ഇടിയുന്ന ജീവിതനിലവാരവും ഉയരുന്ന തൊഴിലില്ലായ്മയുമാണ് പ്രധാന വിഷയങ്ങളായത്. 2013ല്‍ രാജ്യം യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാനിരിക്കെയാണ് ഭരണമാറ്റം. ബദ്ധവൈരികളായ സെര്‍ബിയയുമായി അനുരഞ്ജനത്തിന് ഇടതുവിജയം വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്. സ്ലൊവേനിയയില്‍ തലസ്ഥാനമായ ല്യുബിയാനയിലെ മേയര്‍ സോറാന്‍ ജാന്‍കോവിച്ചിന്റെ നേതൃത്വത്തിലുള്ള പോസിറ്റീവ് സ്ലൊവേനിയ 28.62 ശതമാനം വോട്ടൊടെ ഒന്നാമതെത്തി. മുന്‍ പ്രധാനമന്ത്രി ജാനെസ് ജന്‍സായുടെ മധ്യ വലതുപക്ഷ സ്ലൊവേനിയന്‍ ഡെമോക്രാറ്റിക് പാര്‍ടി 26.22 ശതമാനം വോട്ടൊടെ രണ്ടാം സ്ഥാനത്തെത്തി. നിലവില്‍ ഭരണത്തിലുള്ള സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 10.54 ശതമാനംമാത്രം വോട്ടൊടെ മൂന്നാം സ്ഥാനത്തായി. 2008ല്‍ 30 ശതമാനത്തിലധികം വോട്ട് നേടിയാണ് അവര്‍ അധികാരത്തിലെത്തിയത്.
പുടിന്റെ പാര്‍ടിയുടെ ഭൂരിപക്ഷമിടിഞ്ഞു
മോസ്കോ: റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ഡ്യൂമയിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടത്തിയിട്ടും ഭരണകകക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ടിക്ക് കനത്ത തിരിച്ചടി. 2007ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് സീറ്റ് നേടിയ ഭരണകക്ഷിക്ക് ഇത്തവണ നേരിയ ഭൂരിപക്ഷമേയുള്ളൂ. ലഭിച്ച വോട്ട് 50 ശതമാനം തികച്ചില്ല. പ്രധാനമന്ത്രി വ്ളാദിമിര്‍ പുടിന്റെ പാര്‍ടിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 15 ശതമാനത്തിലധികം വോട്ടുകുറഞ്ഞപ്പോള്‍ പ്രധാന പ്രതിപക്ഷകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ടിക്ക് വന്‍ മുന്നേറ്റമുണ്ടായി. 450 അംഗ സഭയില്‍ യുണൈറ്റഡ് റഷ്യയ്ക്ക് 238 സീറ്റുണ്ടാകുമെന്നാണ് 96 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോഴുള്ള നിഗമനം.കഴിഞ്ഞതവണ 315 സീറ്റുണ്ടായിരുന്നു. കഴിഞ്ഞ തവണ 64.3 ശതമാനം വോട്ടുലഭിച്ച ഭരണകക്ഷിക്ക് ഇത്തവണ 49.54 ശതമാനമേയുള്ളൂ.
കള്ളവോട്ടടക്കം വ്യാപകമായി നടത്തിയ ക്രമക്കേടുകളിലൂടെയാണ് ഭരണകക്ഷി കേവല ഭൂരിപക്ഷമെങ്കിലും ഒപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാമതെത്തിയ കമ്യൂണിസ്റ്റ്പാര്‍ടിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 62 ശതമാനത്തോളം സീറ്റ് വര്‍ധിച്ചു. കഴിഞ്ഞതവണ 57 സീറ്റായിരുന്നത് ഇത്തവണ 92 ആയി ഉയര്‍ന്നു. ലഭിച്ച വോട്ടിലും എട്ടുശതമാനം വര്‍ധനവുണ്ടായി. 19 ശതമാനത്തിലധികം വോട്ട് ഇത്തവണ ലഭിച്ചു. ക്രമക്കേടുകളില്ലായിരുന്നെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വോട്ടും സീറ്റും ഇതിലുമേറെ ഉയരുമായിരുന്നു.
