്‍ 24 വരെയുമായി രണ്ടുതവണ തിയതി നീട്ടി. പലവട്ടം ഉദ്യോഗസ്ഥ തലത്തിലുംയുഡിഎഫ് സംഘടനകള്‍ മുഖാന്തരവും സമ്മര്‍ദം ചെലുത്തിയാണ്് അപേക്ഷയുടെ എണ്ണം പതിനയ്യായിരത്തോളം എത്തിച്ചത്. ഇതില്‍തന്നെ നല്ലൊരുശതമാനം ബിപിഎല്‍ ലിസ്റ്റുമായി ബന്ധപ്പെട്ട പരിഹാരമുണ്ടാവാന്‍ സാധ്യതയില്ലാത്ത പരാതികളാണ്.

deshabhimani 241211

2 comments:

  1. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് പഴയപന്തല്‍ പൊളിച്ചുമാറ്റി വീണ്ടും കൂറ്റന്‍ ആഡംബര പന്തല്‍ നിര്‍മിക്കുന്നു. നേരത്തെ ഡിസംബര്‍ മൂന്നിന് നടത്താനിരുന്ന ജനസമ്പര്‍ക്കം മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി അഞ്ചിലേക്ക് മാറ്റുകയായിരുന്നു. വേദി കലക്ടറേറ്റ് മൈതാനിയില്‍നിന്ന് പൊലീസ് പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റിയിട്ടുമുണ്ട്. നേരത്തെ നിര്‍മ്മിച്ച 15000 പേരെ ഉള്‍ക്കൊള്ളാനാവുന്ന പന്തലും സ്റ്റേജും ഉള്‍പ്പെടെ പൊളിച്ചുമാറ്റിയാണ് 30000 പേരെ ഉള്‍ക്കൊള്ളാവുന്ന ഭീമന്‍ പന്തല്‍ നിര്‍മിക്കുന്നത്. നാലുദിവസം കൊണ്ടാണ് പന്തല്‍ പൊളിച്ചുമാറ്റിയത്. പുതിയ പന്തലിന് 30 ലക്ഷം രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും. പഴയ പന്തലിനും കരാര്‍ പ്രകാരമുള്ള തുക നല്‍കേണ്ടിവരും. പുതിയ പന്തലിനുള്ള എസ്റ്റിമേറ്റ് പിഡബ്ല്യുഡി കെട്ടിട നിര്‍മാണ വിഭാഗം തയ്യാറാക്കി വരികയാണ്.

    ReplyDelete
  2. കല്‍പ്പറ്റ: ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി നല്‍കിയ വാക്ക് പാഴ്വാക്കായി. പൊഴുതന പഞ്ചായത്തിലെ ആദിവാസി കോളനികളില്‍ 2010-ല്‍ അനുവദിച്ച വീടുകളില്‍ പൂര്‍ത്തിയാകാത്തവക്ക് കൂടി പുതിയതായി അനുവദിച്ച തുക നല്‍കാമെന്ന മുഖ്യമന്ത്രിയുടെ വാക്കാണ് പാഴ്വാക്കായത്. ഇതു സംബന്ധിച്ച് യാതൊരു ഉത്തരവുകളും ബന്ധപ്പെട്ട ഓഫീസില്‍ എത്തിയിട്ടില്ല. 2011 നല്‍കി വരുന്ന 2.50 ലക്ഷം രൂപ 2010 ല്‍ വീട് പണി തുടങ്ങിയവര്‍ക്കും നല്‍കുന്നതിനുള്ള നടപടികള്‍ എടുക്കണം. ആദിവാസി കോളനികളില്‍ മിക്കതും യാത്രാ സൗകര്യമില്ലാത്തവയാണ്. മണല്‍ , സിമന്റ്, കമ്പി പണിക്കൂലി എന്നിവ ഇരട്ടിയായതിനാല്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ ഏറ്റെടുത്തവരും പണി പാതി വഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള ആദിവാസികള്‍ ഇപ്പോള്‍ പ്ലാസ്ററിക് ഷെഡുകളിലാണ് താമസം.

    ReplyDelete