Thursday, January 12, 2012

കേന്ദ്രമന്ത്രിമാര്‍ കൂട്ടത്തോടെ ഇസ്രയേലിലേക്ക്

ജറുസലേം: അമേരിക്കയുടെ മുഖ്യ സഖ്യരാഷ്ട്രമായ ഇസ്രയേലുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇന്ത്യയുടെ ഭരണനേതൃത്വം അവിടേക്ക് തുടര്‍ച്ചയായ സന്ദര്‍ശനം നടത്തും. കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ നേതൃത്വത്തില്‍ നിരവധി സംഘങ്ങള്‍ വരുംമാസങ്ങളില്‍ ഇസ്രയേലിലെത്തും. വിദേശമന്ത്രി എസ് എം കൃഷ്ണയുടെ രണ്ടുദിവസത്തെ സന്ദര്‍ശനം ബുധനാഴ്ച പൂര്‍ത്തിയായി. നഗരവികസനമന്ത്രി കമല്‍നാഥ് ഫെബ്രുവരിയില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കും. മാനവശേഷി വികസനമന്ത്രി കപില്‍ സിബലും ടൂറിസം മന്ത്രി സുബോധ് കാന്ത് സഹായിയും മേയില്‍ ജറുസലേമില്‍ വിമാനമിറങ്ങും. ഇതിനുപുറമെ മുന്‍ വിദേശസഹമന്ത്രി ശശി തരൂരും ഭാര്യ സുനന്ദ പുഷ്കറും ഈ മാസം അവസാനം ഇസ്രയേലില്‍ എത്തുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. ഇസ്രയേലുമായുള്ള ചങ്ങാത്തം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനുള്ള നടപടിയുടെ ഭാഗമായാണ് ഈ സന്ദര്‍ശനങ്ങള്‍ .

1992ലാണ് ജൂതരാഷ്ട്രവുമായി ഇന്ത്യ നയതന്ത്രബന്ധം സ്ഥാപിച്ചത്. ഇരുപത് വര്‍ഷമായി ബന്ധം നിലവിലുണ്ടെങ്കിലും നേതാക്കളുടെ വരവുംപോക്കും പോലും പരിമിതമായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുമ്പെങ്ങുമില്ലാത്തവിധം ശക്തമായത്. കഴിഞ്ഞ 11 വര്‍ഷത്തിനുശേഷം ഇതാദ്യമായി ഇന്ത്യയുടെ വിദേശമന്ത്രി ഇസ്രയേലില്‍ എത്തി. എസ് എം കൃഷ്ണയുടെ സന്ദര്‍ശനം ക്രിയാത്മകവും പ്രയോജനകരവുമായിരുന്നെന്ന് നയതന്ത്രവൃത്തങ്ങള്‍ അവകാശപ്പെട്ടു. കൃഷി, ജലസംരക്ഷണം, പാരമ്പര്യേതര ഊര്‍ജം എന്നിവയില്‍ സഹകരണം ഉറപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പ്രധാനമേഖല പ്രതിരോധ-സൈനിക സഹകരണമാണ്.

സ്വതന്ത്ര പലസ്തീന്‍ രാജ്യത്തിന് പിന്തുണ നല്‍കുകയെന്ന ഇന്ത്യയുടെയും കോണ്‍ഗ്രസിന്റെയും പരമ്പരാഗത നിലപാടിനെ അവഗണിച്ചാണ് ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ ചങ്ങാത്തം മെച്ചപ്പെടുത്തുന്നത്. പലസ്തീന് അനുകൂലമായ നിലപാട് പ്രസംഗിക്കുമ്പോഴും ഇസ്രയേലുമായുള്ള കൂട്ടുകെട്ട് ബലപ്പെടുത്തുന്നത് അന്താരാഷ്ട്രവേദികളില്‍ ഇന്ത്യയുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുകയാണ്. ഇപ്പോള്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ സൈനിക-പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍ . ഇതോടൊപ്പം സുപ്രധാന വ്യാപാരപങ്കാളിയായും ഇന്ത്യ ഇസ്രയേലിനെ മാറ്റി. 1992ല്‍ നയതന്ത്രബന്ധം ആരംഭിക്കുമ്പോള്‍ 20 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നത്. ഇപ്പോഴത് 500 കോടി ഡോളറിലേക്ക് ഉയര്‍ന്നു. ഇസ്രയേലുമായി സ്വതന്ത്ര വ്യാപാര കരാറിനും ഇന്ത്യ തയ്യാറെടുക്കുകയാണ്.

