സംസ്ഥാനത്തെ വിവിധ മണിചെയിന്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് അന്വേഷണത്തെ ദുര്‍ബലമാക്കി. പൊലീസ് സേനയുടെ തലപ്പത്ത് ആഭ്യന്തര വകുപ്പ് നടത്തിയ വന്‍ അഴിച്ചുപണിയും അന്വേഷണം വഴിമുട്ടിക്കും. മണിചെയിന്‍ കമ്പനികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച വയനാട് ജില്ലാ പൊലീസ് ചീഫ് ജെ ജയനാഥ്, തൃശൂര്‍ റൂറല്‍ എസ്പി ദേബേഷ്കുമാര്‍ ബെഹ്റ എന്നിവരെ ക്രമസമാധാന പാലനത്തിന്റെ ചുമതലയില്നിന്നുതന്നെ ഒഴിവാക്കി. ദേബേഷ്കുമാര്‍ ബെഹ്റയെ മനുഷ്യാവകാശ കമീഷനില്‍ എസ്പിയായി നിയമിച്ചപ്പോള്‍ , ജയനാഥിനെ സ്പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനിലെ കമാന്ഡറാക്കി. അന്വേഷക സംഘത്തിലെ മറ്റു ഉദ്യോഗസ്ഥരേയും പലപ്പോഴായി സ്ഥലംമാറ്റി.
മണിചെയിന്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെതിരെ കൈക്കൊണ്ട നടപടി പുനരാലോചിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായവകുപ്പ് രണ്ട് മാസംമുമ്പ് പൊലീസിന് സര്‍ക്കുലര്‍ അയച്ചിരുന്നു. ഇത്തരം കമ്പനികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന വ്യവസായ വകുപ്പിന്റെ ഉത്തരവ് വിവാദമായിരുന്നു. ആംവേ, ആര്‍എംപി പോലുള്ള കമ്പനികള്‍ക്കെതിരെ പൊലീസ് നടപടി കര്‍ശനമാക്കിയപ്പോഴാണ് ഈ ഉത്തരവെന്നത് ശ്രദ്ധേയമാണ്. മണിചെയിന്‍ തട്ടിപ്പുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് പൊലീസ് കടുത്ത നടപടി സ്വീകരിച്ചുവെങ്കിലും പിന്നീട് പിന്നോക്കം പോയി. ഭരണത്തിലെ ഉന്നതരുടെ സമ്മര്‍ദംമൂലം ആര്‍എംപി, ആംവേ കമ്പനികളെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കിയെന്ന് ആരോപണമുണ്ട്. നാനോ എക്സല്‍ എംഡി ഹരീഷ് മദനേനിയെ ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്നേതൃത്വം നല്‍കിയത് തൃശൂര്‍ റൂറല്‍ എസ്പി ദേബേഷ് കുമാര്‍ ബെഹ്റയാണ്. മണിചെയിന്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ള നെറ്റ്വര്‍ക്കിങ് കമ്പനികള്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ച അദ്ദേഹത്തിന്റെ നടപടി ഉന്നതരെ ചൊടിപ്പിച്ചിരുന്നു. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ പേരില്‍ നിക്ഷേപകരില്‍നിന്ന് പണം തട്ടിയ ബിസയറിനെതിരെ നിയമനടപടിക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനാണ്് ജയനാഥ്.
deshabhimani 070112

ReplyDelete