മലയോരം ദര്‍ശിച്ച വലിയ ജനപ്രവാഹം
നെടുങ്കണ്ടം: മലമുകളില്‍ അരുവിയായി... പുഴയായി... ചെങ്കടലായി... പതിനായിരങ്ങള്‍ വികാരത്തോടെയും വിചാരത്തോടെയും ഒഴുകിയെത്തി. വിശ്വാസത്തിന്റെ ഒരേയൊരു ചെങ്കൊടിത്തണലില്‍ നട്ടുച്ചയിലും ഒറ്റ മനസോടെ മെയ്യോടെ ഒരേ കണ്ഠമായി ഇങ്ക്വിലാബ് മുഴക്കി ഭരണക്കാരുടെ അഴിമതിക്കും അനീതിക്കും വഞ്ചനയ്ക്കുമെതിരെ രോഷത്തോടെ അവര്‍ ശബ്ദമുയര്‍ത്തി. ഐതിഹാസിക പോരാട്ടചരിത്രമുറങ്ങുന്ന മലയോരമണ്ണില്‍ പതിനായിരക്കണക്കിന് കര്‍ഷകരും തൊഴിലാളികളും ചെങ്കൊടികളുമായി അണിനിരന്നപ്പോള്‍ കുടിയേറ്റഭൂമി ചെങ്കടലായി. അധ്വാന വര്‍ഗത്തിന്റ പോരാട്ടത്തിന് നേതൃത്വം നല്കിയ സിപിഐ എമ്മിന്റെ ഇടുക്കി ജില്ലാസമ്മേളനത്തിന് തുടക്കംകുറിച്ച് നടന്ന കിലോമീറ്ററുകള്‍ നീണ്ട ചുവപ്പുസേനാ പരേഡും മഹാപ്രകടനവും സമ്മേളനത്തെ അവിസ്മരണീയമാക്കുന്ന ജനസംഗമമായി മാറി. ആദ്യമായാണ് ഹൈറേഞ്ച് പട്ടണമായ നെടുങ്കണ്ടം സിപിഐ എമ്മിന്റെ ജില്ലാ സമ്മേളനത്തിന് വേദിയാകുന്നത്. ചുവപ്പുസേനാഗംങ്ങള് അടിവച്ചടിവച്ച് നീങ്ങുന്നതും ബഹുജനപ്രകടനവും കാണാന്‍ തെരുവോരങ്ങളില്‍ ആകാംക്ഷയോടെയും ജനങ്ങള്‍ ഒത്തുകൂടി. മലയോരമേഖല ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ജനപ്രവാഹം കൊണ്ട് സമ്പന്നമായ സമ്മേളനമെന്ന ഖ്യാതി തകര്‍ക്കാനാവാത്ത പ്രസ്ഥാനത്തിന് സ്വന്തം.
മലയിറങ്ങിയും മലകയറിയും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരടങ്ങിയ മഹാപ്രവാഹത്തിന്റെ തുടക്കം പുലര്‍ച്ചെ തന്നെ ആരംഭിച്ചിരുന്നു. സൂര്യന് ഉച്ചിയിലായതോടെ ഇടതുകൈകളില്‍ ചെങ്കൊടിയേന്തിയും വലതുകൈയുടെ മുഷ്ടി ചുരുട്ടി അന്തരീക്ഷത്തിലിടിച്ചും കര്‍ഷകര്‍ , കര്‍ഷക തൊഴിലാളികള്‍ , തോട്ടംതൊഴിലാളികള്‍ , യുവജനങ്ങള്‍ , ജീവനക്കാര്‍ , വിദ്യാര്‍ഥികള്‍ എന്നിവര്‍ നെടുങ്കണ്ടം പട്ടണത്തിലേക്ക് കൂട്ടമായെത്തി. ആയിരക്കണക്കിന് പെണ്‍കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ ഒരേ തരത്തിലുള്ള വേഷമണിഞ്ഞെത്തിയതോടെ സമ്മേളന നഗരിയും പട്ടണവും ഉത്സവഛായയിലായി. പതിനായിരത്തോളം ചുവപ്പുസേനാംഗങ്ങള്‍ അണിനിരന്ന പരേഡ് നിര്‍ദിഷ്ട കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍നിന്നും ബാന്റ് മേളത്തിന്റെ അകമ്പടിയോടാണ് ആരംഭിച്ചത്. ചെമ്പടയുടെ മാര്‍ച്ചിന്റെ മുന്‍വശം പൊതുസമ്മേളന വേദിയായ സ.ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ (പഞ്ചായത്ത് സ്റ്റേഡിയം)എത്തുമ്പോള്‍ പിന്നിരപ്രകടനം ആരംഭിച്ചിട്ടില്ലായിരുന്നു. കല്‍കൂന്തല്‍ , കല്ലാര്‍ , പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്, ചക്കക്കാനം എന്നിവിടങ്ങളില്‍നിന്നും വിവിധ എരിയാകമ്മിറ്റികളുടെ ബാനറിന് കീഴിലാണ് ആയിരങ്ങള്‍ അണിനിരന്നത്.
പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍നിന്നുമാണ് പൊതുപ്രകടനം ആരംഭിച്ചത്. പ്രകടനത്തിന് അകമ്പടിയായി ബാന്റ് മേളം, ചെണ്ടമേളം, തപ്പുമേളം, പഞ്ചവാദ്യം, കാവടി, കരകനൃത്തം, നിശ്ചലദൃശ്യങ്ങള്‍ , തെയ്യം എന്നിവയും ഉണ്ടായി. മുല്ലപ്പെരിയാര്‍ പ്രശ്നം, കര്‍ഷക ആത്മഹത്യ, കേന്ദ്ര സര്‍ക്കാരിലെ വിവിധ മന്ത്രിമാരുടെ അഴിമതികള്‍ എന്നിവയെ അടിസ്ഥാനമാക്കി അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങള്‍ പ്രകടനത്തിന് കൊഴുപ്പേകി. മൂന്നുമണിക്കൂറുകൊണ്ടാണ് പരേഡും പ്രകടവും പൊതുസമ്മേളന നഗറിലെത്തിയത്. പൊതുപ്രകടനത്തിന് നേതാക്കളായ കോടിയേരി ബാലകൃഷ്ണന് , വൈക്കംവിശ്വന് , പി കെ ശ്രീമതി, ആനത്തലവട്ടം ആനന്ദന് , എം എം മണി, കെ കെ ജയചന്ദ്രന് എംഎല്‍എ, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ പി എസ് രാജന് , പി എന്‍ വിജയന് , എന്‍ വി ബേബി, സി വി വര്‍ഗീസ്, കെ വി ശശി, എ രാധാകൃഷ്ണന് , എസ് രാജേന്ദ്രന് എംഎല്‍എ, ജില്ലാകമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി. സംഘടനാമികവും കെട്ടുറപ്പും അച്ചടക്കവും പ്രതിഫലിച്ച വന്റാലി മറ്റൊരു പ്രസ്ഥാനത്തിനും കഴിയാത്തതാണെന്ന് തെളിയിക്കുന്നതായിരുന്നു. ഹൈറേഞ്ച് നാളിതുവരെ ദര്ശിച്ചിട്ടുള്ളതില്വച്ചേറ്റവും വലിയ ജനസംഗമം. ചുവപ്പുസേനാ പരേഡും നാല്കേന്ദ്രങ്ങളില്നിന്നുള്ള പ്രകടനങ്ങളും പൊതുസമ്മേളന വേദിയായ ഹര്കിഷന്സിംങ് നഗറില്‍ (പഞ്ചായത്ത് മൈതാനി) സംഗമിച്ചു. പൊതുസമ്മേളനം സിപിഐ എംപൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി എം എം മണി അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗങ്ങളായ വൈക്കംവിശ്വന് , പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദന് എന്നിവര്‍ സംസാരിച്ചു. കെ കെ ജയചന്ദ്രന് എംഎല്‍എ സ്വാഗതവും ഏരിയ സെക്രട്ടറി പി എം എം ബഷീര്‍ നന്ദിയും പറഞ്ഞു.
മുല്ലപ്പെരിയാര്‍ : കോണ്‍ഗ്രസിന് രഹസ്യ അജണ്ട- വൈക്കം വിശ്വന്
നെടുങ്കണ്ടം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസിന് നിക്ഷിപ്ത താല്പര്യവും രഹസ്യ അജണ്ടയുമാണുള്ളതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന് പറഞ്ഞു. സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്‍അഴിമതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് ഒറ്റപ്പെടുമ്പോള്‍ മറ്റൊരു നയം രൂപപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ നിയന്ത്രണാവകാശം സംബന്ധിച്ച് കേരളത്തിനും തമിഴ്നാടിനുമുപരി കേന്ദ്രത്തിനു കൂടി അവകാശം നല്‍കാനുള്ള ശ്രമം ഇതിന്റെ ഭാഗമായാണ്. കേരളത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനവും പരാജയപ്പെട്ടു. മുല്ലപ്പെരിയാറിലെ ജലം ഇടുക്കി അണക്കെട്ടില്‍ ചെന്നു ചേരുമെന്ന് അഡ്വക്കേറ്റ് ജനറലിനെക്കൊണ്ട് സത്യവാങ്മൂലം കോടതിയില്‍ നല്കി. അങ്ങനെ പറയാനുള്ള അഹന്ത എവിടെനിന്നു കിട്ടിയതാണെന്ന് അറിയില്ല.
മുല്ലപ്പെരിയാര്‍ സമരം തമിഴ്നാടിന് എതിരാണെന്ന പ്രചാരണം ശക്തമായിരുന്നു. ഇതിന്റെ ഫലമായി ചില പ്രശ്നങ്ങള്‍ ഉണ്ടായി. ഡാം തകര്‍ന്നാല്‍ ഒഴുക്കില്‍പ്പെട്ടു പോകുന്നതും നാശം സംഭവിക്കുന്നതും ദേശവ്യത്യാസമില്ലാതെയാണ്. കേരളത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യമായ തീരുമാനമെടുക്കുന്നില്ല. പരിശോധനയില്‍ തെളിയുന്നത് ഡാംസുരക്ഷിതമല്ലെന്നാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്ന തമിഴ്നാടിന്റെ നിലപാടിലും സ്വാധീനത്തിലും കേരളം അനങ്ങാപ്പാറനയം സ്വീകരിക്കുന്നു. മുല്ലപ്പെരിയാര്സമരവുമായി ബന്ധപ്പെട്ട് ചിലരെ ഇവര്‍ വാടയ്ക്കോ വിലയ്ക്കെടുക്കുകയോ ചെയ്തു. എതിരു നില്‍ക്കുന്നവര്‍ക്കെതിരെ മൂര്‍ച്ചയായ ഭാഷയില്‍ ഡിസിസി നേതൃത്വം വരെ രംഗത്ത് വന്നു. സമരസമിതിനേതാവായ വൈദീകനെക്കുറിച്ച് ഏറ്റവുമൊടുവില്‍ ഡിസിസി പ്രസിഡന്റ് പറഞ്ഞത് ഇതിനുദാഹരണം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ജനങ്ങളെ വഞ്ചിക്കുമ്പോള്‍ നാടിന്റെ പൊതുതാല്പര്യം സംരക്ഷിക്കാന്‍ സിപിഐ എമ്മും എല്‍ഡിഎഫും മാത്രമേയുള്ളൂ. ഇക്കാര്യത്തില്‍ ആക്രോശമല്ലാതെ കേരളാ കോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസിന്റെ പക്ഷത്താണ്.
