വിജെടി ഹാളില്‍ ഫെബ്രുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് ദേശീയ സെമിനാറുകള്‍ . മൂന്നിന് "അഴിമതി- പ്രശ്നം, പ്രതിരോധം, നിയമം" എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രശാന്ത് ഭൂഷണ് , പി സായിനാഥ്, വി എം സുധീരന് , സെബാസ്റ്റ്യന്‍ പോള്‍ , ജസ്റ്റിസ് കെ ടി തോമസ്, വി വി ദക്ഷിണാമൂര്‍ത്തി, അഡ്വ. നാരായണന് എന്നിവര്‍ പങ്കെടുക്കും. നാലിന് "പുതിയ ലോക സാഹചര്യവും മാര്‍ക്സിസവും" എന്ന വിഷയത്തില്‍ സീതാറാം യെച്ചൂരി, പ്രഭാത് പടനായിക്, ഡോ. കെ എന്‍ പണിക്കര്‍ , സി പി ചന്ദ്രശേഖരന് എന്നിവര്‍ സംസാരിക്കും. അഞ്ചിന് "ആഗോളീകരണവും സാംസ്കാരിക മേഖലയും" എന്നതാണ് വിഷയം. യു ആര് അനന്തമൂര്‍ത്തി, മേധാ പട്കര്‍ , മല്ലിക സാരാഭായി, ശബാന ആസ്മി, ഒ എന്‍ വി കുറുപ്പ്, എം ടി വാസുദേവന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.
അനുബന്ധ സെമിനാറുകള്‍ ജനുവരി 22 മുതല്‍ 31 വരെയാണ്. 22ന് ആറ്റിങ്ങലില്‍ "പരിസ്ഥിതിയുടെ രാഷ്ട്രീയം", വിളപ്പിലില്‍ "ഊര്‍ജപ്രതിസന്ധിയും ബദല്‍ സാധ്യതകളും" എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. 23ന് വര്‍ക്കലയില്‍ "നവോത്ഥാന അനന്തര കേരളം", വിതുരയില്‍ "ഇന്ത്യ കാര്‍ഷികമേഖല: പ്രശ്നങ്ങളും പ്രതിവിധികളും". 24ന് പാറശാലയില്‍ "കേരളീയ നവോത്ഥാനം-ചരിത്രവും വര്‍ത്തമാനവും", വെള്ളറടയില്‍ "സാമൂഹ്യസുരക്ഷ നേരിടുന്ന വെല്ലുവിളികള്‍". 25ന് കിളിമാനൂരില്‍ "കല-ആവിഷ്കാരവും പ്രതിരോധവും". 26ന് കഴക്കൂട്ടത്ത് "ആധുനിക ശാസ്ത്രസാങ്കേതികമേഖലയും വ്യവസായ വികസനവും". 27ന് വെഞ്ഞാറമൂട്ടില്‍ "മതം, മതേതരത്വം, മതനിരപേക്ഷത". 28ന് നേമത്ത് "സഹകരണമേഖല നേരിടുന്ന വെല്ലുവിളികള്‍" നെടുമങ്ങാട്ട് "സ്ത്രീശാക്തീകരണവും സമകാലീനകേരളവും". 29ന് നെയ്യാറ്റിന്‍കരയില്‍ "പുതിയലോകസാഹചര്യവും മാര്‍ക്സിസവും" പേരൂര്‍ക്കടയില്‍ "മാലിന്യനിര്‍മാര്‍ജനം-പ്രശ്നവും പ്രതിവിധിയും". 30ന് കാട്ടാക്കടയില്‍ "വിദ്യാഭ്യാസവും സാമൂഹ്യനീതിയും" 31ന് കോവളത്ത് "വികസനം-ഇന്നലെ, ഇന്ന്, നാളെ" എന്നീ വിഷയങ്ങളിലാണ് സെമിനാറുകള്‍ .
deshabhimani 090112
സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുകളും ചര്‍ച്ചകളും സമകാലികപ്രശ്നങ്ങുടെ സംവാദവേദിയാക്കി തിരുവനന്തപുരത്തെ മാറ്റും. മൂന്ന് ദേശീയ സെമിനാറുകളും 15 അനുബന്ധ സെമിനാറുകളുമാണ് തലസ്ഥാന ജില്ലയില്‍ നടക്കുക.
ReplyDelete