മുന്‍ ഉപരിസഭാധ്യക്ഷന്‍ സെര്‍ജി മിറോനോവ് നയിക്കുന്ന സോഷ്യലിസ്റ്റ് പാര്‍ടിയായ ജസ്റ്റ് റഷ്യ, തീവ്ര ദേശീയവാദിയായ വ്ളാദിമിര്‍ ഷിറിനോവ്സ്കിയുടെ ലിബറല്‍ ഡെമോക്രാറ്റിക്പാര്‍ടി എന്നിവയാണ് ദ്യൂമയില്‍ പ്രവേശനം നേടിയ മറ്റുരണ്ട് കക്ഷികള്‍ . ജസ്റ്റ് റഷ്യപാര്‍ടിയുടെ അംഗബലം 38ല്‍നിന്ന് 64 ആയപ്പോള്‍ ലിബറല്‍ ഡെമോക്രാറ്റുകളുടേത് 40ല്‍നിന്ന് 56 ആയി. യഥാക്രമം 13.22ഉം 11.66ഉം ശതമാനമാണ് ഈ കക്ഷികള്‍ക്ക് ലഭിച്ചത്. മത്സരരംഗത്തുണ്ടായിരുന്ന് മൂന്ന് കക്ഷികള്‍ക്ക് പ്രാതിനിധ്യത്തിന് ആവശ്യമായ ഏഴുശതമാനം വോട്ട് നേടാനായില്ല.
തലസ്ഥാനമായ മോസ്കോയില്‍ ഒരു ബൂത്തില്‍ പോളിങ് തുടങ്ങുന്നതിനുമുമ്പ് തന്നെ ബാലറ്റ് പെട്ടിയില്‍ മുന്നൂറോളം ബാലറ്റുകള്‍ ഇട്ടിരുന്നത് കമ്യൂണിസ്റ്റ്പാര്‍ടി പ്രവര്‍ത്തകര്‍ കണ്ടെത്തി. ഇത്തരം സംഭവങ്ങള്‍ പലയിടത്തുമുണ്ടായതായി കമ്യൂണിസ്റ്റ്പാര്‍ടി നേതാവ് ഗെന്നഡി സ്യുഗാനോവ് പറഞ്ഞു. ഡ്യൂമയിലേക്കുള്ള തെരഞ്ഞെടുപ്പിനൊപ്പം 27 മേഖലകളിലെയും നിയമസഭകളിലേക്കും തെരഞ്ഞെടുപ്പുനടന്നു. ഇവയിലും യുണൈറ്റഡ് റഷ്യയ്ക്ക് കനത്ത തിരിച്ചടിയുണ്ടായി. ഭരണകക്ഷിയുടെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും ജനങ്ങള്‍ക്കുള്ള രോഷം പ്രകടമായി. മാര്‍ച്ചില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വീണ്ടും രാഷ്ട്രത്തലവനാകാന്‍ ഒരുങ്ങുന്ന പ്രധാനമന്ത്രി പുടിന്‍ നിലവിലെ പ്രസിഡന്റ് ദിമിത്രി മെദ്വെദെവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കവതരിപ്പിച്ചാണ് യുണൈറ്റഡ് റഷ്യയ്ക്ക് വോട്ട് തേടിയത്.
പുതിയ ഡ്യൂമയില്‍ ചില കാര്യങ്ങളില്‍ പ്രതിപക്ഷകക്ഷികളുമായി ധാരണയിലെത്തേണ്ടിവരുമെന്ന് മെദ്വെദെവ് മത്സരഫലത്തോട് പ്രതികരിച്ചു. 2000 മുതല്‍ എട്ടുവര്‍ഷം പ്രസിഡന്റായിരുന്ന പുടിന്‍ കഴിഞ്ഞതവണ അതിന് ഭരണഘടനാപരമായി വിലക്കുണ്ടായിരുന്നതിനാലാണ് മെദ്വെദെവിനെ പ്രസിഡന്റാക്കി പ്രധാനമന്ത്രിസ്ഥാനത്തേക്ക് മാറിയത്. ഡ്യൂമ തെരഞ്ഞെടുപ്പുഫലം തിരിച്ചടിയായത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിന് കനത്ത വെല്ലുവിളിയാകുമെന്നാണ് സൂചന.
deshabhimani 061211
കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ക്രൊയേഷ്യയിലും സ്ലൊവേനിയയിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ ഭരണകക്ഷികളെ പരാജയപ്പെടുത്തി മധ്യ-ഇടതുപക്ഷസഖ്യം അധികാരത്തിലേക്ക്. ക്രൊയേഷ്യയില്‍ 62 ശതമാനം വോട്ട് എണ്ണിയപ്പോള്‍ മധ്യ ഇടതുപക്ഷ പ്രതിപക്ഷ സഖ്യമായ "കുകുറിക്കു" സഖ്യം ഭൂരിപക്ഷം ഉറപ്പാക്കി. 151 അംഗ പാര്‍ലമെന്റില്‍ സഖ്യത്തിന് 77 സീറ്റ് ലഭിക്കുമെന്നാണ് ഔദ്യോഗിക ഫലങ്ങള്‍ കാണിക്കുന്നത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി നേതാവ് സോറാന്‍ മിലാനോവിച്ച് പ്രധാനമന്ത്രിയാകും. യാഥാസ്ഥിതിക ഭരണകക്ഷിയായ ക്രൊയേഷ്യന്‍ ഡെമോക്രാറ്റിക് യൂണിയന് 47 സീറ്റാണുള്ളത്.
ReplyDelete