deshabhimani 120112

2 comments:

  1. ഇനി അവിടം കൂടി ശരിയാക്കിയേക്കാം എന്ന് കരുതിയാകാം.

    ReplyDelete
    Replies
    1. ലോകത്തിലെ ആയുധനിര്മാനതിന്റെയും വില്പനയുടെയും പ്രധാന കേന്ദ്രമാണ് ഇസ്രയേല്‍. ഇത് കൂടാതെ അമേരിക്ക, യൂറോപ്പ്, എന്നിവിടങ്ങളിലുള്ള ആയുധ നിര്‍മാണ ശാലകളില്‍ തന്നെ ഇസ്രായേലി ഓഹരികളാണ് കൂടുതലുള്ളത് താനും. ഇസ്രയേല്‍ ഉത്പന്നങ്ങള്‍ വാങ്ങില്ലെന്ന് പറയുന്ന ചില അറബ്, മുസ്ലിം രാജ്യങ്ങള്‍ക്ക് അവ മറ്റു രാജ്യങ്ങളില്‍ നിന്നും നിര്‍മിച്ചു നല്‍കുന്നുവെന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ആയുധങ്ങള്‍ എങ്ങിനെ വില്‍ക്കാം എന്നും ഇസ്രായേലിനു നന്നായി അറിയാം. സങ്ങര്ഷങ്ങള്‍ ഉള്ളിടത്തെ ആയുധങ്ങള്‍ വില്കാനാകൂ. ഇസ്രയേലുമായി ബി ജെ പിക്കാര്‍ ബന്ധം മെച്ചപ്പെടുതിയതോടൊപ്പം ഇന്ത്യയില്‍ സ്ഫോടനങ്ങളുടെ എണ്ണവും

      കൂടിയത് ശ്രദ്ധിക്കുക. വികസനത്തില്‍ പാര്‍ശ്വ വല്കരിക്കപെട്ടവരെയോ, ചില ന്യൂന പക്ഷ ഗ്രൂപുകലെയോ ഭരണ കൂടത്തിനെതിരെ തിരിച്ചു വിടുക, ഹിന്ദുക്കളില്‍ അതിഭീകര വിഭാഗങ്ങളെ ഉണ്ടാക്കി സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം മുസ്ലിംകളില്‍ ചാര്‍ത്തുക തുടങ്ങിയ മൊസാദിന്റെ തന്ത്രങ്ങള്‍ ഇവിടെ ആയുധ കച്ചവടത്തിന് സഹായകം ആയി. സമാധാനം ഉള്ള രാജ്യങ്ങളില്‍ സങ്ങര്‍ഷം ഉണ്ടാക്കാനുള്ള ജോലി 'മൊസാദ്' എന്ന ഇസ്രായേലി ചാര സംഘടനക്കും, അത് വഴി ആയുധങ്ങള്‍ വില്പന നടക്കുമ്പോള്‍ കമ്മീഷന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും, ബാക്കി ലാഭം ഉടമസ്ഥര്‍ക്കും എന്നതാണ് ഇസ്രയെഇല് ആയുധ കച്ചവടത്തിന്റെ ധന തത്ത്വ ശാസ്ത്രം. ഇവിടെ ആര്കൊക്കെ കമ്മീഷന്‍ കിട്ടുമെന്ന് പിന്നീട് കാലം തെളിയിക്കും. ഭീകരതയുടെ പ്രഭവ കേന്ദ്രങ്ങള്‍

      Delete