വിരലിലെണ്ണാവുന്ന ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ നീങ്ങുന്നത്. സര്‍ക്കാരിനെതിരായ ശബ്ദം ഉയരുമ്പോള്‍ ഇല്ലാക്കഥകളും നുണപ്രചാരണങ്ങളും നടത്തി അതിനെ അതിജീവിക്കാന്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ സഭ്യേതരമല്ലാത്ത ജല്‍പ്പനങ്ങള്‍ക്ക് സംസ്കാരമുള്ളവര്‍ക്ക് മറുപടി പറയാനാവില്ല. ഇതേ വഴിക്കാണ് ആര് ബാലകൃഷ്ണപിള്ളയും മകന് ഗണേഷ്കുമാറും നീങ്ങുന്നത്. ഇവരെല്ലാം വന്നത് 1957 ലെ വിമോചനസമരത്തിന്റെ ഉല്‍പ്പന്നങ്ങളായാണ്. അധമസംസ്കാരത്തിന്റെ എല്ലാ ജീര്‍ണ്ണതകളും ഇവരില്‍ ഉണ്ടാവുക സ്വാഭാവികം. മലയോര കര്‍ഷകന്റെ ജീവത്തായ പ്രശ്നങ്ങളില്‍ പടപൊരുതി സ്വാധീനം ഉറപ്പിച്ച പാര്‍ടിയാണ് സിപിഐ എം. ഇത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും വ്യക്തമായതാണെന്നും വൈക്കം വിശ്വന് പറഞ്ഞു.
മന്‍മോഹന്‍സിങ് ആഗോളവല്ക്കരണത്തെ തീവ്രമാക്കുന്നു: ആനത്തലവട്ടം ആനന്ദന്
നെടുങ്കണ്ടം: ആഗോളവല്‍ക്കരണനയം കൂടുതല്‍ തീവ്രമായി നടപ്പാക്കുന്ന ലോകത്തെ ഏകഭരണാധികാരി മന്മോഹന്സിങാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദന് പറഞ്ഞു. സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശകമ്പനികളുടെ കമ്പോളമായി ഇന്ത്യയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാറ്റുകയാണ്. തന്മൂലം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വില ലഭിക്കാതെ കെട്ടിക്കിടക്കുന്നു. ഇത് തൊഴിലില്ലായ്മ രൂക്ഷമാക്കും. ചില്ലറവ്യാപാരമേഖല വിദേശകുത്തകകള്‍ക്ക് തുറന്നു കൊടുത്തത് ഈ നയത്തിന്റെ മറ്റൊരു മുഖമാണ്. പെട്രോള്‍ -ഡീസല്‍ വിലനിയന്ത്രണത്തിനുള്ള ചുമതലയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ മാറി നിന്ന് ജനങ്ങളെ ദുരിതത്തിലേക്ക് നയിക്കുകയാണ്. ഇറാനുമായി ഉണ്ടാക്കിയ പ്രകൃതിവാതക കരാറില്‍ നിന്ന് അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യ പിന്‍വാങ്ങുകയാണ്. ഭൂമി, ഖനി തുടങ്ങിയ രാജ്യത്തെ പൊതുസമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തീറെഴുതുകയാണെന്നും അദ്ദേഹം പറഞ്ഞു
കോണ്‍ . സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു: പി കെ ശ്രീമതി
സ. ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗര്‍ (പഞ്ചായത്ത് സ്റ്റേഡിയം) നെടുങ്കണ്ടം: രാജ്യം കണ്ടതില്‍ വച്ചേറ്റവും വലിയ അഴിമതി നടത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു കഴിഞ്ഞതായി സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍ .
ബൊഫേഴ്സ് അഴിമതി കണ്ട് നാട് ഞെട്ടിയതാണ്. എന്നാല്‍ , ജനങ്ങളുടെ സങ്കല്പ്പത്തിനുമപ്പുറത്തുള്ള കോടികളുടെ അഴിമതി യാണ് ഇപ്പോള്‍ നടക്കുന്നത്. പ്രധാനമന്ത്രി ലോകസഞ്ചാരം നടത്തുകയാണ്. ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യക്ക് എങ്ങനെ തലയുയര്‍ത്തി നില്ക്കാനാവും. ജനങ്ങളെ മറന്ന കോണ്‍ഗ്രസിന്റെ വിശ്വാസ്യത രാജ്യത്ത് നഷ്ടപ്പെട്ടിരിക്കുന്നു.
