Thursday, January 12, 2012

രാഷ്ട്രീയമായും നിയമപരമായും നേരിടും: വി എസ്

ആലപ്പുഴ: തന്നെ പ്രതിചേര്‍ക്കാനുള്ള വിജിലന്‍സ് ശുപാര്‍ശ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരം കള്ളന്‍മാരുടെ വേഷം ചെലവാകില്ല. അതെല്ലാം ജനങ്ങള്‍ക്കറിയാം. പൊലീസിനെയും നിയമവകുപ്പിനെയും കോഴകൊടുത്ത് വശീകരിക്കാന്‍ കഴിവുള്ളവനാണ് താനെന്ന് കുഞ്ഞാലിക്കുട്ടി തെളിയിച്ചില്ലേ. അയാള്‍ക്കെതിരെയുള്ള കേസ് വരുന്നതിനു മുന്‍പ് എനിക്കെതിരെ കേസ് കൊണ്ടു വന്നാല്‍ എന്തോ സന്തോഷം കിട്ടുമെന്നാണ്. കുഞ്ഞാലിക്കുട്ടിയും ബാലകൃഷ്ണപിള്ളയും തച്ചങ്കരിയും പോലുള്ള സൈസുകളാണ് ഇതിനു പിന്നിലെന്നും വി എസ് പറഞ്ഞു.

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ വിജിലന്‍സ് കേസില്‍ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ എംഎല്‍എ പറഞ്ഞു. നെടുങ്കണ്ടത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി എസിന്റെ പ്രതിഛായ തകര്‍ക്കാനുള്ള ഗൂഡശ്രമമാണ് വിജിലന്‍സ് കേസിനു പിന്നില്‍ . ഭൂമി പതിച്ചു നല്‍കിയതില്‍ നിയമവിരുദ്ധമായി മന്ത്രിസഭ ഒന്നും ചെയ്തിട്ടില്ല. വിഎസിനെ തെരഞ്ഞു പിടിക്കുകയും അദ്ദേഹത്തിന്റെ പ്രതിഛായ ഇല്ലാതാക്കുകയുമാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. കേരളരാഷ്ട്രീയത്തില്‍ അഴിമതിക്കും പെണ്‍വാണിഭത്തിനും മാഫിയകള്‍ക്കുമെതിരായി വിഎസ് നടത്തിയ പോരാട്ടമുണ്ട്. അതിന്റെ ഭാഗമായി അദ്ദേഹം വളര്‍ത്തിയെടുത്ത വ്യക്തിത്വമുണ്ട്. അത് നശിപ്പിക്കുകയല്ലാതെ വേറെന്താണ് ഈ കേസിനു പിന്നിലുള്ളതെന്ന് എ കെ ബാലന്‍ ചോദിച്ചു

deshabhimani news

2 comments:

  1. തന്നെ പ്രതിചേര്‍ക്കാനുള്ള വിജിലന്‍സ് ശുപാര്‍ശ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരം കള്ളന്‍മാരുടെ വേഷം ചെലവാകില്ല. അതെല്ലാം ജനങ്ങള്‍ക്കറിയാം. പൊലീസിനെയും നിയമവകുപ്പിനെയും കോഴകൊടുത്ത് വശീകരിക്കാന്‍ കഴിവുള്ളവനാണ് താനെന്ന് കുഞ്ഞാലിക്കുട്ടി തെളിയിച്ചില്ലേ. അയാള്‍ക്കെതിരെയുള്ള കേസ് വരുന്നതിനു മുന്‍പ് എനിക്കെതിരെ കേസ് കൊണ്ടു വന്നാല്‍ എന്തോ സന്തോഷം കിട്ടുമെന്നാണ്. കുഞ്ഞാലിക്കുട്ടിയും ബാലകൃഷ്ണപിള്ളയും തച്ചങ്കരിയും പോലുള്ള സൈസുകളാണ് ഇതിനു പിന്നിലെന്നും വി എസ് പറഞ്ഞു.

    ReplyDelete
  2. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ കേസെടുക്കാനുള്ള വിജിലന്‍സ് ശുപാര്‍ശ രാഷ്ട്രീയ പകപോക്കലാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിഎസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിജിലന്‍സിനെ രാഷ്ട്രീയ പകപോക്കലിനുള ആയുധമാക്കി മാറ്റുന്ന യുഡിഎഫ് സര്‍ക്കാര്‍ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete