പരാജയഭീതി മൂലമാണ് യുഡിഎഫ് പിറവം ഉപതെരഞ്ഞെടുപ്പ് നീട്ടാന്‍ ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണം. സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ടാണ് തെരഞ്ഞെടുപ്പ് നീട്ടുന്നത്. നീട്ടാനുള്ള അടിയന്തിരസാഹചര്യം ഇപ്പോഴില്ല. പ്രധാനപ്പെട്ട സംഭവങ്ങളുണ്ടായെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് നീട്ടിവെക്കാറുള്ളു.
മുല്ലപ്പെരിയാര്‍ വിഷയത്തിലെ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ വഞ്ചനാപരമായ നിലപാടിനെതിരായി ഇടതുമുന്നണി പ്രചാരണം നടത്തും. പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ ഉദാസീനത കാട്ടുകയാണ്. പി ജെ ജോസഫിന്റെ മൗനവും അര്‍ഥഗര്‍ഭമാണ്. പുതിയ അണക്കെട്ടു തന്നെയാണ് പരിഹാരം. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് ഉറച്ചു നില്‍ക്കുന്നു. കേരളവും തമിഴ്നാടും തമ്മിലുള്ള പ്രശ്നമായി വളര്‍ത്താതെ കേരളത്തിന്റെ സുരക്ഷയാണ് ഇപ്പോള്‍ ആവശ്യം. പുതിയ ഡാം നിര്‍മ്മിച്ചാലും കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരംക്ഷിക്കണം. തമിഴ്നാടിന് കുഴപ്പമുണ്ടാക്കുന്ന നിലപാടുമാകരുത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളസര്‍ക്കാരിന്റെ നിലപാട് കേരളത്തിന്റെ താല്‍പര്യത്തിനെതിരാണ്. ജനങ്ങളെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുന്നില്ല. കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വവും സര്‍ക്കാരും തമ്മില്‍ രഹസ്യ അജന്‍ഡയുണ്ട്. ഏകപക്ഷീയമായ പ്രസ്താവനകള്‍ അതാണ് കാട്ടുന്നത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഒന്നും മിണ്ടുന്നില്ല. അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോയുടെ നടത്തിപ്പ് ഡിഎംആര്‍സിയെ ഏല്‍പ്പിക്കണം. ആഗോളടെണ്ടര്‍ ആവശ്യമാണെങ്കില്‍ ഡിഎംആര്‍സിക്കു ചെയ്യാവുന്നതേയുള്ളു. അതിനു മുതിരാതെ ഡിഎംആര്‍സിയെ ഒഴിവാക്കുന്നത് അഴിമതി നടത്തുന്നതിനുവേണ്ടിയാണ്. ഡിഎംആര്‍സിയെ ഒഴിവാക്കി ഇ ശ്രീധരന്റെ നേതൃത്വം മാത്രം മതിയെന്ന നിലപാട് അഴിമതിക്കുവേണ്ടിയാണ്. കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡിഎംആര്‍സിയെ ഒഴിവാക്കുന്നത് ശരിയല്ല. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് ജനാധിപത്യമര്യാദകള്‍ക്കു നിരക്കാത്തതാണ്. അധികാരമുപയോഗിച്ച് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്്. അദ്ദേഹം പറഞ്ഞു.
deshabhimani news

ReplyDelete