ചില്ലറവ്യാപാരമേഖല വിദേശകുത്തകകള്‍ക്ക് തുറന്നിട്ട മന്‍മോഹന്‍സിങ് സര്‍ക്കാരിനെതിരെ രാഷ്ട്രീയം മറന്ന് സമസ്തജനവിഭാഗങ്ങളും സമരരംഗത്ത് അണിനിരന്ന കാഴ്ചയാണ് കഴിഞ്ഞ നാളിലുണ്ടായത്. വ്യാപാരസമൂഹത്തിനു പുറമെ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ടികള്‍ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് തല്ക്കാലം തീരുമാനം മരവിപ്പിച്ചത്. ചില്ലറവ്യാപാരമേഖലയെ തകര്‍ക്കുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പൂര്‍ണമായും പിന്തിരിയണം. ട്രേഡ് യൂണിയനുകളും ജീവനക്കാരും ഇതിനെതിരെ വമ്പിച്ച പ്രക്ഷോഭമാണ് ഉയര്‍ത്തുന്നത്. കോര്‍പറേറ്റുകളെയും വിദേശകുത്തകകളെയും രാജ്യത്തെ സമ്പന്നരെയും പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ മറക്കുകയാണെന്നും പി കെ ശ്രീമതി പറഞ്ഞു.
deshabhimani 110112

മലമുകളില്‍ അരുവിയായി... പുഴയായി... ചെങ്കടലായി... പതിനായിരങ്ങള്‍ വികാരത്തോടെയും വിചാരത്തോടെയും ഒഴുകിയെത്തി. വിശ്വാസത്തിന്റെ ഒരേയൊരു ചെങ്കൊടിത്തണലില്‍ നട്ടുച്ചയിലും ഒറ്റ മനസോടെ മെയ്യോടെ ഒരേ കണ്ഠമായി ഇങ്ക്വിലാബ് മുഴക്കി ഭരണക്കാരുടെ അഴിമതിക്കും അനീതിക്കും വഞ്ചനയ്ക്കുമെതിരെ രോഷത്തോടെ അവര്‍ ശബ്ദമുയര്‍ത്തി. ഐതിഹാസിക പോരാട്ടചരിത്രമുറങ്ങുന്ന മലയോരമണ്ണില്‍ പതിനായിരക്കണക്കിന് കര്‍ഷകരും തൊഴിലാളികളും ചെങ്കൊടികളുമായി അണിനിരന്നപ്പോള്‍ കുടിയേറ്റഭൂമി ചെങ്കടലായി. അധ്വാന വര്‍ഗത്തിന്റ പോരാട്ടത്തിന് നേതൃത്വം നല്കിയ സിപിഐ എമ്മിന്റെ ഇടുക്കി ജില്ലാസമ്മേളനത്തിന് തുടക്കംകുറിച്ച് നടന്ന കിലോമീറ്ററുകള്‍ നീണ്ട ചുവപ്പുസേനാ പരേഡും മഹാപ്രകടനവും സമ്മേളനത്തെ അവിസ്മരണീയമാക്കുന്ന ജനസംഗമമായി മാറി. ആദ്യമായാണ് ഹൈറേഞ്ച് പട്ടണമായ നെടുങ്കണ്ടം സിപിഐ എമ്മിന്റെ ജില്ലാ സമ്മേളനത്തിന് വേദിയാകുന്നത്. ചുവപ്പുസേനാഗംങ്ങള് അടിവച്ചടിവച്ച് നീങ്ങുന്നതും ബഹുജനപ്രകടനവും കാണാന്‍ തെരുവോരങ്ങളില്‍ ആകാംക്ഷയോടെയും ജനങ്ങള്‍ ഒത്തുകൂടി. മലയോരമേഖല ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ജനപ്രവാഹം കൊണ്ട് സമ്പന്നമായ സമ്മേളനമെന്ന ഖ്യാതി തകര്‍ക്കാനാവാത്ത പ്രസ്ഥാനത്തിന് സ്വന്തം.
ReplyDelete