മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ഏകപക്ഷീയമായ പ്രഖ്യാപനങ്ങള്‍ കേരളത്തിന്റെ താല്‍പ്പര്യത്തിന് എതിരാണ്. പുതിയ ഡാം എന്ന നിലപാടിന് പൊതുവെ അംഗീകാരം ലഭിച്ചുവരുമ്പോഴാണ് അതിനെ തുരങ്കം വയ്ക്കുന്ന തരത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. ഡാമിന്റെ നിയന്ത്രണത്തിന് മൂന്നാം കക്ഷിയായി കേന്ദ്രത്തിന്റെ ആവശ്യമില്ല. പ്രശ്നത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ട് ഒരു മാസമായെങ്കിലും പ്രതികരണമില്ല. പ്രധാനമന്ത്രിക്ക് താല്‍പ്പര്യക്കുറവ് ഉണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ക്രിസ്മസ് കഴിഞ്ഞാല്‍ മറ്റു പലതും ആലോചിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രിമാരായ കെ എം മാണിയും പി ജെ ജോസഫും ഇപ്പോള്‍ മൗനം പാലിക്കുകയാണ്. സംയുക്തനിയന്ത്രണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ന്യായീകരിച്ച റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിലപാടും ദുരൂഹമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മനഃപൂര്‍വം കേസ് തോറ്റതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പുതിയ അണക്കെട്ട് മാത്രമാണ് പ്രശ്നത്തിന് പരിഹാരം. ഇത് തകര്‍ക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഭരണനേതൃത്വവും തമ്മില്‍ രഹസ്യധാരണയുണ്ടാക്കിയിരിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.
ജലനിയന്ത്രണത്തിന് കരാര്‍ ഉണ്ടാക്കുന്നതിന് പകരം ഡാമിന് സംയുക്ത നിയന്ത്രണമെന്ന നിലപാടിനെ അംഗീകരിക്കാന്‍ സംസ്ഥാനത്തിന് കഴിയില്ല. വെള്ളം മുഴുവനും തമിഴ്നാടിന് നല്‍കുമെന്ന പ്രഖ്യാപനവും കേരളത്തിന് എതിരാണ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വഞ്ചനാപരമായ നിലപാടിനെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ സമരസമിതി നേതാക്കള്‍ക്ക് അഹങ്കാരമെന്ന് ഡിസിസി പ്രസിഡന്റ്
തൊടുപുഴ: മുല്ലപ്പെരിയാര്‍ സമരസമിതി നേതാക്കള്‍ക്ക് അഹങ്കാരമാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയേയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ജില്ലയിലെത്തിയാല്‍ തടയുമെന്ന് സമരസമിതി നേതാക്കള്‍ പറയുന്നത് സമരത്തിന് പിന്നിലുള്ള ജനക്കൂട്ടത്തെ കണ്ടതിലുള്ള അഹങ്കാരം മൂലമാണ്. സമരത്തിന് ജനപിന്തുണ ലഭിച്ചത് ആരുടെയെങ്കിലും വ്യക്തിപ്രഭാവം കൊണ്ടല്ല. നിരന്തരമുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് പിരഭ്രാന്തരായവരാണ് ഒത്തുകൂടിയത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെതിരെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെക്കൊണ്ടുപോലും മുദ്രാവാക്യം വിളിപ്പിച്ചതിനുപിന്നില്‍ രാഷ്ട്രീയമുതലെടുപ്പിനുള്ള ശ്രമമാണ്. മുല്ലപ്പെരിയാര്‍ സമരസമിതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ക്കും താന്‍പറഞ്ഞത് ബാധകമാണെന്നായിരുന്നു പ്രതികരണം. മുഖ്യമന്ത്രിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടത്തിയ പ്രസതാവനകള്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം പരത്തിയെന്ന് അദ്ദേഹം സമ്മതിച്ചു.
സുര്‍ക്കി പരിശോധന അട്ടിമറിക്കാന്‍ നീക്കം
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുരന്ന് നടത്തുന്ന സുര്‍ക്കി പരിശോധന അട്ടിമറിക്കാന്‍ നീക്കം. തമിഴ്നാടിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമായ വസ്തുതകള്‍ പരിശോധനയില്‍ തെളിഞ്ഞതാണ്് അട്ടിമറി നീക്കത്തിന് കാരണം. ഇതിനാല്‍ തിങ്കളാഴ്ചത്തെ പരിശോധന പ്രഹസനമായി. അണക്കെട്ടില്‍ സ്ഥാപിച്ച രണ്ട് ഡ്രില്ലിങ് യന്ത്രങ്ങളില്‍ ഒന്ന് മാത്രമാണ് തിങ്കളാഴ്ച പ്രവര്‍ത്തിപ്പിച്ചത്. അതും ഒരു മണിക്കൂര്‍ മാത്രം. അണക്കെട്ടിന്റെ പ്രവേശന കവാടത്തില്‍ നിന്നും 750 അടി അകലെ സ്ഥാപിച്ച യന്ത്രമാണ് രാവിലെ 12.45 മുതല്‍ 1.45 വരെ പ്രവര്‍ത്തിച്ചത്. അണക്കെട്ട് ബലവത്താണെന്ന് തെളിയിക്കുന്നതിന് സഹായകരമായ നിലയില്‍ സുര്‍ക്കി കോണ്‍ക്രീറ്റിങ് ലഭിച്ചില്ല. തമിഴ്നാട് പ്രതീക്ഷിച്ച രീതിയില്‍ ഫലം ലഭിക്കാത്തതിനാല്‍ പരിശോധന പരമാവധി വൈകിക്കാനാണ് ശ്രമം. ഒരടി കനത്തില്‍പ്പോലും സുര്‍ക്കി സാമ്പിള്‍ ഇതുവരെ ലഭിച്ചില്ല. കോണ്‍ക്രീറ്റിങിന് ഉപയോഗിച്ച മുക്കാല്‍ ഇഞ്ച് മെറ്റിലും ഒട്ടിപ്പിടിച്ച സുര്‍ക്കി അവശിഷ്ടവുമാണ് ലഭിക്കുന്നത്. ഇത് അണക്കെട്ട് സുരക്ഷിതമാണെന്ന വാദഗതിക്കേറ്റ കനത്ത തിരിച്ചടിയാണ്.
സുര്‍ക്കി സാമ്പിള്‍ ശേഖരിക്കുന്നതിന് കേരളം നിര്‍ദേശിച്ചിടത്തല്ല ഇപ്പോള്‍ കുഴിച്ചത്. അണക്കെട്ടിന്റെ മുന്‍ഭാഗത്ത് നിന്നും തിരശ്ചീനമായി കുഴിയെടുക്കണമെന്ന കേരളത്തിന്റെ ആവശ്യം സമിതി തള്ളി. കേരളത്തിന്റെ ആശങ്ക ശരിവയ്ക്കുന്ന തെളിവുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. 3500 ടണ്‍ സുര്‍ക്കി മിശ്രിതം ഒഴുകി അണക്കെട്ടിനുള്ളില്‍ പൊള്ളകള്‍ രൂപപ്പെട്ട് അപകടാവസ്ഥയിലാണെന്ന് കേരളം ദീര്‍ഘകാലമായി വാദിക്കുകയായിരുന്നു. പ്രധാന അണക്കെട്ടില്‍ പ്രവേശന കവാടത്തില്‍ നിന്ന് 475 അടിയിലും 780 അടിയിലുമാണ് ഡ്രില്ലിങ് ഹോള്‍ നിര്‍മിക്കുന്നത്. 55 മില്ലിമീറ്ററിന്റെ ടെസ്റ്റ് സാമ്പിളാണ് ശേഖരിക്കുന്നത്. അണക്കെട്ടിനടിയില്‍ ജലാന്തര്‍ ക്യാമറ ഉപയോഗിച്ച് മുമ്പ് നടത്തിയ പരിശോധനയില്‍ 1200 അടി നീളത്തില്‍ വിള്ളലും കല്ലുകള്‍ ഇളകി രൂപപ്പെട്ട നിരവധി കുഴികളും കണ്ടെത്തി. അണക്കെട്ടിനുള്ളിലും ഇതേ അവസ്ഥയായിരിക്കുമെന്ന കേരളത്തിന്റെ വാദമാണ് ഇത് ശരിവയ്ക്കുന്നത്. പരിശോധന സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തിങ്കളാഴ്ച കുമളിയിലെത്തിയ മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍ നായര്‍ , ചീഫ് എന്‍ജിനിയര്‍ പി ലതിക എന്നിവര്‍ ചൊവ്വാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും.
deshabhimani 100112
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് സംയുക്ത നിയന്ത്രണം പാടില്ലെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംയുക്തനിയന്ത്രണം ആകാമെന്ന സര്‍ക്കാര്‍ നിലപാട് കേരളത്തിന്റെ വാദത്തെ ദുര്‍ബലമാക്കുമെന്ന് യോഗത്തിന് ശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന താല്‍പ്പര്യം തകര്‍ക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സംസ്ഥാന ഭരണനേതൃത്വവും തമ്മില്‍ രഹസ്യ അജന്‍ഡയുണ്ടാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചൂണ്ടിക്കാട്ടി.
ReplyDelete